AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Gold Rate: ഇന്ത്യയില്‍ ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം കിട്ടുന്നത് എവിടെ? മലയാളികള്‍ക്ക് ആശ്വാസം

India’s Cheapest Gold Is Closer Than You Think, Bringing Relief to Malayali Buyers: രാജ്യത്തിന്റെ പലഭാഗങ്ങളിലും സ്വര്‍ണവിലയില്‍ നേരിയ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ പ്രമുഖ നഗരങ്ങളിലെല്ലാം ഏകദേശം ഒരുപോലെ തന്നെയായിരിക്കും സ്വര്‍ണവിലകള്‍. എന്നാല്‍ രാജ്യത്ത് ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം ലഭിക്കുന്ന ഒരു നാടുണ്ട്. അത് നമ്മുടെ കേരളത്തിലാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?

Shiji M K
Shiji M K | Published: 29 Aug 2026 | 01:45 PM
ഇന്ത്യക്കാര്‍ക്ക് സ്വര്‍ണം എന്നത് വെറും ആഭരണങ്ങള്‍ മാത്രമല്ല, മറിച്ച് വിശ്വാസത്തിന്റെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയുമെല്ലാം പ്രതീകമാണ്. ഉത്സവസീസണുകളിലും മറ്റ് വിശേഷ അവസരങ്ങളിലുമെല്ലാം ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങിക്കാം. സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും വാങ്ങിക്കുന്നതിനായി അക്ഷയതൃതീയ പോലുള്ള ആഘോഷങ്ങളും ഇന്ത്യക്കാര്‍ ആചരിക്കാറുണ്ട്. ഇക്കാലയളവില്‍ സ്വര്‍ണം വാങ്ങിക്കുന്നത് ഐശ്വര്യമാണെന്നാണ് വിശ്വാസം. (Image Credit Source: PTI and Getty Images)

1 / 5
എന്നാല്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും സ്വര്‍ണവിലയില്‍ നേരിയ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ പ്രമുഖ നഗരങ്ങളിലെല്ലാം ഏകദേശം ഒരുപോലെ തന്നെയായിരിക്കും സ്വര്‍ണവിലകള്‍. എന്നാല്‍ രാജ്യത്ത് ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം ലഭിക്കുന്ന ഒരു നാടുണ്ട്. അത് നമ്മുടെ കേരളത്തിലാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? നമ്മുടെ സ്വന്തം കേരളത്തിലാണ് വിലക്കുറവില്‍ സ്വര്‍ണം കിട്ടുന്ന സ്ഥലമുണ്ട്.

2 / 5
ഇന്ത്യയുടെ സ്വര്‍ണ തലസ്ഥാനം എന്നറിയപ്പെടുന്ന തൃശൂര്‍ ആണത്. സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന തുറമുഖങ്ങളോട് അടുത്തുള്ള നഗരങ്ങളില്‍ ഗതാഗതച്ചെലവും കൈകാര്യം ചെയ്യല്‍ ചെലവും വളരെ കുറവായിരിക്കും. കൊച്ചി തുറമുഖത്തിനോട് അടുത്തുള്ള തൃശൂരിലേക്ക് സ്വര്‍ണം എത്തിക്കാനുള്ള ചെലവ് വളരെ കുറവാണ്. ഇത് ഉപഭോക്തൃ ചെലവ് കുറയ്ക്കാന്‍ കാരണമാകുന്നു. എന്നാല്‍ ഇതുമാത്രമല്ല, തൃശൂരിന്റെ വ്യാപാര ശൃംഖലയും ഉയര്‍ന്ന അളവിലുള്ള സ്വര്‍ണ ഉപഭോഗവും വിലക്കുറവിന് കാരണമാകുന്നുണ്ട്.

3 / 5
എന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന പ്രാദേശിക നികുതികളും തീരുവകളും സ്വര്‍ണവിലയില്‍ മാറ്റം വരുത്തുന്നു. ചരക്ക് സേവന നികുതി 3 ശതമാനമാണ്. ഇതിന് പുറമെ പ്രാദേശിക സെസ്, എക്‌സൈസ് തീരുവ, കൈകാര്യം ചെയ്യല്‍ ഫീസ് എന്നിവ സംസ്ഥാനങ്ങള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെടും. കേരളം, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്വര്‍ണത്തിന് മേലുള്ള നികുതികള്‍ കുറവാണ്.

4 / 5
അതേസമയം, ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന സ്വര്‍ണനിരക്ക് രേഖപ്പെടുത്തുന്നത് ഡല്‍ഹിയിലാണ്. ഉയര്‍ന്ന നികുതികള്‍, അധിക ലെവികള്‍, ലോജിസ്റ്റിക്‌സ് ചെലവുകള്‍ തുടങ്ങിയവയാണ് ഈ വില വര്‍ധനവിന് കാരണം. മെട്രോ നഗരങ്ങളില്‍ ഉയര്‍ന്ന നികുതികളും വാണിജ്യപരമായ ചെലവുകളും ഉണ്ടാകുന്നത് സാധാരണമാണ്. മാത്രമല്ല, ഉപഭോഗവും നാള്‍ക്കുനാള്‍ വര്‍ധിക്കുന്നുണ്ട്.

5 / 5
Follow Us