Kerala Gold Rate: വില കൂട്ടി സ്വർണം, വാങ്ങാൻ ഇനിയും കാത്തിരിക്കണോ? പവന് കൊടുക്കേണ്ടത്…

Kerala Gold and Silver Rates Today: സ്വർണവിലയിൽ നേരിയ വർദ്ധനവ്. കഴിഞ്ഞ ദിവസം പവന് 1,15,440 രൂപ, ഗ്രാമിന് 14,430 രൂപ നിരക്കിലായിരുന്നു വ്യാപാരം. ദിവസങ്ങൾക്കിപ്പുറം വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയത് പ്രതീക്ഷകളെ മങ്ങലേൽപ്പിക്കുകയാണ്.

Kerala Gold Rate: വില കൂട്ടി സ്വർണം, വാങ്ങാൻ ഇനിയും കാത്തിരിക്കണോ? പവന് കൊടുക്കേണ്ടത്...

Gold Rate

Updated On: 

17 Mar 2026 | 09:41 AM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്. കഴിഞ്ഞ ദിവസം പവന് 1,15,440 രൂപ, ഗ്രാമിന് 14,430 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ ഇന്ന് വിലയിൽ നേരിയ മുന്നേറ്റം സംഭവിച്ചു. 920 രൂപയാണ് കൂടിയത്. ഇതോടെ സ്വർണവില പവന് 1,16,320 രൂപയായി. വിപണിവില ഈ നിരക്കിലാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിം​ഗ് ചാർ‌ജും ചേരുമ്പോൾ വില പിന്നെയും വർദ്ധിക്കും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 275.90 രൂപയും കിലോയ്ക്ക് 275900 രൂപയുമാണ് നൽകേണ്ടത്.

ഇറാനും ഇസ്രായേലും അമേരിക്കലും തമ്മിലുള്ള യുദ്ധം സ്വർണവില കൂട്ടുമെന്ന് കരുതിയെങ്കിലും പ്രവചനങ്ങളെ തകിടം മറിച്ച് വില കുറയുകയായിരുന്നു. ഡോളറിന്റെ മുന്നേറ്റവും ഇന്ത്യൻ രൂപയുടെ ഇടിവുമാണ് സ്വർണവിലയെ ബാധിച്ചത്. കൂടാതെ, യുഎസ് ഫെഡ് റിസർവ് പലിശ നിരക്കുകൾ ഉടൻ കുറയ്ക്കാൻ സാധ്യതയില്ലെന്ന സൂചനയും സ്വർണവിലയ്ക്ക് തിരിച്ചടിയായി.

ALSO READ: സ്വർണം വാങ്ങുന്നുണ്ടോ? ഇത് തന്നെ അവസരം, വിലയിൽ വൻ ഇടിവ്

റെക്കോർഡുകൾ തകർത്ത കുതിപ്പിന് ബ്രേക്കിട്ട് വില ഇടിഞ്ഞത് സാധാരണക്കാർക്കും ആഭരപ്രേമികൾക്കും പ്രതീക്ഷ നൽകി. വില കുറഞ്ഞതോടെ ജ്വല്ലറികളിൽ വീണ്ടും ആളുകൾ എത്തിതുടങ്ങി. പലരും അടുത്ത കുതിപ്പിന് മുന്നേ സ്വർണം വാങ്ങാമെന്ന നിലപാടിലാണ്. എന്നാൽ ദിവസങ്ങൾക്കിപ്പുറം വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയത് പ്രതീക്ഷകളെ മങ്ങലേൽപ്പിക്കുകയാണ്.

മാർച്ച് മാസത്തെ സ്വർണവില

തീയതി വില
മാർച്ച് 1 1,26,920
മാർച്ച് 2 124520
മാർച്ച് 2 125040 (ഉച്ചയ്ക്ക്)
മാർച്ച് 3 124680
മാർച്ച് 3 122920 (ഉച്ചയ്ക്ക്)
മാർച്ച് 4 120640
മാർച്ച് 5 119920
മാർച്ച് 5 119440 (ഉച്ചയ്ക്ക്)
മാർച്ച് 6 118880
മാർച്ച് 6 1,18,160 (ഉച്ചയ്ക്ക്)
മാർച്ച് 7 120000
മാർച്ച് 8 120000
മാർച്ച് 9 118560
മാർച്ച് 10 1,19,080
മാർച്ച് 11 119760
മാർച്ച് 11 1,19,320 (വൈകിട്ട്)
മാർച്ച് 12 1,18,960
മാർച്ച് 13 1,18,240
മാർച്ച് 13 117840 (ഉച്ചയ്ക്ക്)
മാർച്ച് 14 1,17,080
മാർച്ച് 15 1,17080
മാർച്ച് 16 1,16720
മാർച്ച് 16 1,15,440 (ഉച്ചയ്ക്ക്)
മാർച്ച് 17 1,16,320
Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം