AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Gold Rate: തിരിച്ചുകയറി സ്വർണം, ഇന്നത്തെ നിരക്ക് ഇങ്ങനെ…

Kerala Gold Rate Today, May 29: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ ഇടിവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. മെയ് അഞ്ചിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 1,09,400 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ മെയ് 13ന് സ്വർണം പവന് 1,23,120 രൂപ എന്ന റെക്കോർഡ് കുതിപ്പ് നടത്തി.

Kerala Gold Rate: തിരിച്ചുകയറി സ്വർണം, ഇന്നത്തെ നിരക്ക് ഇങ്ങനെ…
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 29 May 2026 | 09:37 AM

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ദിവസം പവന് 1,14,440 രൂപ, ഗ്രാമിന് 14,305 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ ഇന്ന് സ്വർണവില കൂടിയിട്ടുണ്ട്. നിലവിൽ പവന് 1,15,600 രൂപയും ഗ്രാമിന് 14,450 രൂപയുമാണ് നൽകേണ്ടത്. വിപണി വില ഇത്രയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും കൂടും. സ്വർണത്തിനോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 284.90 രൂപയും കിലോയ്ക്ക് 2,84,900 രൂപയുമാണ് വില.

സ്വർണവിലയിൽ വൻ ഇടിവ്

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ ഇടിവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. മെയ് അഞ്ചിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 1,09,400 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ മെയ് 13ന് സ്വർണം പവന് 1,23,120 രൂപ എന്ന റെക്കോർഡ് കുതിപ്പ് നടത്തി. എന്നാൽ തൊട്ടടുത്ത ദിവസങ്ങളിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്.

ALSO READ: കുതിച്ചുയർന്ന് ഇന്ധനവില; നിങ്ങളുടെ കുടുംബ ബജറ്റിനെ ബാധിക്കുന്നത് എങ്ങനെ?

രാജ്യാന്തര വിപണിയുടെ ചുവട് പിടിച്ചാണ് കേരളത്തിലും സ്വർണവില ഇടിയുന്നത്. സമാധാന ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇറാനിൽ യു.എസ് ആക്രമണം നടത്തിയത് ക്രൂഡ് ഓയിൽ വില കൂടാൻ കാരണമായി. ഇത്തരത്തിൽ എണ്ണ വില കുതിക്കുന്നത് ആഗോളതലത്തിൽ പണപ്പെരുപ്പ പേടി കൂടുകയാണ്. ഇതോടെ യു.എസ് ഫെഡറൽ ബാങ്ക് പലിശ നിരക്ക് കൂട്ടാനുള്ള സാധ്യതയും ഉയർന്നു. ഇതെല്ലാം സ്വർണനിരക്ക് ഇടിയാൻ കാരണമായി.

അവസാനിക്കാത്ത സംഘർഷം

പശ്ചിമേഷ്യയിൽ ഇറാൻ – യു.എസ് സംഘർഷം തുടരുകയാണ്. ഹോർമുസ് കടലിടുക്കിൽ ടോളിങ് സംവിധാനം ഏർപ്പെടുത്താൻ സഹായിച്ചാൽ സഖ്യകക്ഷിയായ ഒമാനെ ലക്ഷ്യമിടുമെന്ന് യു.എസ് സെക്രട്ടറി പറഞ്ഞിരുന്നു. അത്തരം നടപടികളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികൾക്കും ഉപരോധം ഏർപ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകി.അതേസമയം, വെടിനിർത്തൽ കരാർ നീട്ടാൻ യുഎസും ഇറാനും തമ്മിൽ ധാരണയിലെത്തിയെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. 60 ദിവസത്തേക്ക് ധാരണയിലെത്തിയെന്നായിരുന്നു റിപ്പോർട്ട്.

സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

പശ്ചിമേഷ്യൻ സംഘർഷം പോലെ മറ്റ് ചില ഘടകങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന്റെ വില കുറയുമ്പോൾ സ്വാഭാവികമായും ഇന്ത്യയിലും വില കുറയും. ആഗോള വിപണിയിൽ സ്വർണവ്യാപാരം നടക്കുന്നത് അമേരിക്കൻ ഡോളറിലാണ്. അതുകൊണ്ട് ഡോളറിന്റെ മൂല്യവും സ്വർണവിലയും തമ്മിൽ ബന്ധമുണ്ട്. ഡോളർ ശക്തിപ്പെടുമ്പോൾ സ്വർണവില താഴുകയും ഡോളറിന്റെ മൂല്യം ഇടിയുമ്പോൾ സ്വർണവില കൂടുകയും ചെയ്യും.

അതുപോലെ രൂപയുടെ മൂല്യവും രാജ്യത്തെ സ്വർണവിലയെ സ്വാധീനിക്കും. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുമ്പോൾ സ്വർണം ഇറക്കുമതി ചെയ്യാൻ ഇന്ത്യ കൂടുതൽ തുക ചിലവഴിക്കേണ്ടി വരുന്നു. ഇത് സ്വർണവില കൂട്ടാൻ കാരണമാകും. പണപ്പെരുപ്പവും പലിശ നിരക്കും ഡിമാൻഡും സ്വർണവിലയെ സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങളാണ്.

English Summary:

Kerala Gold Rate Today, May 29. One pavan gold is trading at Rs 1,14,440 and Rs 14,305 per gram. Even though the market price is this, the price will increase again when three percent GST, processing fee and hallmarking charge are added. The price of silver is also changing along with gold. It is Rs 284.90 per gram and Rs 2,84,900 per kg.

Follow Us