Kerala Gold Rate Today: സ്വർണവില താഴേക്ക്, ഇനിയും കാത്തിരിക്കണോ? ഇന്നത്തെ നിരക്ക് അറിഞ്ഞോളൂ…
Kerala Gold Rate Today: അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന്റെ വില കുറയുമ്പോൾ സ്വാഭാവികമായും ഇന്ത്യയിലും വില കുറയും. ആഗോള വിപണിയിൽ സ്വർണവ്യാപാരം നടക്കുന്നത് അമേരിക്കൻ ഡോളറിലാണ്. അതുകൊണ്ട് ഡോളറിന്റെ മൂല്യവും സ്വർണവിലയും തമ്മിൽ ബന്ധമുണ്ട്. രൂപയുടെ മൂല്യവും രാജ്യത്തെ സ്വർണവിലയെ സ്വാധീനിക്കും.

പ്രതീകാത്മക ചിത്രം
സംസ്ഥാനത്ത് സ്വർണവില താഴേക്ക്. കഴിഞ്ഞ ദിവസം പവന് 115600 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 14450 രൂപയും. എന്നാൽ ഇന്ന് 440 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണവില 1,15,160 രൂപയായി കുറഞ്ഞു. ഗ്രാമിന് 14,395 രൂപയാണ് നൽകേണ്ടത്. വിപണി വില ഇത്രയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 290.10 രൂപയും കിലോയ്ക്ക് 2,90,100 രൂപയുമാണ് നൽകേണ്ടത്.
സ്വർണവില ഇടിയാൻ കാരണം
പശ്ചിമേഷ്യൻ സംഘർഷത്തിൽ സമാധാന ചർച്ചകൾ ഫലം കാണാത്തതാണ് സ്വർണവില ഇടിയാൻ കാരണമാകുന്നത്. ഡീൽ സംബന്ധിച്ച അന്തിമ തീരുമാനം ട്രംപ് വൈകിപ്പിക്കുന്നതും ഡീലിൽ ധാരണ ആയിട്ടില്ലെന്ന ഇറാന്റെ പ്രസ്താവനയും സംഘർഷം ഇനിയും തുടരുമെന്ന സൂചനയാണ് നൽകുന്നത്.
അതേസമയം, ഇന്നലെ സ്വർണവില കൂടിയിരുന്നു. പവന് 115600 രൂപ, ഗ്രാമിന് 14450 രൂപ നിരക്കിലായിരുന്നു വ്യാപാരം. മെയ് 28ന് രേഖപ്പെടുത്തിയ 1.14ൽ നിന്നാണ് 1.15ലേക്ക് വില തിരിച്ചു കയറിയത്. വെടിനിർത്തൽ ഉണ്ടായേക്കുമെന്ന വിലയിരുത്തലിനെ തുടർന്ന് ക്രൂഡ് ഓയിൽ വില താണിരുന്നു. ഇതോടെയാണ് ഡോളർ ദുർബലമാവുകയും സ്വർണവില കൂടുകയും ചെയ്തത്.
ALSO READ: തിരിച്ചുകയറി സ്വർണം, ഇന്നത്തെ നിരക്ക് ഇങ്ങനെ…
സ്വർണവില ഇതുവരെ
സാധാരണക്കാരുടെയും ആഭരണപ്രേമികളുടെയും നെഞ്ചിടിപ്പ് കൂട്ടി സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. പതിനായിരങ്ങളിൽ നിന്നിരുന്ന സ്വർണവില കഴിഞ്ഞ വർഷം അവസാനത്തോടെയാണ് ഒരു ലക്ഷം കടന്നത്. നവംബർ, ഡിസംബർ മാസങ്ങളിൽ റെക്കോർഡ് കുതിപ്പ് ആണ് ഉണ്ടായത്. ഡിസംബർ 23ന് ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം കടന്നു. 101600 രൂപ നിരക്കിലായിരുന്നു അന്ന് പവന്റെ വ്യാപാരം. ഡിസംബർ 31ന് 99880 രൂപയായി വില ഇടിഞ്ഞ് ചെറിയ പ്രതീക്ഷ നൽകിയെങ്കിലും ജനുവരി 5ന് വില വീണ്ടും ഒരു ലക്ഷം കടന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്ക്.
ഇതിനിടെ പശ്ചിമേഷ്യൻ യുദ്ധം പ്രഖ്യാപിച്ചത്, സ്വർണവിലയുടെ മറ്റൊരു അധ്യായത്തിന് തുടക്കമായെന്ന് പറയാം. മാർച്ചിൽ സംഘർഷം ആരംഭിച്ചതോടെ സ്വർണവില കുതിക്കുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. എന്നാൽ പ്രവചനങ്ങളെ കാറ്റിൽ പറത്തി സ്വർണവില ഇടിയുകയായിരുന്നു.
സ്വർണവിലയെ സ്വാധീനിക്കുന്നവർ
നിലവിൽ പശ്ചിമേഷ്യൻ സംഘർഷത്തിനനുസരിച്ചാണ് സ്വർണവില മാറുന്നത്. ഇതിനോടൊപ്പം മറ്റ് ചില ഘടകങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന്റെ വില കുറയുമ്പോൾ ഇന്ത്യയിലും വില കുറയും. ആഗോള വിപണിയിൽ സ്വർണവ്യാപാരം നടക്കുന്നത് അമേരിക്കൻ ഡോളറിലാണ്. അതിനാൽ, ഡോളർ ശക്തിപ്പെടുമ്പോൾ സ്വർണവില താഴുകയും ഡോളറിന്റെ മൂല്യം ഇടിയുമ്പോൾ സ്വർണവില കൂടുകയും ചെയ്യും. രൂപയുടെ മൂല്യവും രാജ്യത്തെ സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുമ്പോൾ സ്വർണം ഇറക്കുമതി ചെയ്യാൻ ഇന്ത്യ കൂടുതൽ തുക ചിലവഴിക്കേണ്ടി വരുന്നു. ഇത് സ്വർണവില കൂട്ടാൻ കാരണമാകും.
English Summary:
Kerala Gold Rate Drop Today, The previous day, the price of one pavan was trading at Rs 115,600. But today it has fallen by Rs 440. With this, the price of one pavan of gold has come down to Rs 1,15,160. The price per gram is Rs 14,395. Price will rise again when three percent GST, labor cost and hallmarking charges are added.