AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate Today: ഇന്നത്തെ സ്വര്‍ണവില; പൊന്നില്‍ തൊട്ടാല്‍ പൊള്ളും

One Pavan Gold Rate on June 2 Tuesday: ക്രൂഡ് ഓയില്‍ വിലയിലെ മാറ്റം സ്വര്‍ണവിലയില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. ബ്രെന്റ് ക്രൂഡ് ഓയിലാണ് ഇന്ത്യ ഉപയോഗിക്കുന്നത്, ഇതിന് നിലവില്‍ ബാരലിന് 100 ഡോളറില്‍ താഴെയാണ് വില. ഇറാനും യുഎസും തമ്മില്‍ വൈകാതെ സമാധാന കരാറില്‍ എത്തിച്ചേരുമെന്ന പ്രതീക്ഷകളാണ് ക്രൂഡ് ഓയില്‍ വില താഴേക്കിറങ്ങുന്നതിന് കാരണമായത്.

Kerala Gold Rate Today: ഇന്നത്തെ സ്വര്‍ണവില; പൊന്നില്‍ തൊട്ടാല്‍ പൊള്ളും
ഇന്നത്തെ സ്വര്‍ണവില Image Credit source: NurPhoto/Getty Images Creative 2026
Shiji M K
Shiji M K | Published: 02 Jun 2026 | 07:41 AM

ആഗോള വിപണിയില്‍ സംഭവിക്കുന്ന കയറ്റിറങ്ങള്‍ ഇങ്ങ് കേരളത്തിലും ശക്തമായി തന്നെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. വിവാഹം, ഉത്സവം, മറ്റ് ആഘോഷങ്ങള്‍ തുടങ്ങിവയ്‌ക്കെല്ലാം വലിയ അളവില്‍ തന്നെ സ്വര്‍ണം വാങ്ങിക്കുന്നവരാണ് ഇന്ത്യക്കാര്‍. എന്നാല്‍ കനത്ത വില വര്‍ധനവ് സ്വര്‍ണത്തിലേക്കുള്ള ആളുകളുടെ ഒഴുക്ക് ഇല്ലാതാക്കി. നിലവില്‍ കുറഞ്ഞ തൂക്കത്തിലുള്ള വിവാഹ സെറ്റുകള്‍, നൂലുകെട്ട് സെറ്റുകള്‍ തുടങ്ങിയവയ്ക്കാണ് കേരളത്തില്‍ ഡിമാന്‍ഡുള്ളത്.

രാജ്യാന്തര വിപണിയും സ്വര്‍ണവിലയും

ക്രൂഡ് ഓയില്‍ വിലയിലെ മാറ്റം സ്വര്‍ണവിലയില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. ബ്രെന്റ് ക്രൂഡ് ഓയിലാണ് ഇന്ത്യ ഉപയോഗിക്കുന്നത്, ഇതിന് നിലവില്‍ ബാരലിന് 100 ഡോളറില്‍ താഴെയാണ് വില. ഇറാനും യുഎസും തമ്മില്‍ വൈകാതെ സമാധാന കരാറില്‍ എത്തിച്ചേരുമെന്ന പ്രതീക്ഷകളാണ് ക്രൂഡ് ഓയില്‍ വില താഴേക്കിറങ്ങുന്നതിന് കാരണമായത്. സമാധാന കരാര്‍ അടുത്തയാഴ്ചയോടെ സംഭവിച്ചേക്കുമെന്നാണ് നിലവില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം.

