LPG Rate July 2025: ആശ്വാസ വാർത്ത; വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിൻ്റെ വിലയിൽ വൻ ഇടിവ്
Commercial LPG Cylinders Rate: പുതുക്കിയ വിലകൾ റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ദൈനംദിന പ്രവർത്തനങ്ങൾക്കായി 19 കിലോ എൽപിജി സിലിണ്ടറുകളെ ആശ്രയിക്കുന്ന മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവർക്ക് വളരെ ആശ്വാസകരമാണ്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് കൊച്ചിയിൽ കുറഞ്ഞത് 57.5 രൂപയാണ് നൽകേണ്ടത്.
ന്യൂഡൽഹി: വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിൻ്റെ (Commercial LPG cylinders) വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപയാണ് ഇത്തവണ കുറച്ചത്. ഇതോടെ 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ നിലവിലെ വില. പുതുക്കിയ നിരക്ക് ജൂലൈ ഒന്ന് (ഇന്ന്) മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ നാല് മാസത്തിനിടെ രാജ്യത്ത് 140 രൂപയാണ് വാണിജ്യ സിലിണ്ടറിന് കുറഞ്ഞത്. അതേസമയം, ഗാർഹിക സിലിണ്ടറിൻ്റെ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.
പുതുക്കിയ വിലകൾ റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ദൈനംദിന പ്രവർത്തനങ്ങൾക്കായി 19 കിലോ എൽപിജി സിലിണ്ടറുകളെ ആശ്രയിക്കുന്ന മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവർക്ക് വളരെ ആശ്വാസകരമാണ്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് കൊച്ചിയിൽ കുറഞ്ഞത് 57.5 രൂപയാണ് നൽകേണ്ടത്. ഇതോതെ 1729.5 രൂപയിൽ നിന്ന് 1672 രൂപയായി 19 കിലോ സിലിണ്ടറിന്റെ വില കുറഞ്ഞു.
പുതുക്കിയ വില
ന്യൂഡൽഹി: 1,723.50 രൂപയിരുന്നത് 58.50 രൂപ കുറച്ച് 1,665.00 രൂപയായി കുറഞ്ഞു
കൊൽക്കത്ത: 1,826.00 രൂപയിരുന്നത് 57.00 രൂപ കുറച്ച് 1,769.00 രൂപയായി കുറഞ്ഞു
മുംബൈ: 1,674.50 രൂപയിരുന്നത് 58.00 രൂപ കുറച്ച് 1,616.50 രൂപയായി കുറഞ്ഞു
ചെന്നൈ: 1,881.00 രൂപയിരുന്നത് 57.50 രൂപ കുറച്ച് 1,823.50 രൂപയായി കുറഞ്ഞു
ജൂണിന്റെ തുടക്കത്തിൽ എൽപിജി സിലിണ്ടറുകളുടെ വില 24 രൂപയായി കുറച്ചിരുന്നു. അതിനുമുമ്പ്, മെയ് ഒന്നിന്, സിലിണ്ടറിന് 14.50 രൂപയും, ഏപ്രിലിൽ സിലിണ്ടറിന് 41 രൂപയും കുറച്ചിരുന്നു. അതേസമയം ഗാർഹിക പാചകത്തിന് ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.