Kerala Gold Rate: സ്വര്‍ണത്തെ വിശ്വസിക്കേണ്ട! വില ഇനിയും ഉയരും; ഇപ്പോള്‍ തന്നെ വാങ്ങിച്ചോ
Kerala Gold Rate Prediction: ബാങ്ക് ഓഫ് അമേരിക്കയുടെ പ്രവചനം അനുസരിച്ച്, സ്വർണ വിലയിൽ നിലവിലെ നിരക്കിൽ നിന്ന് ഏകദേശം 20 ശതമാനം വർധനവ് ഉണ്ടാകും. കഴിഞ്ഞ മൂന്ന് വർഷമായി ഇത്തരത്തിൽ സ്വർണ വിലയിൽ വലിയ വർധനവാണ് സംഭവിക്കുന്നത്.
കഴിഞ്ഞ ഏതാനും നാളുകളായി തുടർച്ചയായി സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. കാര്യമായ മാറ്റം വരുന്നില്ലെങ്കിലും സ്വർണ വിലയിൽ ഉണ്ടാകുന്ന ഇടിവ് ആഭരണപ്രേമികൾക്ക് ആശ്വാസമാണ്. എന്നാൽ, 2026ൽ സ്വർണവിലയിൽ വലിയ വർധനവ് ഉണ്ടാകുമെന്ന പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബാങ്ക് ഓഫ് അമേരിക്ക. നിലവിൽ, ഔൺസിന് 3330 ഡോളറാണ് സ്വർണ വിലയെങ്കിൽ, അടുത്ത വർഷം ഇത് 4,000 ഡോളറിലെത്തമെന്ന് ബാങ്ക് ഓഫ് അമേരിക്ക പറയുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണ വിലയിൽ 40 ശതമാനത്തിൽ അധികം വർധനവാണ് ഉണ്ടായിരിക്കുന്നത്.
ബാങ്ക് ഓഫ് അമേരിക്കയുടെ പ്രവചനം അനുസരിച്ച്, സ്വർണ വിലയിൽ നിലവിലെ നിരക്കിൽ നിന്ന് ഏകദേശം 20 ശതമാനം വർധനവ് ഉണ്ടാകും. കഴിഞ്ഞ മൂന്ന് വർഷമായി ഇത്തരത്തിൽ സ്വർണ വിലയിൽ വലിയ വർധനവാണ് സംഭവിക്കുന്നത്. ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ വലിയ തോതിൽ സ്വർണം വാങ്ങുന്നതും, നിക്ഷേപകരുടെ ആവശ്യകത വർധിക്കുന്നതും ഉൾപ്പടെയുള്ള ഘടകങ്ങൾ സ്വർണ വില കുതിച്ചുയരാൻ കാരണമായി. സാമ്പത്തിക അനിശ്ചിതത്വം വർധിച്ചുവരുന്നതും അസ്ഥിരമായ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും ഒരു സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് സ്വർണം വാങ്ങാനുള്ള പ്രേരണയാകുന്നു.
റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള സായുധ സംഘട്ടനവും ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധവുമെല്ലാം നിലവിലെ നിലവാരത്തിൽ നിന്ന് സ്വർണം ഉയരാനുള്ള കാരണമായാതായി ബാങ്ക് ഓഫ് അമേരിക്ക വിശകലന വിദഗ്ധർ പറയുന്നു. അതുപോലെ തന്നെ, ട്രംപിന്റെ ‘ബിഗ് ആൻഡ് ബ്യൂട്ടിഫുൾ’ പദ്ധതിയും സ്വർണ വില ഉയരാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നായി അവർ ചൂണ്ടികാണിക്കുന്നു.
ALSO READ: ഈ മൂന്നക്ക നമ്പർ താളം തെറ്റിയാൽ എല്ലാം പോയി; അത് എന്താണെന്ന് അറിയാമോ?
ഈ വർഷം ആദ്യ പകുതിയോടെ തന്നെ ഡോളർ മൂല്യം 10 ശതമാനം ഇടിഞ്ഞു. കൂടാതെ, ലോകത്തിലെ രണ്ടാമത്തെ വലിയ ഫോറെക്‌സ് റിസർവ് ആസ്തിയായ യൂറോയെ സ്വർണം മറികടന്നു കഴിഞ്ഞു. സെൻട്രൽ ബാങ്കുകൾ എല്ലാം തന്നെ സ്വർണം വാങ്ങുന്നത് തുടരുകയാണ്. ഭൗമരാഷ്ട്രീയ അനിശ്ചിതത്വം, സാധ്യതയുള്ള വ്യാപാര സംഘർഷങ്ങൾ എന്നിവ സ്വർണത്തിൽ നിക്ഷേപിക്കാൻ സെൻട്രൽ ബാങ്കുകളെ പ്രേരിപ്പിക്കുന്നുവെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ സർവേ പറയുന്നു. അതുകൊണ്ട് തന്നെ, വരും മാസങ്ങളിൽ സ്വർണവില ഇനിയും വർധിക്കാം.