എന്നാല്‍ തങ്ങളുടെ ആവശ്യങ്ങളെല്ലാം തന്നെ അംഗീകരിക്കുകയാണെങ്കില്‍ മാത്രമേ യുദ്ധം അവസാനിപ്പിച്ച് കരാറിലേര്‍പ്പെടൂവെന്ന നിലപാാടിലാണ് ഇറാന്‍. ഇറാന്റെ ആണവശേഷിയെ ലക്ഷ്യമിട്ടാണ് ട്രംപിന്റെ നീക്കം. സമ്പൂഷ്ടീകരിച്ച യുറേനിയം തങ്ങള്‍ക്ക് കൈമാറി കരാറില്‍ എത്തിച്ചേരണമെന്ന നിര്‍ദേശവും ട്രംപ് മുന്നോട്ടുവെക്കുന്നുണ്ട്. എന്നാലിതിന് ഇറാന്‍ ഒരുക്കമല്ല. സംഘര്‍ഷം അവസാനിക്കാതെ മുന്നോട്ട് പോകുകയാണെങ്കില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഇനിയും വര്‍ധനവ് സംഭവിച്ചേക്കാം. ഇത് സ്വര്‍ണം പോലുള്ള ലോഹങ്ങള്‍ക്ക് തിരിച്ചടി സമ്മാനിക്കും.

Also Read: Kerala Gold Rate Today: ജൂണ്‍ 1ലെ സ്വര്‍ണവില; പൊന്ന് വാങ്ങാം, പക്ഷെ കൂടുതല്‍ പറ്റില്ല

ക്രൂഡ് ഓയില്‍ വില ഉയര്‍ന്നാല്‍ എന്ത് സംഭവിക്കും?

ക്രൂഡ് ഓയില്‍ വിലയില്‍ സംഭവിച്ചിരുന്ന വര്‍ധനവ് പണപ്പെരുപ്പ ഭീഷണി ഉയര്‍ത്തിയിരുന്നു. പണപ്പെരുപ്പം കുറയ്ക്കാനായി കേന്ദ്രബാങ്കുകള്‍ അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുന്നതോ കൂട്ടുന്നതോ ആണ് രീതി. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുമെന്നാണ് വിവരം. ഇത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയ്ക്കും. കാരണം, മറ്റ് നിക്ഷേപങ്ങളില്‍ നിന്ന് കൂടുതല്‍ ലാഭം നേടാനാകുന്നത് ആളുകളെ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് കുറയ്ക്കാന്‍ പ്രേരിപ്പിക്കും. കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമ്പോള്‍ മാത്രമാണ് സ്വര്‍ണം എപ്പോഴും ആകര്‍ഷകമായ നിക്ഷേപമാകുന്നത്. എന്നാല്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് എക്കാലവും തുടരും.

ഡിമാന്‍ഡ് തൂക്കം കുറഞ്ഞവയ്ക്ക്

കേരളത്തില്‍ നിലവില്‍ ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ക്കാണ് കൂടുതല്‍ ഡിമാന്‍ഡുള്ളത്. വലിയ വില കൊടുത്ത് കൂടുതല്‍ സ്വര്‍ണം വാങ്ങിക്കാന്‍ ഉപഭോക്താക്കള്‍ക്ക് താത്പര്യമില്ല. ഇത് മുതലെടുത്ത് ജ്വല്ലറികള്‍ ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ കൂടുതലായി വിപണിയിലെത്തിക്കുന്നുമുണ്ട്.

1 പവന്‍, രണ്ട് പവന്‍, മൂന്ന് പവന്‍ അങ്ങനെ നിരവധി തൂക്കങ്ങള്‍ വിവാഹസെറ്റുകള്‍ ഇന്ന് ലഭ്യമാണ്. വളരെ കുറഞ്ഞ തൂക്കത്തില്‍ ഉപഭോക്താവിന്റെ മനസിനിണങ്ങിയ ആഭരണങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാനും ജ്വല്ലറികള്‍ തമ്മില്‍ മത്സരമാണ്. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഇപ്പോള്‍ വലിയ രീതിയില്‍ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ പരസ്യവും ഉപഭോക്താക്കളെ തേടിയെത്തുന്നു.

English Summary

Gold prices in Kerala remained elevated on June 2, disappointing those planning to purchase wedding jewellery. The latest rates continue to put pressure on buyers amid fluctuating market trends.

Follow Us