AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: സ്വർണം സ്വപ്നമാകുമോ? വിലയിൽ വൻ വർധനവ്; ഇന്നത്തെ നിരക്ക് ഇങ്ങനെ

Kerala Gold Rate Today, May 12: സംഘർഷങ്ങൾ അവസാനിക്കാനുള്ള സാധ്യതകൾ മങ്ങിയതോടെ ഇനിയും വില ഇടിഞ്ഞേക്കുമെന്നായിരുന്നു സൂചന. എന്നാൽ വിപരീതമായി ഇന്നലെ രാത്രിയോടെ സ്വർണവില കൂടുകയായിരുന്നു. പവന് 1,12,520 രൂപയായി. ഈ മാസത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന നിരക്കാണിത്.

Kerala Gold Rate: സ്വർണം സ്വപ്നമാകുമോ? വിലയിൽ വൻ വർധനവ്; ഇന്നത്തെ നിരക്ക് ഇങ്ങനെ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 12 May 2026 | 09:41 AM

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. കഴിഞ്ഞ ദിവസം പവന് 1,12,520 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 14,065 രൂപയും. എന്നാൽ ഇന്ന് വീണ്ടും വില കൂടി. 400 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,12,920 രൂപയായി. ഗ്രാമിന് 14,115 രൂപയാണ് നൽകേണ്ടത്. വിപണിവില ഇത്രയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും കുതിക്കും. മൂന്ന് ശതമാനം ജിഎസ്ടിയാണ് ഈടാക്കുന്നത്. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും. 5 ശതമാനമാണ് ഏറ്റവും കുറഞ്ഞ പണിക്കൂലി. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 285.10 രൂപയും കിലോയ്ക്ക് 2,85,100 രൂപയുമാണ് നൽകേണ്ടത്.

ഇന്നലെ രണ്ട് തവണയാണ് വില മാറിയത്. മെയ് 10ന് 111560 രൂപയായിരുന്നു വില. എന്നാൽ തൊട്ടടുത്ത ദിവസം, അതായത് ഇന്നലെ 160 രൂപ കുറഞ്ഞ് 1560 രൂപയായി. പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ യു.എസ് മുന്നോട്ട് വച്ച സമാധാന നിർദേശങ്ങള്‍ക്കുള്ള ഇറാന്റെ മറുപടി ട്രംപ് തള്ളി കളഞ്ഞതിന് പിന്നാലെയാണ് വില ഇടിഞ്ഞത്. രണ്ട് പക്ഷക്കാരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതോടെ ക്രൂഡ് ഓയിൽ വില കത്തികയറുകയായിരുന്നു.

സംഘർഷങ്ങൾ അവസാനിക്കാനുള്ള സാധ്യതകൾ മങ്ങിയതോടെ ഇനിയും വില ഇടിഞ്ഞേക്കുമെന്നായിരുന്നു സൂചന. എന്നാൽ വിപരീതമായി ഇന്നലെ രാത്രിയോടെ സ്വർണവില കൂടുകയായിരുന്നു. പവന് 1,12,520 രൂപയായി. ഈ മാസത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന നിരക്കാണിത്.

ALSO READ: കേരളത്തില്‍ മദ്യവില കുറഞ്ഞു; 50 രൂപ വരെ വിലയിടിവ്, ജനപ്രിയ ബ്രാന്‍ഡുകള്‍ പൊള്ളില്ല

സ്വർണവില കുതിക്കാൻ കാരണമെന്ത്?

സ്വർണവില കുറയുമെന്ന പ്രവചനങ്ങളെ കാറ്റിൽപറത്തിയാണ് ഇന്നലെ വൈകുന്നേരം വില കൂടിയത്. വിലയിടിഞ്ഞതിനെ തുടർന്നുണ്ടായ വാങ്ങൽ ട്രെൻഡാണ് ഇതിന് പ്രധാന കാരണം. ഇറാനെതിരെ യുദ്ധം അവസാനിപ്പിച്ചിട്ടില്ലെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രഖ്യാപനവും ഇറാന്റെ ഓഫർ ട്രംപ് തള്ളിക്കളഞ്ഞതും പശ്ചിമേഷ്യൻ സംഘർഷം തുടരുമെന്ന സൂചനയാണ് നൽകുന്നത്. ഇതിന് ചുവട് പിടിച്ച് ക്രൂഡ് ഓയിൽ വില കുതിക്കുന്നതാണ് സ്വർണവിലയിൽ നിർണായകമാകുന്നത്. സംഘർഷം അവസാനിച്ചില്ലെങ്കിൽ എണ്ണവിലയും ഡോളറും കൂടുതൽ കരുത്ത് നേടുകയും സ്വർണവില താഴേക്ക് എത്തുകയും ചെയ്യും.

സ്വർണം വാങ്ങരുതെന്ന് പ്രധാനമന്ത്രി

സ്വർണം ഇറക്കുമതി കുറയ്ക്കേണ്ടത് അത്യാവശ്യമാണ്, അതിനാൽ സ്വർണം വാങ്ങുന്നത് കുറയ്ക്കുക, ഇന്ധന ഉപഭോഗം നിയന്ത്രിക്കാൻ വർക് ഫ്രം ഹോം നടപ്പാക്കുക, വിദേശ യാത്ര ഒഴിവാക്കുക തുടങ്ങി ചില കാര്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചത്. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്. പ്രധാനമന്ത്രിയും നിർദേശങ്ങൾക്ക് പിന്നാലെ ഓഹരി വിപണിക്ക് കനത്ത തിരിച്ചടിയായിരുന്നു.

മെയ് മാസത്തിലെ സ്വർണവില

  • മെയ് 1 (രാവിലെ) – 1,11,720
  • മെയ് 1 (ഉച്ചയ്ക്ക്) – 110280
  • മെയ് 1 (വൈകിട്ട്) – 1,09,720
  • മെയ് 1 (രാത്രി) – 110440
  • മെയ് 2 – 110680
  • മെയ് 3 – 1,10,680
  • മെയ് 4 -1,10,680
  • മെയ് 4 (ഉച്ചയ്ക്ക്) – 109720
  • മെയ് 5 – 1,09,400
  • മെയ് 6 (രാവിലെ) – 110960
  • മെയ് 6 (ഉച്ചയ്ക്ക്) – 1,11,560
  • മെയ് 7 (രാവിലെ) – 111800
  • മെയ് 7 (ഉച്ചയ്ക്ക്) – 1,12,200
  • മെയ് 8 – 1,11,960
  • മെയ് 9 – 111720
  • മെയ് 10 – 111720
  • മെയ് 11 – 1,11,560
  • മെയ് 11 (രാത്രി) – 1,12,520
  • മെയ് 12 –

English Summary:

Kerala Gold Rate Update, May 12. When GST, workmanship and hallmarking charges are added to the market price, the price will jump again. GST is charged at three percent. The workmanship fee will change depending on the jeweller. The minimum workmanship fee is 5 percent. The price of silver is also changing along with gold. You have to pay Rs 285.10 per gram and Rs 2,85,100 per kg.

Follow Us