Kerala Gold Rate: പൊന്ന് പറന്നിറങ്ങുന്നു…വാങ്ങിയാലോ? ഇന്നത്തെ സ്വര്‍ണവില
One Pavan Gold Rate September 2 Tuesday: നിലവില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണം കനത്ത നഷ്ടം നേരിടുകയാണ്. സ്വര്‍ണം ഔണ്‍സിന് 4,306 ഡോളറാണ് ഇന്നത്തെ വില. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിലെ വിലയിലും മാറ്റം സംഭവിച്ചു. യുഎസ് പണപ്പെരുപ്പം, അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്കുകള്‍, രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ തുടങ്ങി വിവിധ ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
സ്വര്‍ണവില കനത്ത നഷ്ടം നേരിട്ട ദിവസമാണ് സെപ്റ്റംബര്‍ 1. വലിയ വില വര്‍ധനവ് സംഭവിക്കുമെന്ന് ഉപഭോക്താക്കളും വ്യാപാരികളുമെല്ലാം പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതിനെയെല്ലാം കാറ്റില്‍ പറത്തി വില താഴേക്കിറങ്ങി. എന്നാല്‍ രാവിലെ സ്വര്‍ണവിലയെത്തിയത് അല്‍പം ഉയര്‍ന്ന് തന്നെയായിരുന്നു, മണിക്കൂറുകള്‍ക്ക് ശേഷം വില താഴേക്ക് പതിച്ചു. ഈ അവസരം മുതലെടുത്ത് സ്വര്‍ണം വാങ്ങാനെത്തിയത് ഒട്ടനവധിയാളുകളാണ്.
നിലവില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണം കനത്ത നഷ്ടം നേരിടുകയാണ്. സ്വര്‍ണം ഔണ്‍സിന് 4,306 ഡോളറാണ് ഇന്നത്തെ വില. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിലെ വിലയിലും മാറ്റം സംഭവിച്ചു. യുഎസ് പണപ്പെരുപ്പം, അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്കുകള്‍, രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ തുടങ്ങി വിവിധ ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
യുഎസ് അടിസ്ഥാന പലിശ നിരക്ക് വര്‍ധിക്കാനുള്ള സാധ്യതകളുണ്ട്. ഇത് ഡോളറിനെയും യുഎസ് സര്‍ക്കാരിന്റെ ബോണ്ട് യീല്‍ഡിനെയും ശക്തിപ്പെടുത്തുന്നുണ്ട്. ഇതാണ് നിലവില്‍ സ്വര്‍ണവില കുറയുന്നതിന് കാരണമാകുന്നത്. ഇതിനുപുറമെ പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും ഉടലെടുത്തത് ക്രൂഡ് ഓയില്‍ വില 92 ഡോളറിന് മുകളിലേക്ക് ഉയരുന്നതിന് കാരണമായിട്ടുണ്ട്. ഇതും സ്വര്‍ണവില കൂടുന്നതിന് ഊര്‍ജ്ജം പകര്‍ന്നു.
Also Read: Kerala Gold Rate Today: സെപ്റ്റംബറിൽ പൊന്നിന് കുതിപ്പ്! ഇന്നത്തെ സ്വർണവില
ക്രൂഡ് ഓയില്‍ വില കൂടുന്നത് പണപ്പെരുപ്പം വര്‍ധിപ്പിക്കും. ഇത് ഫെഡറല്‍ റിസര്‍വിനെ അടിസ്ഥാന പലിശ നിരക്ക് വര്‍ധിപ്പിക്കും. പലിശ നിരക്ക് ഉയര്‍ത്തുമ്പോള്‍ ഡോളര്‍ ശക്തിയാര്‍ജ്ജിക്കുകയും ബോണ്ടുകള്‍, മറ്റ് നിക്ഷേപങ്ങള്‍ എന്നിവയില്‍ നിന്നുള്ള വരുമാനം ഉയരുകയും ചെയ്യുന്നതാണ്. ഇത് സ്വര്‍ണം പോലുള്ള ആസ്തികളില്‍ നിന്ന് നിക്ഷേപകരെ പിന്നോട്ടുവലിക്കും. ഇതാണ് വീണ്ടും വിലയിടിയുന്നതിന് വഴിയൊരുക്കും.
സ്വര്‍ണവില ഇനി കുറയുമോ?
സ്വര്‍ണവിലയില്‍ വലിയൊരു ഇടിവ് ഇനി പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുമെങ്കിലും കാര്യമായ വിലയിടിവ് ഉണ്ടായേക്കില്ല. കേരളത്തില്‍ നിലവില്‍ ആരംഭിച്ച വിവാഹസീസണ്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ത്തുന്നതാണ്. ഡിമാന്‍ഡ് ഉയരുന്നത് വില വര്‍ധനവിന് പ്രധാന കാരണമാണ്. എന്നാല്‍ ഡോളറിന്റെ മൂല്യത്തകര്‍ച്ചയും മറ്റും ഇന്ത്യന്‍ വിപണികളിലും പ്രകടമാകുന്നതാണ്.
English Summary
Gold prices witnessed a sharp fall in the international market. The global decline is expected to influence gold rates in Kerala on September 2. Check the latest Kerala gold price and market movement.