AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Gold Rate: ഇന്നത്തെ സ്വര്‍ണവിലയും ഓക്കെയാണ്; ആഭരണങ്ങള്‍ വാങ്ങാന്‍ വേഗം പൊക്കോളൂ

One Pavan Gold Rate on March 27 Friday: പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചാ സാധ്യതകള്‍ മങ്ങിയതാണ് നിലവിലെ വിലയിടിവിന് പ്രധാന കാരണം. തങ്ങളുടെ അഞ്ച് വ്യവസ്ഥകള്‍ അംഗീകരിക്കാതെ യുദ്ധം അവസാനിക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഹോര്‍മുസ് കടലിടുക്ക് തുറക്കാത്തത് അമേരിക്കയെയും ഇസ്രായേലിനെയും സമ്മര്‍ദത്തിലാക്കുന്നുണ്ട്.

Kerala Gold Rate: ഇന്നത്തെ സ്വര്‍ണവിലയും ഓക്കെയാണ്; ആഭരണങ്ങള്‍ വാങ്ങാന്‍ വേഗം പൊക്കോളൂ
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Updated On: 27 Mar 2026 | 09:30 AM

ഇന്നും സ്വര്‍ണം വാങ്ങാന്‍ അനുയോജ്യം, വില വര്‍ധനവുണ്ടെങ്കിലും ഭയപ്പെടുത്തുന്ന നിരക്കില്ല. 120 രൂപയുടെ വര്‍ധനവാണ് ഇന്നത്തെ ദിവസം സ്വര്‍ണത്തില്‍ സംഭവിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,06,120 രൂപയായി വില. ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപ ഉയര്‍ന്ന് 13,265 രൂപയുമാണ് ഇന്നത്തെ വില.

പശ്ചിമേഷ്യന്‍ സംഘര്‍ഷം പരിസമാപ്തിയിലേക്ക് ഇതുവരെ എത്തിയിട്ടില്ല. ഇത് ലോകത്തെ ഊര്‍ജ്ജ വിതരണ ശൃംഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിലും സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് മികച്ച അവസരം സൃഷ്ടിക്കുകയാണ്. യുദ്ധം ഉടനെ അവസാനിക്കാന്‍ പോകുന്നില്ലെന്ന ഇറാന്റെ പ്രഖ്യാപനം ഡോളറിന്റെ കരുത്ത് വീണ്ടും വര്‍ധിപ്പിക്കുകയും സ്വര്‍ണവില കുറയ്ക്കുകയും ചെയ്തു.

മാര്‍ച്ച് 26ന് കേരളത്തില്‍ രണ്ട് തവണയാണ് സ്വര്‍ണവില കുറഞ്ഞത്. രാവിലെ ഒരു പവന് 1,07,720 രൂപയും ഉച്ചയ്ക്ക് ശേഷം 1,06,000 രൂപയുമായിരുന്നു വില. ഒരു ദിവസം മാത്രം സ്വര്‍ണത്തിന് കുറഞ്ഞത് 2,200 രൂപ. സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് വലിയ ആശ്വാസമായിരുന്നു ഈ വിലയിറക്കം.

സ്വര്‍ണവില എങ്ങോട്ട്

പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചാ സാധ്യതകള്‍ മങ്ങിയതാണ് നിലവിലെ വിലയിടിവിന് പ്രധാന കാരണം. തങ്ങളുടെ അഞ്ച് വ്യവസ്ഥകള്‍ അംഗീകരിക്കാതെ യുദ്ധം അവസാനിക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഹോര്‍മുസ് കടലിടുക്ക് തുറക്കാത്തത് അമേരിക്കയെയും ഇസ്രായേലിനെയും സമ്മര്‍ദത്തിലാക്കുന്നുണ്ട്.

Also Read: Kerala Gold Rate: സ്വര്‍ണം വീണ്ടും താഴേക്ക്, വില കുറഞ്ഞു; പെട്ടെന്ന് വാങ്ങിക്കോളൂ

എന്നാല്‍ ഇറാനുമായി നിലവില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അതിനാല്‍ ഇറാനിയന്‍ പവര്‍ പ്ലാന്റുകള്‍ക്കും മറ്റ് ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കുമെതിരായ സൈനിക നടപടികള്‍ പത്ത് ദിവസത്തേക്ക് നിര്‍ത്തിവെച്ചതായുമാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം. ഇറാന്‍ സര്‍ക്കാരിന്റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് നടപടിയെന്നും ട്രംപ്. എന്നാല്‍ ഇറാന്‍ ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

യുദ്ധം അവസാനിക്കുന്നതോടെ പണപ്പെരുപ്പ ഭീതി ഇല്ലാതാകും. ഇത് ലോകബാങ്കുകളെ പലിശ നിരക്ക് കുറയ്ക്കാന്‍ പ്രേരിപ്പിക്കും. ഇതോടെ സ്വര്‍ണവില വീണ്ടും റെക്കോഡ് വേഗത്തില്‍ ഉയരുന്നതാണ്.

Follow Us