AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Gold Rate Forecast: സ്വർണവിലയിൽ മോദി എഫക്ട്! ഈ ആഴ്ച കുതിപ്പോ കിതപ്പോ?

Kerala Gold Rate Forecast: ഇറാൻ-യുഎസ്, റഷ്യ-യുക്രെയ്ൻ സംഘർഷങ്ങളും ട്രംപിന്റെ താരിഫ് നയങ്ങളുമെല്ലാം വിലയിൽ നിർണായകമാകും. സുരക്ഷിത നിക്ഷേപമായി ഗോൾഡ് ഇടിഎഫ്, സിൽവർ ഇടിഎഫ് എന്നിവയെ കാണുന്നവരുമുണ്ട്. കൂടാതെ, ഉത്തരേന്ത്യയിലെ വിവാഹ സീസൺ സ്വർണത്തിന്റെ ഡിമാൻഡ് ഉയർത്തുന്നതും വരുംദിവസങ്ങളിലെ വിലയെ സ്വാധീനിക്കും.

Gold Rate Forecast: സ്വർണവിലയിൽ മോദി എഫക്ട്! ഈ ആഴ്ച കുതിപ്പോ കിതപ്പോ?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 18 Oct 2026 | 07:56 PM

സ്വർണം സ്വപ്നമാകുമോ അതോ കൈപിടിയിൽ ഒതുങ്ങുമോ…. കഴിഞ്ഞ കുറച്ച് മാസങ്ങളായി സാധാരണക്കാരുടെ മനസിൽ ഈ ചോദ്യമാണുയരുന്നത്. ഓരോ ദിവസവും വൻ ചാഞ്ചാട്ടത്തിലാണ് സ്വർണവില രേഖപ്പെടുത്തുന്നത്. നാളെ മുതൽ സ്വർണവിപണി കുതിക്കുമോ കിതയ്ക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ആഭരണപ്രേമികൾ. പ്രത്യേകിച്ച് ദീപാവലി, വിജയദശമി സീസൺ പ്രമാണിച്ച് പൊന്നിന്റെ ഡിമാൻഡ് ഉയരുന്നതും വിലയിൽ നിർണായകമാകും.

ഇറാൻ-യുഎസ്, റഷ്യ-യുക്രെയ്ൻ സംഘർഷങ്ങളും ട്രംപിന്റെ താരിഫ് നയങ്ങളുമെല്ലാം വിലയിൽ നിർണായകമാകും. സുരക്ഷിത നിക്ഷേപമായി ഗോൾഡ് ഇടിഎഫ്, സിൽവർ ഇടിഎഫ് എന്നിവയെ കാണുന്നവരുമുണ്ട്. കൂടാതെ, ഉത്തരേന്ത്യയിലെ വിവാഹ സീസൺ സ്വർണത്തിന്റെ ഡിമാൻഡ് ഉയർത്തുന്നതും വരുംദിവസങ്ങളിലെ വിലയെ സ്വാധീനിക്കും.

സ്വർണത്തിൽ മോദി എഫക്ടോ?

കഴിഞ്ഞ മാസം മേയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അത്യാവശ്യമില്ലെങ്കിൽ സ്വർണം വാങ്ങുന്നത് മാറ്റിവയ്ക്കൂ എന്ന പ്രഖ്യാപനം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ കേന്ദ്രം സ്വർണത്തിന്റെ ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കുത്തനെ കൂട്ടി. സ്വർണം ഇറക്കുമതി കൂടുന്നത് ഇന്ത്യയുടെ വ്യാപാരക്കമ്മി, കറന്റ് അക്കൗണ്ട് കമ്മി തുടങ്ങിയ ബാധ്യതകൾ കൂട്ടിയേക്കുമെന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി സ്വർണത്തിനെതിരെ പ്രഖ്യാപനം നടത്തിയത്.

