Kerala Gold Rate: താഴ്ന്നിറങ്ങി സ്വർണം, വില കുറയൽ വിശ്വസിക്കാമോ?

Gold Rate Forecast: ഓഗസ്റ്റ് മാസത്തിൽ സ്വർണവിലയിൽ റെക്കോർഡ് കുതിപ്പാണ് ഉണ്ടായത്. ഓഗസ്റ്റ് 4ന് രേഖപ്പെടുത്തിയ 1,05,600 രൂപയാണ് ഈ മാസത്തിലെ ഏറ്റവും ചെറിയ നിരക്ക്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ പൊന്ന് കുതിച്ചു. ഓഗസ്റ്റ് 24ന് 1,20,240 എന്ന റെക്കോർഡ് വിലയിട്ടു. മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്.

Kerala Gold Rate: താഴ്ന്നിറങ്ങി സ്വർണം, വില കുറയൽ വിശ്വസിക്കാമോ?

പ്രതീകാത്മക ചിത്രം

Updated On: 

30 Aug 2026 | 09:52 AM

സംസ്ഥാനത്ത് സ്വർണവില കുറയുന്നു. ഇടവേളയ്ക്ക് ശേഷം വൻ ഇടിവാണ് പൊന്നിന് സംഭവിക്കുന്നത്. ഇതോടെ സ്വർണവില ഇനിയും താഴുമെന്ന പ്രതീക്ഷയിലാണ് സാധാരണക്കാരും ആഭരണപ്രേമികളും. നിലവിൽ പവന് 1,16,040 രൂപ നിരക്കിലാണ് പൊന്നിന്റെ വ്യാപാരം. ഗ്രാമിന് 14,505 രൂപയാണ് നൽകേണ്ടത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വിലയിൽ നേരിയ വർദ്ധനവുണ്ടാകും.

സ്വർണവിലയിൽ വൻ ഇടിവ്

2025 ഡിസംബർ 23നാണ് ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം രൂപ കടന്നത്. 101600 രൂപയായിരുന്നു അന്നത്തെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന നിരക്ക്. തുടർന്നുള്ള ദിവസങ്ങളിൽ വില കുറഞ്ഞെങ്കിലും ഇതുവരെയും ഒരു ലക്ഷത്തിന് താഴെയെത്തിയിട്ടില്ല. ഫെബ്രുവരി 28ലെ 1,23,720 രൂപ, മാർച്ച് 1ന് 1,26,920, ഏപ്രിൽ 18ലെ 1,14,240, മെയ് 13- 1,23,120, ജൂൺ 11,14,560 രൂപ, ഓഗസ്റ്റ് 24ലെ 1,20,240 രൂപ എന്നിവയാണ് ഓരോ മാസത്തിലെയും ഏറ്റവും ഉയർന്ന നിരക്ക്.

ഓഗസ്റ്റ് മാസത്തിൽ സ്വർണവിലയിൽ റെക്കോർഡ് കുതിപ്പാണ് ഉണ്ടായത്. ഓഗസ്റ്റ് 4ന് രേഖപ്പെടുത്തിയ 1,05,600 രൂപയാണ് ഈ മാസത്തിലെ ഏറ്റവും ചെറിയ നിരക്ക്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ പൊന്ന് കുതിച്ചു. ഓഗസ്റ്റ് 24ന് 1,20,240 എന്ന റെക്കോർഡ് വിലയിട്ടു. മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. 120080, 120080, 119520, 117800, 117200, 118160, 116040 എന്നിങ്ങനെ വില താഴ്ന്നു.

ALSO READ: ഇന്ത്യയില്‍ ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം കിട്ടുന്നത് എവിടെ? മലയാളികള്‍ക്ക് ആശ്വാസം

ഇനിയെന്ത് പ്രതീക്ഷിക്കാം?

