Kerala Gold Rate Today: ചതിച്ചാശാനേ…! സ്വർണവിലയിൽ വർധനവ്: വീണ്ടും 72,000 കടന്നു

Kerala Gold Price Today: ഇതോടെ ഒരു പവൻ സ്വർണത്തിന് വീണ്ടും 72,000 കടന്നു. കഴിഞ്ഞ മാസം 26 തീയതിയായിരുന്നു അവസാനമായി 72000-ത്തിൽ സ്വർണ വ്യാപാരം നടന്നത്.

Kerala Gold Rate Today: ചതിച്ചാശാനേ...! സ്വർണവിലയിൽ വർധനവ്: വീണ്ടും 72,000 കടന്നു

Gold Rate

Updated On: 

01 Jul 2025 | 07:54 PM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഒരു ഇടവേളയ്ക്ക് ശേഷമാണ് സ്വർണവിലയിൽ വർധനവ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വീണ്ടും 72,000 കടന്നു. കഴിഞ്ഞ മാസം 26 തീയതിയായിരുന്നു അവസാനമായി 72000-ത്തിൽ സ്വർണ വ്യാപാരം നടന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് കൂടിയത് 840 രൂപയാണ് ഇതോടെ പവന് 72160 രൂപയായി. ​ഗ്രാമിന് 105 രൂപ കൂടി 9020 രൂപയായി.

കഴിഞ്ഞ ദിവസമാണ് ജൂൺ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ വില എത്തിയത്. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് കുറഞ്ഞ് 71,320 രൂപയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഒരു ​ഗ്രാമിന് 15 രൂപ കുറഞ്ഞ് 8915 രൂപയിലെത്തി നിൽക്കുകയാണ്. ഇതോടെ സ്വർണ വില ഇനിയും കുറയുമെന്ന് പ്രതീക്ഷിച്ചവർക്കിടയിലേക്കാണ് സ്വർണ വില കുതിച്ചത്.

Also Read:ആശ്വാസ വാർത്ത; വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിൻ്റെ വിലയിൽ വൻ ഇടിവ്

ജൂൺ മാസത്തിലെ സ്വർണവിലയിൽ കാര്യമായ കുറവ് സംഭവിച്ചിരുന്നില്ലെങ്കിലും ഇടയ്ക്കുണ്ടായ ചെറിയ ഇടിവ് ആഭരണപ്രേമികൾക്ക് ആശ്വാസമായി. ജൂൺ പകുതിയോടെ 75000-ത്തിന്റെ അടുത്തെത്തിയ സ്വർണവില പിന്നീട് കുറയുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഇന്നലെ വരെ 71000-ത്തിലായിരുന്നു സ്വർണ വ്യാപാരം പുരോ​ഗമിച്ചത്.

അതേസമയം സ്വർണവിലയിൽ ഇടിവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്.രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 3277 ഡോളർ വരെ വില താഴ്ന്നതോടെയാണ് വില കുറയാൻ സാധ്യത.

Follow Us
സ്നേക്ക് പ്ലാന്റ് വീട്ടിലെ ഈ ഇടങ്ങളിൽ വയ്ക്കരുത്
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