Kerala Gold Rate: സ്വർണം വാങ്ങുന്നുണ്ടോ? ഇത് തന്നെ അവസരം, വിലയിൽ വൻ ഇടിവ്
Kerala Gold Rate Today Afternoon Update: പശ്ചിമേഷ്യയിൽ യുദ്ധം കടുക്കുമ്പോഴും സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഡോളറിന്‍റെ കുതിപ്പും ഇന്ത്യൻ രൂപയുടെ ഇടിവും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് ആശ്വാസമായി സംസ്ഥാനത്തെ സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് (മാർച്ച് 16) രാവിലെ പവന് 116720 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ മണിക്കൂറുകൾ പിന്നിടുമ്പോൾ വില വീണ്ടും താഴ്ന്നു. 1280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണവില 1,15,440 രൂപയായി കുറഞ്ഞു. ഗ്രാമിന് 14,430 രൂപയാണ് നൽകേണ്ടത്. വിപണിവില ഇത്രയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിംഗ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും.
പശ്ചിമേഷ്യയിൽ യുദ്ധം കടുക്കുമ്പോഴും സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഡോളറിന്‍റെ കുതിപ്പും ഇന്ത്യൻ രൂപയുടെ ഇടിവും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. കൂടാതെ, ക്രൂഡ് ഓയില്‍ , പ്രകൃതി വാതകം എന്നിവയ്ക്കുളള അധിക പരിഗണന സ്വർണത്തിന്റെ ആവശ്യം കുറയ്ക്കുന്നു. യുഎസ് ഫെഡ് റിസർവ് പലിശ നിരക്കുകൾ ഉടൻ കുറയ്ക്കാൻ സാധ്യതയില്ലെന്ന റിപ്പോർട്ടുകളും തിരിച്ചടിയായി.
ALSO READ: വേഗം വിട്ടോ ജ്വല്ലറിയിലേക്ക്; സ്വര്‍ണം ആശ്വാസനിരക്കില്‍
അതുപോലെ പണപ്പെരുപ്പം ഉയരുമെങ്കിലും ബാങ്കുകള്‍ പലിശ കൂട്ടുമെന്ന റിപ്പോർട്ടുകളും സ്വർണവിലയിൽ പ്രതിഫലിച്ചു. സൂചനകളെ തുടർന്ന് മിക്ക നിക്ഷേപകരും ബാങ്ക് നിക്ഷേപത്തിലേക്ക് തിരിയുന്നത് സ്വർണത്തിന്റെ ഡിമാൻഡ് കുറച്ചു. ഈ ട്രെൻഡ് തുടരുകയാണെങ്കിൽ അധികം വൈകാതെ സ്വർണവില ഒരു ലക്ഷത്തിനും താഴെയെത്തുമെന്നാണ് വിലയിരുത്തൽ.
മാർച്ച് മാസത്തെ സ്വർണവില
മാർച്ച് 1 – 1,26,920
മാർച്ച് 2 – 124520
മാർച്ച് 2 – 125040 (ഉച്ചയ്ക്ക്)
മാർച്ച് 3 – 124680
മാർച്ച് 3 – 122920 (ഉച്ചയ്ക്ക്)
മാർച്ച് 4 – 120640
മാർച്ച് 5 – 119920
മാർച്ച് 5 – 119440 (ഉച്ചയ്ക്ക്)
മാർച്ച് 6 – 118880
മാർച്ച് 6 – 1,18,160 (ഉച്ചയ്ക്ക്)
മാർച്ച് 7 – 120000
മാർച്ച് 8 – 120000
മാർച്ച് 9 – 118560
മാർച്ച് 10 – 1,19,080
മാർച്ച് 11 – 119760
മാർച്ച് 11 – 1,19,320 (വൈകിട്ട്)
മാർച്ച് 12 – 1,18,960
മാർച്ച് 13 – 1,18,240
മാർച്ച് 13 – 117840 (ഉച്ചയ്ക്ക്)
മാർച്ച് 14 – 1,17,080
മാർച്ച് 15 – 1,17080
മാർച്ച് 16 – 1,16720
മാർച്ച് 16 – 1,15,440 (ഉച്ചയ്ക്ക്)