Kerala Gold Rate: പൊന്ന് വാങ്ങാന്‍ പോകുന്നുണ്ടോ? ഇന്നത്തെ സ്വര്‍ണവിലയറിഞ്ഞ് ഇറങ്ങാം
One Pavan Gold Rate on August 29 Saturday: സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ പവന്റെ വില മാത്രം നല്‍കിയാല്‍ പോരാ. സ്വര്‍ണത്തിന്റെ അടിസ്ഥാന വിലയ്ക്കൊപ്പം പണികൂലി, ജിഎസ്ടി, മറ്റ് നികുതികള്‍ എന്നിവയും ഉപഭോക്താവ് നല്‍കേണ്ടതാണ്. അതുകൊണ്ട് തന്നെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയും ആഭരണം വാങ്ങുന്നതിനുള്ള യഥാര്‍ഥ ചെലവും തമ്മില്‍ വ്യത്യാസമുണ്ടാകുമെന്ന കാര്യം ഉപഭോക്താക്കള്‍ മനസിലാക്കുക.
കൂടിയും കുറഞ്ഞും പൊന്നങ്ങനെ മുന്നേറുകയാണ്, ഇനിയെന്ന് സ്വര്‍ണവില കുറയുമെന്ന ഉപഭോക്താക്കളുടെ ചോദ്യത്തിന് മാത്രം ഉത്തരമില്ല. വലിയ വിലയിടിവ് പ്രതീക്ഷിച്ചിരുന്നവര്‍ക്കെല്ലാം നിരാശ സമ്മാനിച്ചാണ് വില മുന്നേറുന്നത്. സ്വര്‍ണവിലയില്‍ സംഭവിക്കുന്ന ഓരോ മാറ്റവും സാധാരണക്കാരുടെ കുടുംബ ബജറ്റിനെ നേരിട്ട് ബാധിക്കുന്നുണ്ട്. വിവാഹം, മറ്റ് ആഘോഷങ്ങള്‍, നിക്ഷേപം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങിക്കുന്നവരാണ് മലയാളികള്‍. എന്നാല്‍ ദിനംപ്രതി സ്വര്‍ണവില ഉയരാന്‍ തുടങ്ങിയതോടെ സ്വര്‍ണത്തോട് പലരും വിടപറഞ്ഞു.
സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ പവന്റെ വില മാത്രം നല്‍കിയാല്‍ പോരാ. സ്വര്‍ണത്തിന്റെ അടിസ്ഥാന വിലയ്ക്കൊപ്പം പണികൂലി, ജിഎസ്ടി, മറ്റ് നികുതികള്‍ എന്നിവയും ഉപഭോക്താവ് നല്‍കേണ്ടതാണ്. അതുകൊണ്ട് തന്നെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയും ആഭരണം വാങ്ങുന്നതിനുള്ള യഥാര്‍ഥ ചെലവും തമ്മില്‍ വ്യത്യാസമുണ്ടാകുമെന്ന കാര്യം ഉപഭോക്താക്കള്‍ മനസിലാക്കുക.
ആഭരണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒരു സ്വര്‍ണാഭരണം വാങ്ങുന്നതിന് മുമ്പ് അതിന്റെ പരിശുദ്ധി ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. 22 കാരറ്റ് സ്വര്‍ണമാണ് ആഭരണ നിര്‍മാണത്തിനായി കൂടുതലായി ഉപയോഗിക്കുന്നത്. ഇതിന്റെ ഹാള്‍മാര്‍ക്ക് അടക്കമുള്ള വിവരങ്ങള്‍ പരിശോധിച്ച് മാത്രമേ ആഭരണങ്ങള്‍ വാങ്ങിക്കാവൂ. അതേസമയം, വിവിധ ജ്വല്ലറികളില്‍ പണികൂലിയിലും മറ്റ് ചാര്‍ജുകളിലും വ്യത്യാസമുണ്ടാകാം. ഒരേ തൂക്കത്തിലുള്ള ആഭരണങ്ങള്‍ക്ക് ഡിസൈന്‍, നിര്‍മാണരീതി എന്നിവ അനുസരിച്ച് വിലയില്‍ മാറ്റമുണ്ടാകും. അതിനാല്‍ വാങ്ങുന്നതിന് മുമ്പ് ഒന്നിലധികം ജ്വല്ലറികളിലെ നിരക്കുകള്‍ താരതമ്യം ചെയ്യുന്നത് ഗുണം ചെയ്യും.
Also Read: Kerala Gold Rate: സ്വർണവില താഴേക്ക് തന്നെ! ഇന്നത്തെ നിരക്ക്
വില മാറുന്നത് എന്തുകൊണ്ട്?
ആഗോള വിപണിയിലെ സ്വര്‍ണവില, ഡോളറിനെതിരായ രൂപയുടെ മൂല്യം, രാജ്യാന്തര സാമ്പത്തിക സാഹചര്യങ്ങള്‍, കേന്ദ്ര ബാങ്കുകളുടെ നയങ്ങള്‍ എന്നിവയെല്ലാം ആഭ്യന്തര സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇവയ്ക്ക് അനുസരിച്ച് സ്വര്‍ണവിലയില്‍ പലതരത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. വിവാഹ ആവശ്യങ്ങള്‍ക്കോ ഓണാഘോഷങ്ങളോടനുബന്ധിച്ചോ സ്വര്‍ണം വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ ദിവസത്തെ വില ശ്രദ്ധിച്ച് വേണം തീരുമാനമെടുക്കാന്‍.
ബില്‍ പരിശോധിക്കാം
സ്വര്‍ണം വാങ്ങുമ്പോള്‍ സ്വര്‍ണവില, പണികൂലി, നികുതി എന്നിവ ബില്ലില്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. സ്വര്‍ണത്തിന്റെ വില മാത്രമല്ല, ആഭരണത്തിന്റെ ഗുണമേന്മയും വിശ്വാസ്യതയുമാണ് വാങ്ങുമ്പോള്‍ പ്രാധാന്യം നല്‍കേണ്ടത്. ഓഗസ്റ്റ് 29 ശനിയാഴ്ച സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ക്ക് ഇന്നത്തെ നിരക്ക് പരിശോധിച്ച ശേഷം ബജറ്റിന് അനുയോജ്യമായ തീരുമാനം എടുക്കാവുന്നതാണ്.
English Summary
Gold prices remain a key concern for jewellery buyers in Kerala. Check the gold rate on August 29 before purchasing jewellery, as making charges and taxes can increase the final bill.