Kerala Gold Rate: ഇന്ന് തന്നെ സ്വര്‍ണം വാങ്ങിച്ചോളൂ; വില ഓക്കെയാണ്‌

Gold and Silver Prices on February 13 Friday: വിവാഹ വിപണിയെല്ലാം ട്രെന്‍ഡ് മാറ്റിപിടിച്ചിരിക്കുകയാണ്. 1 പവന്‍, രണ്ട് പവന്‍ എന്നിങ്ങനെ തൂക്കത്തില്‍ വിവാഹത്തിന് പെണ്‍കുട്ടിക്ക് ധരിക്കാന്‍ ആവശ്യമായ എല്ലാ ആഭരണങ്ങളും നിര്‍മിച്ച് നല്‍കിയാണ് ജ്വല്ലറികള്‍ പിടിച്ചുനില്‍ക്കുന്നത്.

Kerala Gold Rate: ഇന്ന് തന്നെ സ്വര്‍ണം വാങ്ങിച്ചോളൂ; വില ഓക്കെയാണ്‌

സ്വര്‍ണവില

Updated On: 

13 Feb 2026 | 09:50 AM

സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. 1,16,160 രൂപയില്‍ നിന്ന് 1,14,240 രൂപയിലേക്കാണ് വില താഴ്ന്നിരിക്കുന്നത്. 1,920 രൂപ കുറഞ്ഞാണ് പുത്തന്‍ നിരക്കിലേക്കുള്ള സ്വര്‍ണയാത്ര. ഒരു ഗ്രാം സ്വര്‍ണത്തിന് 240 കുറഞ്ഞ് 14,280 രൂപയിലേക്കും വിലയെത്തി.

വെള്ളിവിലയിലും ഇന്നത്തെ ദിവസം ഇടിവാണ് സംഭവിച്ചത്. 20 രൂപ ഗ്രാമിന് കുറഞ്ഞ് 280 രൂപയും കിലോയ്ക്ക് 20,000 രൂപ കുറഞ്ഞ് 2,80,000 രൂപയുമായി ഇന്നത്തെ വില.

പുലി വരുന്നേ…എന്ന് പറയും പോലെയാണ് സ്വര്‍ണവിലയെ കുറിച്ച് പറയുന്നത്. അതിന് കാരണം ഇടയ്ക്കിടെ സംഭവിക്കുന്ന വിലക്കയറ്റം തന്നെയാണ്. നിമിഷനേരം കൊണ്ടാണ് സ്വര്‍ണവില മാറിമറിയുന്നത്. എന്നാല്‍ ഫെബ്രുവരി 12ന് വ്യാഴാഴ്ച സ്വര്‍ണം ചെറുതായൊന്ന് താഴോട്ടിറങ്ങി. വലിയ ആശ്വാസം നല്‍കുന്ന ഇറക്കമല്ലെങ്കിലും വിലക്കുറവ് ഉപഭോക്താക്കളില്‍ പ്രതീക്ഷ നിറയ്ക്കുന്നു.

സ്വര്‍ണം വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈയാഴ്ച വളരെ നല്ലതാണ്. വന്‍വിലക്കുറവില്‍ വാങ്ങിക്കാന്‍ സാധിക്കില്ലെങ്കിലും വില ഉയരും മുമ്പേ ഒരു പവനോ ഗ്രാമോ വീട്ടിലേക്കെത്തിക്കാം. 2026ല്‍ 6,500 ഡോളറിന് മുകളിലേക്ക് അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇപ്പോള്‍ തന്നെ സ്വര്‍ണം വാങ്ങിക്കുന്നതാണ് നല്ലത്.

എന്നാല്‍ വിവാഹ വിപണിയെല്ലാം ട്രെന്‍ഡ് മാറ്റിപിടിച്ചിരിക്കുകയാണ്. 1 പവന്‍, രണ്ട് പവന്‍ എന്നിങ്ങനെ തൂക്കത്തില്‍ വിവാഹത്തിന് പെണ്‍കുട്ടിക്ക് ധരിക്കാന്‍ ആവശ്യമായ എല്ലാ ആഭരണങ്ങളും നിര്‍മിച്ച് നല്‍കിയാണ് ജ്വല്ലറികള്‍ പിടിച്ചുനില്‍ക്കുന്നത്. അതിനാല്‍ തന്നെ, ആഭരണങ്ങളുടെ അതിപ്രസരമോ തൂക്കത്തെ കുറിച്ചുള്ള പൊങ്ങച്ചമോ ഇപ്പോള്‍ വിവാഹ വീടുകളിലില്ല.

Also Read: Kerala Gold Rate: ചാഞ്ചാടി ആടി സ്വർണവില, ഇന്നത്തെ നിരക്ക് അറിയേണ്ടേ?

സ്വര്‍ണത്തിന് വില കൂടിയപ്പോള്‍ പലരും ചിന്തിച്ചത് വെള്ളിയില്‍ അഭയം തേടാം എന്നായിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ക്ക് അനുസരിച്ച് കാര്യങ്ങള്‍ നടന്നില്ല. സ്വര്‍ണത്തേക്കാള്‍ സ്പീഡില്‍ വെള്ളി കുതിച്ചു. വ്യാവസായിക ആവശ്യങ്ങളും നിക്ഷേപവുമെല്ലാം വെള്ളിയില്‍ വര്‍ധിച്ചപ്പോള്‍ വിലയും ഉയര്‍ന്നു. എങ്കിലും വെള്ളിയിലും ഇപ്പോള്‍ ആശ്വാസ നിരക്ക് തന്നെയാണുള്ളത്.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം