Kerala Gold Rate: പൊന്നിന്റെ പോക്ക് ഇതെങ്ങോട്ട്, സ്വർണം വാങ്ങേണ്ടത് ഈ ദിവസം!
Kerala Gold Rate Forecast: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ചുവട് പിടിച്ചാണ് കേരളത്തിലും സ്വർണനിരക്ക് മാറുന്നത്. സാധാരണയായി യുദ്ധം പോലുള്ള സാഹചര്യങ്ങളിൽ സ്വർണ വില കുതിക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ ആ പതിവ് തെറ്റി, സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. യുദ്ധത്തിന് പിന്നാലെ ക്രൂഡ് ഓയിൽ വില കുതിച്ചതാണ് സ്വർണത്തിന് തിരിച്ചടിയായത്.
സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന്, മെയ് 3ന് 1,10,680 രൂപ നിരക്കിലാണ് ഒരു പവൻ സ്വർണത്തിന്റെ വ്യാപാരം. ഗ്രാമിന് 13,835 രൂപയാണ് നൽകേണ്ടത്. വിപണി വില ഇത്രയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും കൂടും. സ്വർണത്തിന് മൂന്ന് ശതമാനം ജിഎസ്ടിയാണ് കണക്കാക്കുന്നത്. എന്നാൽ പണിക്കൂലി ജ്വല്ലറികൾക്കനുസരിച്ച് മാറുന്നതാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്.
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ചുവട് പിടിച്ചാണ് കേരളത്തിലും സ്വർണനിരക്ക് മാറുന്നത്. സാധാരണയായി യുദ്ധം പോലുള്ള സാഹചര്യങ്ങളിൽ സ്വർണ വില കുതിക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ ആ പതിവ് തെറ്റി, സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. യുദ്ധത്തിന് പിന്നാലെ ക്രൂഡ് ഓയിൽ വില കുതിച്ചതാണ് സ്വർണത്തിന് തിരിച്ചടിയായത്. ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്. പിന്നീടങ്ങോട്ട് വില ഇടിഞ്ഞെങ്കിലും ഒരു ലക്ഷത്തിന് താഴെയെത്തിയില്ല. മാർച്ച് 23ന് 99,480 രൂപയായി വില ഇടിഞ്ഞെങ്കിലും മണിക്കൂറുകൾ പിന്നിടുന്നതിന് മുമ്പ് തന്നെ വില വീണ്ടും ഒരു ലക്ഷം കടന്നു.
സ്വർണവിലയിൽ ഇനിയെന്ത്?
നിലവിൽ, സ്വർണവില കൂടിയും കുറഞ്ഞും മുന്നേറുകയാണ്. സ്വർണവിലയിലെ ചാഞ്ചാട്ടം സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും ഒരുപോലെ ആശ്വാസവും ആശങ്കയും നൽകുന്നുണ്ട്. സ്വർണവിലയിൽ ഇനിയെന്ത് എന്ന് ഉറ്റുനോക്കുകയാണ് ഓരോരുത്തരും. ഇന്നലെ സ്വർണവില ഇടിവിന് ബ്രേക്കിട്ട് വില വീണ്ടും ഉയർന്നു. മെയ് ഒന്നിന് നാല് തവണയാണ് സ്വർണവില മാറിയത്. മൂന്ന് തവണ കുറഞ്ഞെങ്കിലും രാത്രിയോടെ വില കൂടി.
ഹോർമുസിലെ തടസ്സങ്ങളും യുഎസുമായുള്ള പ്രശ്നങ്ങളും അവസാനിപ്പിക്കാൻ ഇറാൻ, പാക്കിസ്ഥാൻ മുഖേന പുതിയ നിർദേശങ്ങൾ യു.എസിന് മുന്നിൽ വച്ചിരുന്നു. ഇതാണ് നിലവിലെ കുതിപ്പിന് പ്രാധാന കാരണം. ഇറാന്റ നിർദേശങ്ങൾക്ക് പിന്നാലെ ക്രൂഡ് ഓയിൽ വില താഴുകയും സ്വർണവില കൂടുകയും ചെയ്തു. അതേസമയം, സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇറാന്റെ ഓഫർ ട്രംപ് തള്ളിക്കളഞ്ഞിട്ടുണ്ട്. കൂടാതെ, ആണവ വിഷയത്തിൽ ഡീലിന് തയാറാകുംവരെ യുദ്ധം അവസാനിപ്പിക്കില്ലെന്ന സൂചനയും നൽകിയിട്ടുണ്ട്.
ALSO READ: ഇന്നത്തെ സ്വര്‍ണവില; നിരക്കില്‍ ആശ്വാസം തേടി മലയാളികള്‍
ഈ ആഴ്ചയിൽ എന്ത് സംഭവിക്കും?
ഇന്നത്തെ അവധിക്ക് ശേഷം നാളെ വിപണി തുറക്കുമ്പോൾ എണ്ണ വില കൂടാനാണ് സാധ്യത. ഇത് സ്വർണവില കുറയാൻ കാരണമായേക്കും. പശ്ചിമേഷ്യൻ സംഘർഷങ്ങൾ അവസാനിച്ചാൽ സ്വർണവില ഉയരും. ക്രൂഡ് ഓയിലിനൊപ്പം ഡോളർ മൂല്യം കൂടുന്നതും സ്വർണത്തിന് തിരിച്ചടിയാണ്. ക്രൂഡ് ഓയിൽ വില കുതിക്കുന്നതും ഡോളറിന്റെ മൂല്യം കൂടിയതും സ്വർണത്തിന് വെല്ലുവിളിയാണ്. യു.എസ് ഫെഡറൽ റിസർവ് ബാങ്കിന്റെ പലിശ നിരക്കും നിർണായക പങ്ക് ലഹിക്കുന്നുണ്ട്. പലിശ നിരക്ക് കുറഞ്ഞാൽ സ്വാഭാവികമായി ഡോളറും താഴും. ഇത് സ്വർണ വില കൂടാൻ കാരണമാകും.
വില കുറവ് മുതലെടുത്ത് കൊണ്ടുള്ള വാങ്ങലുകളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. വരുംദിവസങ്ങളിലും സ്വർണവിലയിൽ നിലവിലെ ട്രെന്റ്ഡ് തുടരുന്നതാണ്. വലിയൊരു കുതിപ്പ് ഉണ്ടാകില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
മെയ് മാസത്തിലെ സ്വർണനിരക്ക് – ഇതുവരെ
| തീയതി | പവൻ | ഗ്രാം |
| മെയ് 1 (രാവിലെ) | 1,11,720 | 13,965 |
| മെയ് 1 (ഉച്ചയ്ക്ക്) | 110280 | 13785 |
| മെയ് 1 (വൈകിട്ട്) | 1,09,720 | 13,715 |
| മെയ് 1 (രാത്രി) | 110440 | 13805 |
| മെയ് 2 | 110680 | 13835 |
| മെയ് 3 | 1,10,680 | 13,835 |
English Summary:
Kerala Gold Rate continues to fluctuate. Today, May 3, one Pavan of gold is trading at Rs 1,10,680. The price per gram is Rs 13,835. Even though the market price is this, the price will increase again when GST, labor charges and hallmarking charges are added.