AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: സ്വർണം വാങ്ങിക്കുന്നില്ലേ, ഇന്നത്തെ വില അറിഞ്ഞോളൂ

Kerala Gold Rate Today: വിപണിവിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും കൂടും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 274.80 രൂപയും കിലോയ്ക്ക് 2,74,800 രൂപയുമാണ് നൽകേണ്ടത്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ സ്ഥിതി അനുസരിച്ചാണ് സ്വർണവില മാറുന്നത്.

Kerala Gold Rate: സ്വർണം വാങ്ങിക്കുന്നില്ലേ, ഇന്നത്തെ വില അറിഞ്ഞോളൂ
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 09 May 2026 | 08:10 AM

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. കൂടിയും കുറഞ്ഞും സഞ്ചരിക്കുന്ന സ്വർണവില സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും ഒരുപോലെ നെഞ്ചിടിപ്പ് കൂടുന്നുണ്ട്. നിലവിൽ പവന് 1,11,960 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 13,995 രൂപയാണ് നൽകേണ്ടത്. വിപണിവിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും കൂടും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 274.80 രൂപയും കിലോയ്ക്ക് 2,74,800 രൂപയുമാണ് നൽകേണ്ടത്.

സ്വർണവിലയിൽ സംഭവിക്കുന്നത്

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ സ്ഥിതി അനുസരിച്ചാണ് സ്വർണവില മാറുന്നത്. മെയ് 7ന് വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ആറാം തീയതി വൈകുന്നേരം 111560 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ 7ന് രാവിലെ 111800 രൂപയായും ഉച്ചയ്ക്ക് 1,12,200 രൂപയായും വില ഉയർന്നു. ഹോർമുസ് കടലിടുക്കിൽ ഇറാൻ – യു.എസ് സംഘർഷം ഉണ്ടായി എന്ന റിപ്പോർട്ടിന് പിന്നാലെ ക്രൂഡ് ഓയിൽ വില വർദ്ധിച്ചതാണ് സ്വർണവിലയ്ക്ക് തിരിച്ചടിയായത്.യുഎസ് ഡോളർ സൂചിക 0.20 ശതമാനമാണ് ഉയർന്നത്. ഇതോടെ മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവ് കൂടി.

ക്രൂഡ് ഓയിൽ വില കൂടിയതോടെ പണപ്പെരുപ്പ ഭീഷണിയും ഉയർന്നു. ഇതോടെ കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത കുറഞ്ഞതായി വിദഗ്ധർ അഭിപ്രായപ്പെട്ടു. യു.എസ് ഫെഡറൽ ബാങ്കിന്റെ പണനയ തീരുമാനമാണ് ഇനി നിർണായകമാകുന്നത്. പലിശ നിരക്ക് ഉയർത്താൻ തീരുമാനിച്ചാൽ സ്വർണവില വീണ്ടും കുറഞ്ഞേക്കും.

ALSO READ: ഭിന്നശേഷിക്കാരുടെ അമ്മമാര്‍ക്ക് ഓട്ടോ കിട്ടും; തുണയായി സ്‌നേഹയാനം പദ്ധതി

സ്വർണം ഇന്ത്യയിൽ

ആഭരണം എന്നതിൽ ഉപരി സുരക്ഷിത നിക്ഷേപമായതാണ് ഉപയോക്താക്കൾ സ്വർണത്തെ കാണുന്നത്. അതുകൊണ്ടാണ് വില ഉയർന്നാലും കുറഞ്ഞ അളവിലാണെങ്കിലും സ്വർണം വാങ്ങാൻ ആളുകൾ താൽപര്യം കാണിക്കുന്നത്. ലോകത്ത് സ്വർണത്തിന്റെ വലിയ ഉപയോക്താവാണ് ഇന്ത്യ. വിദേശത്ത് നിന്ന് സ്വർണം ഇറക്കുമതി ചെയ്യുന്നുണ്ട്. ആഗോള മാർക്കറ്റിലെ ചെറിയ മാറ്റങ്ങൾ പോലും ഇന്ത്യൻ വിപണിയിൽ വേഗത്തിൽ പ്രതിഫലിക്കുന്നതാണ്.

മെയ് മാസത്തിലെ സ്വർണവില

  1. മെയ് 1 (രാവിലെ) – 1,11,720
  2. മെയ് 1 (ഉച്ചയ്ക്ക്) – 110280
  3. മെയ് 1 (വൈകിട്ട്) – 1,09,720
  4. മെയ് 1 (രാത്രി) – 110440
  5. മെയ് 2 – 110680
  6. മെയ് 3 – 1,10,680
  7. മെയ് 4 -1,10,680
  8. മെയ് 4 (ഉച്ചയ്ക്ക്) – 109720
  9. മെയ് 5 – 1,09,400
  10. മെയ് 6 (രാവിലെ) – 110960
  11. മെയ് 6 (ഉച്ചയ്ക്ക്) – 1,11,560
  12. മെയ് 7 (രാവിലെ) – 111800
  13. മെയ് 7 (ഉച്ചയ്ക്ക്) – 1,12,200
  14. മെയ് 8 – 1,11,960

English Summary:

Kerala Gold Rate on May 9. Gold Price changes depending on the situation in the Middle East. When the market price is added to it with 3 percent GST, labor cost and hallmarking charges, the price will increase again. The price of silver is also changing along with gold. The price is Rs 274.80 per gram and Rs 2,74,800 per kg.

Follow Us