AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: ജ്വല്ലറിയിലേക്ക് വിട്ടോ, സ്വർണവില താഴേക്ക്; ഇനിയും കാത്തിരിക്കണോ?

Kerala Gold Rate Today: ഡിസംബർ 23ന് ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം കടന്നു. 101600 രൂപ നിരക്കിലായിരുന്നു അന്ന് ഒരു പവൻ സ്വർണാഭരണത്തിന്റെ വ്യാപാരം. മാർച്ച് 23ന് സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തിയിരുന്നു. 99,480 രൂപയാണ് പവന് രേഖപ്പെടുത്തിയത്. എന്നാൽ അന്നു തന്നെ വൈകിട്ട് 1,05,080 രൂപയിലേക്ക് കുതിച്ചുകയറി.

Kerala Gold Rate: ജ്വല്ലറിയിലേക്ക് വിട്ടോ, സ്വർണവില താഴേക്ക്; ഇനിയും കാത്തിരിക്കണോ?
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 23 Jun 2026 | 09:36 AM

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,08,520 രൂപയായിരുന്നു വില.  എന്നാൽ ഇന്ന് സ്വർണവില താഴ്ന്നു. നിലവിൽ പവന് 1,07,000 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 13,375 രൂപയാണ് നൽകേണ്ടത്. വിപണിവിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഇന്ന് ഗ്രാമിന് 254.90 രൂപ, കിലോയ്ക്ക് 2,54,900 രൂപ എന്നീ നിരക്കിലാണ് വ്യാപാരം.

സ്വർണവിലയിൽ സംഭവിക്കുന്നത് എന്ത്?

ഇന്നലെ രണ്ട് തവണയാണ് വില മാറിയത്. രാവിലെ 107440 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ വൈകിട്ടോടെ 1,08,520 രൂപയായി വില ഉയർന്നു. ഇറാനും യു.എസും തമ്മിൽ സ്വിറ്റ്സെർലൻഡിൽ നടന്ന സമാധാന ചർച്ചകൾ ഫലം കാണുന്നുവെന്ന സൂചനകളെ തുടർന്നാണ് സ്വർണം തിരിച്ചുകയറിയത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ചുവട് പിടിച്ചാണ് കേരളത്തിൽ സ്വർണവില മാറിമറിയുന്നത്.

സാധാരണ, സംഘർഷ സാഹചര്യത്തിൽ വില കൂടുകയാണ് പതിവെങ്കിലും, പശ്ചിമേഷ്യൻ യുദ്ധത്തിന് പിന്നാലെ ക്രൂഡ് ഓയിൽ വില കുതിച്ചത് സ്വർണത്തെ തളർത്തുകയായിരുന്നു. മാസങ്ങൾക്ക് ശേഷം ഇറാൻ – യു.എസ് സമാധാന കരാറിൽ ഒപ്പിട്ടതിനെ തുടർന്ന് സ്വർണവിലയിൽ ചാഞ്ചാട്ടം ഉണ്ടായി.

ALSO READ: ലക്ഷങ്ങൾ കിട്ടുന്നില്ലേ, ശമ്പളം ഇനിയും കൂട്ടണോ? സർക്കാർ ജീവനക്കാരുടെ കൈയിൽ കിട്ടുന്നത് ഇത്രമാത്രം!

ലെബനനിൽ ഇസ്രായേൽ ആക്രമണം തുടരുന്നതിനാൽ ഇറാൻ ഹോർമുസ് വീണ്ടും അടയ്ക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഖത്തറിന്റെയും പാക്കിസ്ഥാന്റെയും മധ്യസ്ഥതയിൽ സമാധാന ചർച്ച മുന്നോട്ടുപോവുകയും പുരോഗതിയുണ്ടെന്ന് ഇറാൻ മന്ത്രാലയ വക്താക്കൾ തന്നെ സമ്മതിച്ചു. ഇതോടെ ക്രൂഡ് ഓയിൽ വില താഴുകയും സ്വർണവില ഉയരുകയുമായിരുന്നു. എന്നാൽ, ഇന്ന് വീണ്ടും വില കുറഞ്ഞിരിക്കുകയാണ്.

സ്വർണവിലയുടെ സഞ്ചാരം

ഡിസംബർ 23നാണ് സ്വർണവില ചരിത്രത്തിൽ ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. 101600 രൂപ നിരക്കിലായിരുന്നു അന്ന് ഒരു പവൻ സ്വർണാഭരണത്തിന്റെ വ്യാപാരം. മാർച്ച് 23ന് സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തിയിരുന്നു. 99,480 രൂപയാണ് പവന് രേഖപ്പെടുത്തിയത്. എന്നാൽ അന്നു തന്നെ വൈകിട്ട് 1,05,080 രൂപയിലേക്ക് കുതിച്ചുകയറി. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്ക്.

ജൂൺ 1,2,3 തീയതികളിൽ പവന് 1,14,560 രൂപ നിരക്കിലായിരുന്നു വ്യാപാരം. നാലാം തീയതി 114480 രൂപയായി വില വീണ്ടും കുറഞ്ഞു. ആറ്, ഏഴ് തീയതികളിൽ പവന് 112000 രൂപയും എട്ടാം തീയതി 1,11,240 രൂപയുമാണ് രേഖപ്പെടുത്തിയത്. ജൂൺ പത്താം തീയതി രാവിലെ 109160 രൂപയായിരുന്നു വില. വൈകുന്നേരത്തോടെ വില 1,08,360 രൂപയിലേക്ക് കൂപ്പുകുത്തി. ജൂൺ പതിനൊന്നിന് പവൻ വില 1,06,800 രൂപയായി. തുടർന്നുള്ള ദിവസങ്ങളിൽ 108960, 109320, 1,11,120 രൂപ എന്നിങ്ങനെ വില കുതിച്ചു. ജൂൺ 16ന് 111000 രൂപയായിരുന്നു വില.  തുടർന്നുള്ള ദിവസങ്ങളിൽ വലിയ തോതിൽ ഇടിവ് രേഖപ്പെടുത്തി. ഇന്നലെ രണ്ട് തവണയാണ് വില മാറിയത്. രാവിലെ 107440 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ വൈകിട്ടോടെ 1,08,520 രൂപയായി വില ഉയർന്നു.

English Summary:

Gold prices have fallen in the state. Yesterday, one pavan gold price was Rs 1,08,520. But today, gold price has fallen. Currently, price of one pavan is trading at Rs 1,07,000. The rate per gram is Rs 13,375. Rate will rise again when three percent GST, labor cost and hallmarking charges are added to the market price.

Follow Us