Kerala Gold Rate: കുതിച്ചുയർന്ന് സ്വർണവില, ഇന്നത്തെ നിരക്ക് അറിഞ്ഞോളൂ
Kerala Gold Rate Today , May 7: വിപണിവിലയ്ക്കൊപ്പം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. എന്നാൽ പണിക്കൂലി ജ്വല്ലറികൾക്കനുസരിച്ച് മാറുന്നതാണ്. അഞ്ച് ശതമാനമാനമാണ് ഏറ്റവും കുറഞ്ഞ പണിക്കൂലി.

പ്രതീകാത്മക ചിത്രം
സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്. ഇന്ന് വിലയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരം പവന് 111560 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ ഇന്ന് രാവിലെ 240 രൂപ കൂടി. ഇതോടെ ഒരു പവൻ സ്വർണവില 1,11,800 രൂപയായി ഉയർന്നു. ഗ്രാമിന് 13,975 രൂപയാണ് നൽകേണ്ടത്.
വിപണിവിലയ്ക്കൊപ്പം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. എന്നാൽ പണിക്കൂലി ജ്വല്ലറികൾക്കനുസരിച്ച് മാറുന്നതാണ്. അഞ്ച് ശതമാനമാനമാണ് ഏറ്റവും കുറഞ്ഞ പണിക്കൂലി. സ്വർണവിലയ്ക്കൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 275.10 രൂപ, കിലോയ്ക്ക് 2,75,100 രൂപ നിരക്കിലാണ് വ്യാപാരം.
സ്വർണവില കൂടാൻ കാരണം
കേരളത്തിൽ സ്വർണവില കുതിക്കുന്നത് സാധാരണക്കാർക്ക് തിരിച്ചടിയായിട്ടുണ്ട്. രാജ്യാന്തര വിലയിൽ ഉണ്ടാകുന്ന കുതിപ്പാണ് പ്രാദേശിക തലത്തിലും മാറ്റങ്ങൾക്ക് കാരണമാകുന്നത്. നിലവിലെ സ്വർണവിലയെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം പശ്ചിമേഷ്യൻ സംഘർഷങ്ങളാണ്. ഇറാന്റെയും യുഎസിന്റെയും ഭാഗത്ത് നിന്ന് ഉണ്ടാകുന്ന നീക്കങ്ങൾ സ്വർണവില കൂടാനും കുറയാനും കാരണമാകും.
പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് പിന്നാലെ വൻ ഇടിവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. സാധാരണയായി യുദ്ധം പോലുള്ള സാഹചര്യങ്ങളിൽ വില കൂടാനാണ് സാധ്യത. എന്നാൽ ഇവിടെ പതിവ് തെറ്റി. ക്രൂഡ് ഓയിൽ വില കുതിച്ച് ഉയർന്നതാണ് സ്വർണവില താഴാൻ കാരണം. അതുകൊണ്ട് തന്നെ സംഘർഷങ്ങൾ അവസാനിക്കുമെന്ന സൂചനകൾ സ്വർണവില ഉയർത്തും. നിലവിൽ സ്വർണവില കൂടാൻ കാരണം യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രഖ്യാപനമാണ്.
ALSO READ: ഒന്ന് പയ്യേ പോയെന്റെ പൊന്നേ, സ്വർണവില മുന്നോട്ട്, 600 രൂപ കൂടി
കഴിഞ്ഞ ദിവസം, ഹോർമുസിന്റെ ഇരുവശത്തും കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ സൈനിക അകമ്പടിയോടെ മോചിപ്പിക്കാനുള്ള പ്രോജക്ട് ഫ്രീഡം, ഓപ്പറേഷൻ എപിക് ഫ്യൂറി തുടങ്ങിയ ഇറാനെതിരെയുള്ള യുഎസ് നടപടികൾ അവസാനിപ്പിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ക്രൂഡ് ഓയിൽ വില താഴ്ന്നതോടെയാണ് സ്വർണം കുതിച്ചത്.
കൂടാതെ, ഡോളർ മൂല്യവും ഇടിഞ്ഞിരുന്നു. രാജ്യാന്തര വിപണിയിൽ സ്വർണം വാങ്ങുന്നത് ഡോളറിലാണ്. അതിനാൽ ഡോളർ ദുർബലമാകുമ്പോൾ സ്വർണത്തിന് ഡിമാൻഡ് കൂടുകയും വില കുതിക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം, യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ പ്രധാന കറൻസികൾക്ക് എതിരെ യുഎസ് ഡോളർ ഇൻഡക്സ് 0.15% താഴ്ന്ന് 98.3ൽ എത്തിയതായാണ് റിപ്പോർട്ട്.
English Summary:
Kerala Gold Rate Today, Prices in the state have surged sharply once again. After trading at Rs 1,11,560 per sovereign on Wednesday evening, the price increased by another Rs 240 on Thursday morning, taking the rate to Rs1,11,800 per sovereign. The price per gram has also risen to Rs 13,975. In addition to the market price, customers will have to pay extra charges including 3% GST, making charges, and hallmarking fees, which will further increase the overall cost of gold jewellery.