Kerala Gold Rate: സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? വില പിന്നെയും കൂടി; ഇന്ന് പവന് എത്ര?

Kerala Gold Rate Today: ഇന്നലെ രണ്ട് തവണയാണ് സ്വർണവില മാറിയത്. രാവിലെ വൻ ഇടിവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. 1,02,760 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ വൈകിട്ടോടെ സ്വർണം തിരിച്ചുകയറി. 1,03,640 രൂപയായി വില ഉയർന്നു. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്.

Kerala Gold Rate: സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? വില പിന്നെയും കൂടി; ഇന്ന് പവന് എത്ര?

പ്രതീകാത്മക ചിത്രം

Updated On: 

26 Jun 2026 | 09:40 AM

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ പവന് 1,03,640 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 12,955 രൂപയും.  എന്നാൽ ഇന്ന് വീണ്ടും വില കൂടി. ഇന്ന് പവന് 1,03,840 രൂപയായി വില ഉയർന്നു. ഗ്രാമിന് 12,980 രൂപയാണ് വില. വിലയോടൊപ്പം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില ഉയരും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിനുള്ളത്. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 229.90 രൂപയും കിലോയ്ക്ക് 2,29,900 രൂപയുമാണ് വെള്ളിക്ക് ഇന്ന് നൽകേണ്ടത്.

സ്വർണവില ഇതുവരെ

ഇന്നലെ രണ്ട് തവണയാണ് സ്വർണവില മാറിയത്. രാവിലെ വൻ ഇടിവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. 1,02,760 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ വൈകിട്ടോടെ സ്വർണം തിരിച്ചുകയറി. 1,03,640 രൂപയായി വില ഉയർന്നു. രാജ്യാന്തര വിപണിയിൽ സ്വർണവിലയും ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കും മാറിയത് കണക്കിലെടുത്താണ് കേരളത്തിൽ സ്വർണവില ഉയർന്നത്.

ALSO READ: വെളിച്ചെണ്ണ, തേങ്ങ വില കുതിപ്പിൽ; എട്ട് കടന്ന് മുട്ട വിലയും!

ഡിസംബർ 23നാണ് സ്വർണവില ചരിത്രത്തിൽ ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. 101600 രൂപ നിരക്കിലായിരുന്നു അന്ന് ഒരു പവൻ സ്വർണാഭരണത്തിന്റെ വ്യാപാരം. മാർച്ച് 23ന് സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തിയിരുന്നു. 99,480 രൂപയാണ് പവന് രേഖപ്പെടുത്തിയത്. എന്നാൽ അന്നു തന്നെ വൈകിട്ട് 1,05,080 രൂപയിലേക്ക് കുതിച്ചുകയറി. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്ക്.

ആഭരണപ്രേമികൾക്ക് ആശ്വാസം

സ്വർണവിലയിലുണ്ടാകുന്ന ഇടിവ് ആഭരണപ്രേമികൾക്ക് ആശ്വാസമാകുന്നുണ്ട്. ആറ് പ്രധാന കറൻസികൾക്കെതിരെ അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് ഉയർന്ന നിലയിലാണ്. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് കൂട്ടിയേക്കുമെന്ന റിപ്പോർട്ടുകളുമാണ് സ്വർണവിലയെ ഇടിക്കുന്നത്. ഇത്തവണ മൂന്ന് തവണയെങ്കിലും പലിശ നിരക്ക് കൂട്ടുമെന്നാണ് ചില നിക്ഷേപകർ വിലയിരുത്തുന്നത്. പലിശ പലിശ നിരക്ക് ഉയർന്നാൽ സ്വർണം പോലുള്ളവയിലെ നിക്ഷേപം പിൻവലിച്ച് നിക്ഷേപകർ ഉയർന്ന നേട്ടം ലഭിക്കുന്ന യുഎസ് ബോണ്ടുകളിൽ ഇറക്കും. ഇത് സ്വർണ ഡിമാൻഡിനെ ബാധിക്കുകയും വില കുറയുകയും ചെയ്യും.

Follow Us
തൊണ്ടയിൽ മീൻമുള്ള് കുടുങ്ങിയാൽ എന്തുചെയ്യണം?
പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാറുണ്ടോ? ഗുണങ്ങളേറെ
തലയിണക്കവറുകൾ എത്ര ദിവസത്തിലൊരിക്കൽ മാറ്റണം?
കണ്ണിനടിയിലെ കറുപ്പകറ്റാൻ നെയ്യ്; രാത്രി കിടക്കുന്നതിന് മുമ്പ്...
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