AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: മൂന്നാം നാളും മാറ്റമില്ലാതെ സ്വർണവില; ഉടനെ വാങ്ങണോ, കാത്തിരിക്കണോ? ഇന്നത്തെ നിരക്ക്

Kerala Gold Rate, June 3: മൂന്ന് ദിവസങ്ങളിലും സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. ജൂണിൽ വൻ ചാഞ്ചാട്ടമാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. ജൂൺ 5ന് 1,09,400 രൂപയായി വില താഴ്ന്നിരുന്നു. എന്നാൽ 13ന് റെക്കോർഡ് കുതിപ്പാണ് ഉണ്ടായത്. 1,23,120 രൂപ നിരക്കിലായിരുന്നു വ്യാപാരം.

Kerala Gold Rate: മൂന്നാം നാളും മാറ്റമില്ലാതെ സ്വർണവില; ഉടനെ വാങ്ങണോ, കാത്തിരിക്കണോ? ഇന്നത്തെ നിരക്ക്
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 03 Jun 2026 | 09:39 AM

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് പവന് 1,14,560 രൂപയും  ഗ്രാമിന് 14,320 രൂപയാണ് നൽകേണ്ടത്. വിപണി വില ഇത്രയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില കൂടും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 289.90 പേരും കിലോയ്ക്ക് 2,89,900 രൂപയുമാണ് നൽകേണ്ടത്.

മൂന്ന് ദിവസങ്ങളിലും സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. ജൂണിൽ വൻ ചാഞ്ചാട്ടമാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. ജൂൺ 5ന് 1,09,400 രൂപയായി വില താഴ്ന്നിരുന്നു. എന്നാൽ 13ന് റെക്കോർഡ് കുതിപ്പാണ് ഉണ്ടായത്. 1,23,120 രൂപ നിരക്കിലായിരുന്നു വ്യാപാരം. അവസാന ദിവസങ്ങളിൽ 1.15 നിരക്കിലായിരുന്നു സ്വർണവില വില രേഖപ്പെടുത്തിയത്. ജൂണിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും 1.14 നിരക്കിലാണ് വ്യാപാരം. സാധാരണക്കാരും ആഭരണപ്രേമികളും വരുംദിവസങ്ങളിൽ വിലയിൽ എന്ത് സംഭവിക്കുമെന്ന് ഉറ്റുനോക്കുകയാണ്.

ALSO READ: ഇന്ധനവില 12 രൂപ വര്‍ധിപ്പിച്ചേക്കും; നഷ്ടം നികത്താന്‍ ഒഎംസികള്‍

പശ്ചിമേഷ്യയിൽ ആടിയുലഞ്ഞ് സ്വർണം

പശ്ചിമേഷ്യൻ സംഘർഷത്തിന് ചുവടുപിടിച്ചാണ് കേരളത്തിൽ സ്വർണവില മാറി മറിയുന്നത്. സമാധാന ചർച്ചകൾ ഫലം കാണുന്നില്ലെന്നാണ് വിവരം. ഇറാനിലെ അമേരിക്കൻ ആക്രമണത്തിന് മറുപടിയായി കുവൈറ്റിലും ബഹ്റൈനിലും യു.എസ് താവളങ്ങൾക്ക് നേരെ ആക്രമണം നടത്തിയെന്ന് ഇറാൻ അവകാശപ്പെട്ടു. അതേസമയം, ഇറാന്റെ ഡ്രോണുകളെല്ലാം തടുത്തിട്ടുവെന്ന് കുവൈത്ത് സൈന്യം ഔദ്യോഗികമായി വ്യക്തമാക്കി.

സംഘർഷം രൂക്ഷമാകുന്നതിനെ തുടർന്ന് ക്രൂഡോയിൽ വില കൂടുകയാണ്. യുഎസ് ക്രൂഡ് (ഡബ്ല്യുടിഐ) വില ബാരലിന് 1.15% ഉയർന്ന് 94.84 ഡോളറിലും ബ്രെന്റ് വില 1% ഉയർന്ന് 96.96 ഡോളറിലുമെത്തി. ക്രൂഡ് ഓയിൽ വില കൂടുന്നതാണ് സ്വർണവില താഴാൻ കാരണമാകുന്നത്. രാജ്യാന്തര സ്വർണവില മാറ്റമില്ലാതെ നിൽക്കുകയാണ്. ഔൺസിന് 2 ഡോളർ ഉയർന്ന് 4478 ഡോളറാണ് നിലവിലെ വില.

English Summary:

Kerala Gold Rate Today, June 3. Price remains unchanged. Today, the price of One Pavan gold is Rs 1,14,560 and the price of a gram is Rs 14,320. Even though the market price is this, the price will increase when the three percent GST, processing fee and hallmarking charge are added.

Follow Us