Kerala Gold Rate: സ്വർണം വാങ്ങാൻ പ്ലാനുണ്ടോ, ഇന്നത്തെ വില അറിഞ്ഞോളൂ…

Kerala Gold Rate Today, May 23: വിപണി വില ഇത്രയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും. അഞ്ച് ശതമാനമാണ് ഏറ്റവും കുറഞ്ഞ പണിക്കൂലി. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 295.10 രൂപയും കിലോയ്ക്ക് 2,95,100 രൂപയുമാണ് വില.

Kerala Gold Rate: സ്വർണം വാങ്ങാൻ പ്ലാനുണ്ടോ, ഇന്നത്തെ വില അറിഞ്ഞോളൂ...

പ്രതീകാത്മക ചിത്രം

Updated On: 

23 May 2026 | 09:38 AM

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് പവന് 1,16,640 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 14,580 രൂപയാണ് നൽകേണ്ടത്. വിപണി വില ഇത്രയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും. അഞ്ച് ശതമാനമാണ് ഏറ്റവും കുറഞ്ഞ പണിക്കൂലി. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 295.10 രൂപയും കിലോയ്ക്ക് 2,95,100 രൂപയുമാണ് വില.

സ്വർണവിലയിൽ സംഭവിക്കുന്നതെന്ത്?

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവില കൂടിയും കുറഞ്ഞും മുന്നേറുകയാണ്. മെയ് 13ന് സമീപകാലങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയത്. പവന് 1,23,120 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ തൊട്ടടുത്ത ദിവസങ്ങളിൽ വില ഇടിഞ്ഞു. മെയ് 20ന് 116920, മെയ് 21ന് 117280, മെയ് 22ന് 1,16,960 രൂപയുമായിരുന്നു ഒരു പവന്റെ വില.

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ചുവട് പിടിച്ചാണ് കേരളത്തിലും വില മാറുന്നത്. യു.എസ് – ഇറാൻ – ഇസ്രായേൽ സംഘർഷം വീണ്ടും തുടങ്ങിയത് സ്വർണവില താഴാൻ കാരണമായി. സമാധാന ചർച്ചകളൊന്നും ഫലം കണ്ടില്ല. കപ്പൽ ഉപരോധത്തിലൂടെ ഹോർമുസ് കടലിടുക്കിന്റെ പൂർണനിയന്ത്രണം പിടിച്ചെടുത്തതായി കഴിഞ്ഞ ദിവസം ഡോണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇറാന്റെ കൈയിലുള്ള യുറേനിയം ശേഖരം യു.എസിന് കൈമാറണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ, യുറേനിയം ഇറാനിൽ തന്നെ വയ്ക്കുമെന്ന് പരമോന്നത നേതാവ് മുജ്തബ ഖമനി അറിയിച്ചു. ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതോടെ ക്രൂഡ് ഓയിൽ വില വീണ്ടും കുതിച്ചു. ക്രൂഡ് ഓയിൽ വില 1-1.28% നേട്ടത്തിലാണ് നിലവിലുള്ളത്. ഇതാണ് സ്വർണ വില താഴാൻ കാരണം. കൂടാതെ ഡോളർ കരുത്താർജിക്കുന്നതും സ്വർണവിലയ്ക്ക് തിരിച്ചടിയായി.

ALSO READ: പെട്രോൾ, ഡീസൽ വില വീണ്ടും കൂടി, ഇത് മൂന്നാം തവണ

ഇനിമുതൽ ഏകീകൃത നിരക്ക്

കേരളത്തിൽ സ്വർണത്തിന് ഏകീകൃത നിരക്ക് കൊണ്ട് വരാൻ സ്വർണ വ്യാപാര സംഘടനകൾ തീരുമാനിച്ചിരിക്കുകയാണ്. ഒരു ദിവസം വ്യത്യസ്ത നിരക്ക് ഈടാക്കുന്നത് ഉപയോക്താക്കൾക്കും വ്യാപാരികൾക്കും ഒരുപോലെ ആശങ്ക ഉണ്ടാക്കുന്ന സാഹചര്യം മാറ്റാനാണ് ഏകീകൃത നിരക്ക് സംവിധാം നടപ്പിലാക്കുന്നത്. ഒരു ദിവസം പല തവണ നിരക്ക് മാറ്റുന്നതിന് പകരം ഇനിമുതൽ ദിവസേന രാവിലെ 9.30നും ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷവുമായിരിക്കും വില നിശ്ചയിക്കുക. ഇതിനായി സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി നിരക്ക് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

സ്വർണവിലയിൽ ഇനിയെന്ത്?

ഡിസംബർ 23നാണ് ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം കടന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഏറ്റവും ഉയർന്ന നിരക്ക്. പശ്ചിമേഷ്യൻ യുദ്ധം സ്വർണവില കൂട്ടുമെന്ന് കരുതിയെങ്കിലും പ്രവചവനങ്ങളെ തകർത്ത് സ്വർണവില കുറഞ്ഞു. ക്രൂഡ് ഓയിൽ വില കുതിച്ചതാണ് സ്വർണവില കുറയാൻ കാരണമായത്.

പശ്ചിമേഷ്യൻ സംഘർഷങ്ങളും, ഡോളർ മൂല്യവും യുഎസ് ഫെഡറൽ പലിശ നിരക്കും സ്വർണവില നിർണയിക്കുന്നതിൽ പ്രധാനിയാണ്. ഇറാനുമായി ഉടൻ ഡീൽ ഉണ്ടാകുമെന്ന ട്രംപിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസങ്ങളിൽ ക്രൂഡ് ഓയിൽ വില, ബോണ്ട് യീൽഡുകൾ താഴാനും സ്വർണവില കൂടാനും കാരണമായിരുന്നു. എന്നാൽ സംഘർഷങ്ങൾ വീണ്ടും ആരംഭിച്ചത് വില കുറച്ചു. അതേസമയം, യു.എസും ഇറാനും തമ്മിൽ മധ്യസ്ഥർ മുഖേന സമാധാന ചർച്ചകൾ നടക്കുന്നുണ്ട്. ഇത് ഫലം കണ്ടാൽ ക്രൂഡ് ഓയിൽ വില താഴും. ഇത് സ്വർണവില കൂട്ടിയേക്കും.

English Summary:

Currently, the price of one pavan gold is trading at Rs 1,16,960. Price will rise again when the three percent GST, processing fee and hallmarking charge are added. The processing fee will vary depending on the jewellers. The minimum processing fee is five percent.

Follow Us
കൈയില്‍ ഈ രേഖയുണ്ടോ? പണം കുമിഞ്ഞുകൂടും
ചായ രാവിലെയോ വൈകീട്ടോ കുടിക്കുന്നതാണ് ബെസ്റ്റ്
വാട്ടര്‍ ബോട്ടില്‍ വാങ്ങുമ്പോള്‍ എന്തൊക്ക ശ്രദ്ധിക്കണം?
കടല വെള്ളത്തിലിടാൻ മറന്നോ? വേറെ വഴിയുണ്ട്!
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്