Kerala Gold Rate: പൊന്ന് വാങ്ങാൻ പോയാലോ? ഇന്നത്തെ സ്വർണവില ഇതാ, ഞെട്ടിക്കൽ നിരക്കില്ല
One Pavan Gold Rate on June 29 Monday: വൈകാതെ പൊന്ന് പുത്തന്‍ നിരക്കുകള്‍ കീഴടക്കും എന്ന് തന്നെയാണ് വിദഗ്ധരുടെ പക്ഷം. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് നിരാശയാകും ഫലം. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം നേരിയ തകര്‍ച്ച നേരിടുന്നത് വരും ദിവസങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് നേട്ടം സമ്മാനിക്കുമെന്ന് അനുമാനിക്കാം.
സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് അവസരം പാഴാക്കരുത്, കാരണം പശ്ചിമേഷ്യന്‍ യുദ്ധം അവസാനിക്കുന്നതോടെ സ്വര്‍ണവില വീണ്ടും ചരിത്ര നിരക്കുകള്‍ കീഴടക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്. അമേരിക്കയും ഇറാനും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചതിന് പിന്നാലെ ഉയര്‍ന്ന സ്വര്‍ണം, സംഘര്‍ഷം വീണ്ടും ആരംഭിച്ചതോടെ പെട്ടെന്നൊരു സഡന്‍ ബ്രേക്ക് ഇടുകയായിരുന്നു.
വൈകാതെ പൊന്ന് പുത്തന്‍ നിരക്കുകള്‍ കീഴടക്കും എന്ന് തന്നെയാണ് വിദഗ്ധരുടെ പക്ഷം. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് നിരാശയാകും ഫലം. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം നേരിയ തകര്‍ച്ച നേരിടുന്നത് വരും ദിവസങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് നേട്ടം സമ്മാനിക്കുമെന്ന് അനുമാനിക്കാം.
1 ലക്ഷത്തിന് താഴേക്ക് പൊന്ന് എത്തുമെന്ന എല്ലാ സൂചനകളും സമ്മാനിച്ചതിന് തൊട്ടടുത്ത നിമിഷം മുതല്‍ സ്വര്‍ണവില കുതിച്ചത്, ഉപഭോക്താക്കളെയെല്ലാം നിരാശരാക്കിയിരുന്നു. 1,02,760 രൂപയില്‍ നിന്നും മൂന്ന് ദിവസത്തിനിടെ സ്വര്‍ണത്തിന് സംഭവിച്ച് 2,800 രൂപയുടെ വര്‍ധനവാണ്. യുഎസും ഇറാനും തമ്മില്‍ ധാരണാപ്ത്രത്തില്‍ ഒപ്പുവെച്ചതിന് പിന്നാലെ ക്രൂഡ് ഓയില്‍ വില, യുഎസ് ട്രഷറി ബോണ്ടുകള്‍ എന്നിവയില്‍ നിന്നുള്ള നേട്ടവും കുറയുമെന്ന പ്രതീക്ഷയായിരുന്നു സ്വര്‍ണത്തെ ഇടിയാന്‍ പ്രേരിപ്പിച്ചത്.
സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവുണ്ടാകും
സ്വര്‍ണവില ഇപ്പോഴും അസ്ഥിരമായി തുടരുകയാണ്. ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവും, ഡോളറിന്റെ മൂല്യത്തില്‍ സംഭവിക്കുന്ന ഉയര്‍ച്ചയും, പണപ്പെരുപ്പ ഭീഷണിയുമെല്ലാം സ്വര്‍ണത്തിന്റെ വില കുറയാന്‍ പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ ഇനി അങ്ങനൊന്ന് സംഭവിക്കാന്‍ സാധ്യതയില്ലെന്ന സൂചന നല്‍കുകയാണ് സാമ്പത്തിക വിദഗ്ധനായ റോബട്ട് കിയോസാക്കി.
Also Read: Kerala Gold Rate: ട്രംപ് ചതിച്ചാശാനേ…. സ്വർണവിലയിൽ കുതിപ്പ് തന്നെ! ഇനിയും കാത്തിരിക്കണോ?
ലോകത്ത് കടബാധ്യതകള്‍ വര്‍ധിക്കുകയാണെന്നും, ഇത് സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമാകുമെന്നും, അതിനാല്‍ തന്നെ സ്വര്‍ണം വാങ്ങിക്കാന്‍ ഏറ്റവും നല്ല സമയം ഇതാണെന്നുമാണ് കിയോസാക്കി പറയുന്നത്. വിപണി നേരിട്ട താത്കാലിക നഷ്ടം കണ്ട് സന്തോഷിക്കേണ്ടതില്ലെന്നും ഭാവിയില്‍ സ്വര്‍ണം രാജ്യാന്തര വിപണിയില്‍ 35,000 ഡോളര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയില്‍ ഏകദേശം 29 ലക്ഷം രൂപയാകും ഒരു പവന്.
Updating…
English Summary
Gold prices in Kerala have been updated for Monday, June 29. Check the latest 22-carat and 24-carat gold rates, including the current price of one pavan, before making your purchase.