Kerala Gold Rate: പൊന്ന് വാങ്ങാന്‍ വേഗം വിട്ടോളൂ….ഇന്നത്തെ സ്വര്‍ണവില
One Pavan Gold Rate on August 31 Monday: 22, 24 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ക്ക് വില വര്‍ധിച്ചത് മറ്റ് കുറഞ്ഞ കാരറ്റുകളിലുള്ള സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്. 9 കാരറ്റ്, 14 കാരറ്റ് സ്വര്‍ണാഭരണങ്ങളോടാണ് ഇപ്പോള്‍ ആളുകള്‍ക്ക് കൂടുതല്‍ പ്രിയം. വിലക്കുറവില്‍ സ്വന്തമാക്കാം എന്നതാണ് ഇതിന് പ്രധാന കാരണം.
പൊന്ന് വാങ്ങാന്‍ മോഹിച്ച് മുന്നോട്ടുപോകുന്ന ധാരാളം ആളുകളുണ്ട് ഇന്ത്യയിലുണ്ട്. ഇന്ത്യക്കാരെ സംബന്ധിച്ച് സ്വര്‍ണത്തിന് അവരുടെ ജീവിതത്തിലുള്ള പ്രാധാന്യം അത്ര ചെറുതൊന്നുമല്ല. ആഘോഷങ്ങള്‍, ഉത്സവങ്ങള്‍, വിവാഹങ്ങള്‍ തുടങ്ങി എന്തിനും ഏതിനും സ്വര്‍ണം വാങ്ങിയിരുന്ന ഒരുകാലം ഇന്ത്യക്കാര്‍ക്കുണ്ടായിരുന്നു. എന്നാല്‍ വില ക്രമാതീതമായി വര്‍ധിക്കാന്‍ തുടങ്ങിയതോടെ, പൊന്ന് വാങ്ങല്‍ അല്‍പം ബുദ്ധിമുട്ടേറിയതായി മാറി.
22, 24 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ക്ക് വില വര്‍ധിച്ചത് മറ്റ് കുറഞ്ഞ കാരറ്റുകളിലുള്ള സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്. 9 കാരറ്റ്, 14 കാരറ്റ് സ്വര്‍ണാഭരണങ്ങളോടാണ് ഇപ്പോള്‍ ആളുകള്‍ക്ക് കൂടുതല്‍ പ്രിയം. വിലക്കുറവില്‍ സ്വന്തമാക്കാം എന്നതാണ് ഇതിന് പ്രധാന കാരണം. എന്നാല്‍ 22, 24 കാരറ്റുകളെ അപേക്ഷിച്ച് ഇതില്‍ സ്വര്‍ണത്തിന്റെ അളവ് വളരെ കുറവായിരിക്കും. ആഭരണം എന്ന നിലയില്‍ മാത്രമേ ഇത്തരം സ്വര്‍ണം ഉപയോഗിക്കാനാകൂ, നിക്ഷേപമാക്കണമെങ്കില്‍ തങ്കം കൂടുതലുള്ള സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കണം.
കാരറ്റ് കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ക്ക് മാത്രമല്ല, ഇപ്പോള്‍ ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ക്കും വലിയ ഡിമാന്‍ഡുണ്ട്. ഏത് ചെറിയ തൂക്കത്തിലും വിവാഹസെറ്റ്, നിക്കാഹ് സെറ്റ്, നൂലുകെട്ട് സെറ്റ് എന്നിവയെല്ലാം ജ്വല്ലറികള്‍ ഉപഭോക്താക്കള്‍ക്കായി ഉണ്ടാക്കി നല്‍കും. അതിനാല്‍ തന്നെ ചെറിയ അളവില്‍ കൂടുതല്‍ ആഭരണങ്ങള്‍ വാങ്ങിക്കാനുള്ള അവസരവും ഇവിടെ ലഭിക്കുന്നു.
ഇളവ് നല്‍കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
മാസങ്ങള്‍ക്ക് മുമ്പാണ് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. സ്വര്‍ണ ഉപഭോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നീക്കം. ഇതോടൊപ്പം വിദേശനാണ്യ ശേഖരം സംരക്ഷിക്കുതും നടപടിയിലൂടെ കേന്ദ്രം ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ ഈ തീരുമാനത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നികുതി നിരക്കുകള്‍ കുറയ്ക്കുന്നത് രാജ്യത്തുടനീളം സ്വര്‍ണവില കുറയുന്നതിന് വഴിയൊരുക്കും.
Also Read: Kerala Gold Rate: താഴ്ന്നിറങ്ങി സ്വർണം, വില കുറയൽ വിശ്വസിക്കാമോ?
കേന്ദ്രം ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിന് പിന്നാലെ കേരളത്തില്‍ ഒറ്റദിവസം കൊണ്ട് ഒരു ഗ്രാം സ്വര്‍ണത്തിന് 1,275 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 10,200 രൂപയും വര്‍ധിച്ചിരുന്നു. എന്നാല്‍ പിന്നാലെ വ്യാപാരികള്‍ വില ഏകീകരിക്കാന്‍ നടപടികള്‍ സ്വീകരിച്ചത് വിലയിടിവിന് വഴിവെച്ചു. ഇറക്കുമതി തീരുവ കുറയ്ക്കുകയാണെങ്കില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 10,000 രൂപയെങ്കിലും കുറയുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
യുഎസ് തീരുമാനവും കാത്തു
കഴിഞ്ഞ ദിവസം മുതല്‍ ഇന്ത്യയില്‍ സ്വര്‍ണവില താഴേക്കിറങ്ങുന്നുണ്ട്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ കെവിന്‍ വാര്‍ഷിന്റെ ആദ്യ ജാക്‌സണ്‍ ഹോള്‍ പ്രഖ്യാപനത്തിന് ശേഷമായിരുന്നു ഈ വിലയിടിവ്. യുഎസില്‍ തൊഴില്‍ വിപണി ദുര്‍ബലമാണ്. എന്നാല്‍ ഇപ്പോഴും പണപ്പെരുപ്പം ഭീഷണി സൃഷ്ടിക്കുന്നു. പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാന്‍ നിയന്ത്രണങ്ങള്‍ ആവശ്യമായി വരും. ഇതിനാല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
English Summary
Gold prices in Kerala remain in focus on August 31 as reports suggest that the Centre may consider reducing the import duty on gold. Any such decision could have an impact on the domestic gold market and prices.