Kerala Gold Rate: സ്വർണം വാങ്ങാനാണോ പ്ലാൻ? ബ്രേക്കിട്ട് വില

Kerala Gold Rate May 4: ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരുകയാണ്. നിലവിൽ മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. പണിക്കൂലി ജ്വല്ലറികൾക്കനുസരിച്ച് വ്യത്യാസപ്പെടും. അഞ്ച് ശതമാനമാണ് ഏറ്റവും കുറഞ്ഞ പണിക്കൂലി. സ്വർണവിലയോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്.

Kerala Gold Rate: സ്വർണം വാങ്ങാനാണോ പ്ലാൻ? ബ്രേക്കിട്ട് വില

പ്രതീകാത്മക ചിത്രം

Updated On: 

04 May 2026 | 09:33 AM

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. നിലവിൽ വില ബ്രേക്കിട്ടിരിക്കുകയാണ്. ഇന്ന് പവന് 1,10,680 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 13,835 രൂപയാണ് നൽകേണ്ടത്. വിപണിവില ഇത്രയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരുകയാണ്. നിലവിൽ മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. പണിക്കൂലി ജ്വല്ലറികൾക്കനുസരിച്ച് വ്യത്യാസപ്പെടും. അഞ്ച് ശതമാനമാണ് ഏറ്റവും കുറഞ്ഞ പണിക്കൂലി. സ്വർണവിലയോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 269.90 രൂപയും കിലോയ്ക്ക് 2,69,900 രൂപയുമാണ് നൽകേണ്ടത്.

കഴിഞ്ഞ രണ്ട് മാസമായി പശ്ചിമേഷ്യൻ സംഘർഷങ്ങളാണ് സ്വർണവില നിർണയിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം. സാധാരണയായി യുദ്ധം പോലുള്ള സാഹചര്യങ്ങളിൽ സ്വർണവില കൂടുകയാണ് പതിവ്. എന്നാൽ ഇത്തവണ നേരെ വിപരീതമായാണ് സ്വർണവില രേഖപ്പെടുത്തിയത്. യുദ്ധം തുടങ്ങിയതോടെ സ്വർണവില ഇടിയുകയായിരുന്നു. ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ കുതിപ്പാണ് സ്വർണവിലയ്ക്ക് തിരിച്ചടിയായത്.

സ്വർണവിലയിൽ ഇനിയെന്ത്?

ഇറാൻ – ഇസ്രായേൽ സംഘർഷങ്ങളുടെ ചുവട് പിടിച്ച് സ്വർണവില മാറി മറിയുകയാണ്. സംഘർഷങ്ങൾക്ക് അറുതിവന്നാൽ സ്വർണവില മുന്നേറും. നിലവിൽ യുഎയുമായുള്ള സംഘർഷവും ഹോർമുസിലെ പ്രതിസന്ധിയും അവസാനിപ്പിക്കാൻ പാക്കിസ്ഥാൻ മുഖേനെ യു.എസിന് മുന്നിൽ ഇറാൻ പുതിയ നിർദേശങ്ങൾ വച്ചിരുന്നു. എന്നാൽ ഇത് തൃപ്തികരമല്ലെന്ന് പറഞ്ഞ് ട്രംപ് തള്ളിയിരുന്നു.

ആണവ വിഷയത്തിലെ ഡീലിന് ഇറാൻ തയ്യാറാകാത്തെ സംഘർഷം അവാനിപ്പിക്കില്ലെന്ന നിലപാടിലാണ് ട്രംപ്. എന്നാൽ ഇറാൻ അതിന് സമ്മതിച്ചില്ലേക്കില്ലെന്നാണ് സൂചന. അതുകൊണ്ട് തന്നെ എണ്ണ വില ഇനിയും കുതിച്ചേക്കും. അതിനനുസരിച്ച് സ്വർണവിലയിലും ഇടിവ് രേഖപ്പെടുത്തിയേക്കാം.

ALSO READ: പൊന്നിന്റെ പോക്ക് ഇതെങ്ങോട്ട്, സ്വർണം വാങ്ങേണ്ടത് ഈ ദിവസം!

സ്വർണവില ഇതുവരെ

2025 നവംബർ, ഡിസംബർ മാസത്തിലാണ് സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും ചങ്കിടിപ്പ് കൂടി സ്വർണവില കുതിച്ചത്. ഡിസംബർ 23ന് ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം കടന്നു. 101600 രൂപ നിരക്കിലായിരുന്നു വ്യാപാരം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന വില. തുടർന്നുള്ള ദിവസങ്ങളിൽ വില കുറഞ്ഞെങ്കിലും ഒരു ലക്ഷത്തിന് താഴെയെത്താൻ സ്വർണത്തിന് കഴിഞ്ഞിട്ടില്ല.

ഫെബ്രുവരി 28ന് 1,23,720 രൂപ, മാർച്ച് 1ന് 1,26,920 രൂപ എന്നിങ്ങനെയാണ് മറ്റ് ഉയർന്ന നിരക്കുകൾ. എന്നാൽ മാർച്ച് 1ന് ശേഷം സ്വർണവിലയിൽ വൻ ഇടിവാണ് സംഭവിച്ചത്. 1.2ൽ നിന്ന് 1.1 ആയും ഒരു ലക്ഷമായും സ്വർണവില ഇടിഞ്ഞിരുന്നു.

സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

പശ്ചിമേഷ്യൻ യുദ്ധത്തോടൊപ്പം സ്വർണവിലയെ സ്വാധീനിക്കുന്ന മറ്റ് ചില ഘടകങ്ങളുമുണ്ട്. ലോക വിപണിയിൽ സ്വർണത്തിന്റെ ഡിമാൻഡും വിതരണവും മാറുന്നതിനനുസരിച്ച് ഇന്ത്യയിലും സ്വർണവിലയിൽ മാറ്റമുണ്ടാകും. അതുപോലെ രൂപയും മൂല്യവും പ്രധാന പങ്ക് വഹിക്കും. യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം കുറയുമ്പോൾ സ്വർണം ഇറക്കുമതി ചെയ്യാൻ കൂടുതൽ പണം നൽകേണ്ടി വരും. ഇത് സ്വർണവില കൂട്ടും. കൂടാതെ, കേന്ദ്ര ബാങ്കുകളുടെ കരുതൽ ശേഖരവും, പണപ്പെരുപ്പവും, യുഎസ് ഫെഡറൽ ബാങ്കിലെ പലിശ നിരക്കും സ്വർണവിലയെ സ്വാധീനിക്കുന്നവയാണ്.

മെയ് മാസത്തിലെ സ്വർണവില

  • മെയ് 1 (രാവിലെ) – 1,11,720
  • മെയ് 1 (ഉച്ചയ്ക്ക്)  – 110280
  • മെയ് 1 (വൈകിട്ട്)  – 1,09,720
  • മെയ് 1 (രാത്രി) –  110440
  • മെയ് 2 – 110680
  • മെയ് 3 – 1,10,680
  • മെയ് 4 -1,10,680

English Summary:

Gold Rate continues to fluctuate. Even though the market price is this high, the price increases again when GST, processing fee and hallmarking charges are added. Currently, three percent GST is charged on gold. Processing fee will vary depending on the jeweller.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്