അന്താരാഷ്ട്ര വിപണിയിലെ ലാഭമെടുപ്പ്, യു.എസ് ഡോളറിന്റെ മൂല്യത്തിലെ മാറ്റങ്ങൾ, പലിശനിരക്ക് സംബന്ധിച്ച അമേരിക്കൻ ഫെഡറൽ റിസർവിന്റെ തീരുമാനങ്ങൾ എന്നിവ കാരണം വരും ദിവസങ്ങളിൽ വിലയിൽ വീണ്ടും ചെറിയ ഇടിവുകൾ കണ്ടേക്കാം. എന്നാൽ വില കുതിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

അതേസമയം, സ്വർണവില ഇനിയും കുറയുമെന്ന് കരുതാനാകില്ലെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റായ ജസ്റ്റിൻ പാലത്ര സീ മലയാളത്തോട് പ്രതികരിച്ചു. ദ്ധങ്ങളും പുറത്തുളള പ്രശ്‌നങ്ങളും തന്നെയാണ് വിലയിലെ ഈ ചാഞ്ചാട്ടത്തിനുളള കാരണങ്ങള്‍. ഡോളര്‍ നിരക്കില്‍ ചെറിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. യുഎസ് ഫെഡറല്‍ ബാങ്ക് പലിശ നിരക്ക് കൂട്ടുമോ കുറയുമോ എന്നുളള അങ്കലാപ്പുണ്ട്. അതുകൊണ്ട് ഏതില്‍ നിക്ഷേപം നടത്തണം എന്നുളള സംശയം നിലനില്‍ക്കുന്നത് കൊണ്ടാണ് സ്വര്‍ണവിലയില്‍ ഇപ്പോഴുളള ചാഞ്ചാട്ടമെന്ന് അദ്ദേഹം പറഞ്ഞു.

അഡ്വാൻസ് ബുക്കിങ് ലാഭമോ?

വില ചാഞ്ചാട്ടം സാധാരണക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്.  വില മാറിമറിയുന്ന സാഹചര്യത്തിൽ ലാഭത്തിൽ എങ്ങനെ സ്വർണം വാങ്ങാം എന്നതാണ് പ്രധാന ചോദ്യം. സ്വര്‍ണം വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ ദിവസത്തെ വില പരിശോധിക്കുന്നതിനൊപ്പം വിവിധ ജ്വല്ലറികളിലെ പണികൂലിയും മറ്റ് ചാര്‍ജുകളും താരതമ്യം ചെയ്യണമെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് സ്വർണം വാങ്ങാൻ സാധിക്കുന്ന ജ്വല്ലറിയേതാണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലി വ്യത്യസ്തപ്പെടുന്നതാണ് വില വ്യത്യാസത്തിന് കാരണം.

അഡ്വാൻസ് ബുക്കിങ് നടത്തുന്നതാണ് ഏറ്റവും നല്ല മാർഗമെന്ന് വിദഗ്ധർ ഉപദേശിക്കുന്നു. വില കുറയുന്ന ദിവസം ജ്വല്ലറികളിലെത്തി മുൻകൂർ ബുക്ക് ചെയ്യാവുന്നതാണ്. അഡ്വാൻസ് ബുക്കിങ് നടത്തുന്നത് നല്ലതാണെന്നും വിദഗ്ധർ ഉപദേശിക്കുന്നു. വില കുറയുന്ന ദിവസം ജ്വല്ലറികളിലെത്തി മുൻകൂർ ബുക്ക് ചെയ്യാവുന്നതാണ്. സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്ന ദിവസം വില കൂടിയാലും ബുക്കിങ് ദിവസത്തെ കുറഞ്ഞ വിലയ്ക്ക് തന്നെ ആഭരണങ്ങൾ സ്വന്തമാക്കാൻ ഇതിലൂടെ സാധിക്കുന്നതാണ്.

Loading...
Unable to load recommendations.
Follow Us
ബെഡ്ഷീറ്റ് മാറ്റേണ്ടത് എത്ര ദിവസം കൂടുമ്പോൾ?
ഗർഭിണികൾ തീർച്ചയായും ഒഴിവാക്കേണ്ട മീനുകൾ ഏതൊക്കെ?
7200mAh ബാറ്ററി മുതൽ തുടങ്ങുന്നു, വിവോ Y31t 5G ഫീച്ചറുകൾ
ചെവിയുടെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