ALSO READ: സ്വർണവില കൂടി, എന്നാലും ലാഭമാ… ഇന്നത്തെ നിരക്ക്

ഇപ്പോഴിതാ, പ്രധാനമന്ത്രിയുടെ ആഹ്വാനം വിപണിയെ സ്വാധീനിച്ചതായാണ് വിപണി നിരീക്ഷകർ പറയുന്നത്. സെപ്റ്റംബർ മാസം രാജ്യത്തെ സ്വർണ ഇറക്കുമതി 81.27 ശതമാനം കുറഞ്ഞതായാണ് കണക്കുകൾ. സ്വർണം ഇറക്കുമതിയിൽ ഇടിവുണ്ടായെങ്കിലും വീടുകളിലും ലോക്കറുകളിലും സൂക്ഷിച്ചിരിക്കുന്ന പഴയ സ്വർണം ആഭരണ വ്യാപാരത്തിലൂടെയും കൈമാറ്റത്തിലൂടെയും റീസൈക്ലിങ്ങിലൂടെയും വീണ്ടും വിപണിയിൽ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ, സ്വർണത്തിന്റെ ഇറക്കുമതിയിൽ ഇടിവുണ്ടെങ്കിലും രാജ്യത്തെ സ്വർണ ഉപഭോഗം കുറഞ്ഞതായി പറയാൻ കഴിയില്ല.

വരുംദിവസങ്ങളിൽ റെക്കോർഡ് കുതിപ്പോ?

നിലവിലെ ഇടിവെല്ലാം മറികടന്ന് രാജ്യാന്തര വിപണിയിൽ സ്വർണവില കുതിക്കുമെന്നാണ് പ്രവചനങ്ങൾ. ഔൺസിന് 0.4 ശതമാനം കയറി 4165 ഡോളറെന്ന നിലയിലാണ് നിലവിലെ നിരക്ക്. യു.എസ് ഫെഡറൽ പലിശ നിരക്കാണ് വരുംദിവസങ്ങളിൽ വിലയെ സ്വാധീനിക്കുക. ചെയർമാൻ കെവിൻ വാർഷ് യുഎസ് സാമ്പത്തിക മേഖല വളരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചെങ്കിലും പലിശ നിരക്കിനെ കുറിച്ച് മറ്റ് സൂചനകളൊന്നും നൽകിയില്ല.

ഒക്ടോബറിൽ പലിശ നിരക്ക് കൂട്ടിയേക്കില്ലെന്നാണ് സൂചന. എന്നാൽ, ഡിസംബറിൽ നിരക്ക് വർധിപ്പിക്കാൻ 90 ശതമാനം സാധ്യതയുമുണ്ട്. ഒക്ടോബർ 27-28 ദിവസങ്ങളിൽ നടക്കുന്ന ഫെഡ് യോഗം ഇനി സ്വർണവിലയിൽ നിർണായകമാകും.

ഒക്ടോബർ മാസത്തിലെ സ്വർണവില

  • ഒക്ടോബർ 1: 109440
  • ഒക്ടോബർ 2: 110200
  • ഒക്ടോബർ 3: 109400
  • ഒക്ടോബർ 4: 109400
  • ഒക്ടോബർ 5: 109400
  • ഒക്ടോബർ 6: 1,09,280 (രാവിലെ)
  • ഒക്ടോബർ 6: 110160 (വൈകുന്നേരം)
  • ഒക്ടോബർ 7: 109680
  • ഒക്ടോബർ 8: 109680
  • ഒക്ടോബർ 9: 1,10,520
  • ഒക്ടോബർ 10: 1,11,040
  • ഒക്ടോബർ 11: 1,11,040
  • ഒക്ടോബർ 12: 110720 (രാവിലെ)
  • ഒക്ടോബർ 12: 1,09,760 (വൈകുന്നേരം)
  • ഒക്ടോബർ 13: 1,09,480
  • ഒക്ടോബർ 14: 108720
  • ഒക്ടോബർ 15: 1,08,120
  • ഒക്ടോബർ 16: 1,08,120
  • ഒക്ടോബർ 17: 1,08,280
  • ഒക്ടോബർ 18: 1,08,280

English Summary:

Gold prices are expected to rise in the international market, recovering from recent declines. The US Federal Reserve’s interest rate decisions are expected to play a key role in determining gold price movements in the coming days.

Follow Us