AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: ഒന്ന് പയ്യേ പോയെന്റെ പൊന്നേ, സ്വർണവില മുന്നോട്ട്, 600 രൂപ കൂടി

Kerala Gold Rate Today: മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും. 5 ശതമാനമാണ് ഏറ്റവും കുറഞ്ഞ പണിക്കൂലി. രാജ്യാന്തര വിലയിലെ കുതിപ്പാണ് കേരളത്തിലെ വിലയിലും പ്രതിഫലിക്കുന്നത്. ഔൺസിന് 143 ഡോളർ കൂടി രാജ്യാന്തര വില 4701 ഡോളറായി. പശ്ചിമേഷ്യൻ സംഘർഷവും നിർണായക പങ്ക് വഹിക്കുന്നു.

Kerala Gold Rate: ഒന്ന് പയ്യേ പോയെന്റെ പൊന്നേ, സ്വർണവില മുന്നോട്ട്, 600 രൂപ കൂടി
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 06 May 2026 | 05:44 PM

സംസ്ഥാനത്ത് സ്വർണവില കൂടുന്നു. ഇന്ന് രണ്ട് തവണയാണ് വില മാറിയത്. രാവിലെ ഒരു പവൻ സ്വർണത്തിന് 1,10,960 രൂപയായിരുന്നു വില ഉണ്ടായിരുന്നത്. ഗ്രാം 13870 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ ഉച്ചയ്ക്ക് ശേഷം വില വീണ്ടും കൂടി. 600 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണവില 1,11,560 രൂപയായി ഉയർന്നു. ഗ്രാമിന് 13,945 രൂപയാണ് നൽകേണ്ടത്. വിപണിയിൽ പവന് 1,11,560 രൂപയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും കുതിക്കും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും. 5 ശതമാനമാണ് ഏറ്റവും കുറഞ്ഞ പണിക്കൂലി.

സ്വർണവില കൂടാൻ കാരണം

രാജ്യാന്തര വിലയിലെ കുതിപ്പാണ് കേരളത്തിലെ വിലയിലും പ്രതിഫലിക്കുന്നത്. ഔൺസിന് 143 ഡോളർ കൂടി രാജ്യാന്തര വില 4701 ഡോളറായി. കൂടാതെ, പശ്ചിമേഷ്യൻ സംഘർഷവും സ്വർണവില നിശ്ചയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഇറാനെതിരായ ഓപ്പറേഷൻ എപിക് ഫ്യൂറി, പ്രോജക്ട് ഫ്രീഡം തുടങ്ങിയ നടപടികൾ അവസാനിപ്പിക്കുന്നതായി യു.എസ് പ്രസിഡനറ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് ചുവട് പിടിച്ച് ക്രൂഡ് ഓയിൽ വില താഴ്ന്നതോടെയാണ് സ്വർണം കുതിച്ചത്.

പ്രഖ്യാപനത്തിന് പിന്നാലെ ഡോളർ മൂല്യം ഇടിഞ്ഞു. യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ പ്രധാന കറൻസികൾക്ക് എതിരായ യുഎസ് ഡോളർ ഇൻഡക്സ് 0.15% താഴ്ന്ന് 98.3ൽ എത്തിയതായാണ് റിപ്പോർട്ട്. രാജ്യാന്തര വിപണിയിൽ സ്വർണം വാങ്ങുന്നത് ഡോളറിലാണ്. അതിനാൽ ഡോളർ ദുർബലമാകുമ്പോൾ സ്വർണത്തിന് ഡിമാൻഡ് കൂടുകയും വില കുതിക്കുകയും ചെയ്യും.

സ്വർണവില ഇനി കൂടുമോ?

സ്വർണവിലയിലെ മുന്നേറ്റം സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും ഒരുപോലെ ആശങ്ക ഉയർത്തുന്നുണ്ട്. വരുംദിവസങ്ങളിലും  ഈ ട്രെൻഡ് തുടരുമെന്നാണ് സൂചന. എന്നാൽ വലിയൊരു കുതിപ്പിന് ഉടനടി സാധ്യതയില്ല. പശ്ചിമേഷ്യൻ സംഘർഷത്തിനനുസരിച്ചാകും സ്വർണ വിലയുടെ ഭാവിയും. യുദ്ധം പോലുള്ള സാഹചര്യങ്ങളിൽ സാധാരണയായി സ്വർണവില കൂടുകയാണ് പതിവ്. എന്നാൽ അതിന് വിപരീതമായി ഇറാൻ – ഇസ്രായേൽ -യുഎസ് സംഘർഷത്തിന് പിന്നാലെ സ്വർണവില ഇടിയുകയായിരുന്നു. ക്രൂഡ് ഓയിൽ വില വർദ്ധിച്ചതാണ് സ്വർണവില ഇടിയാൻ കാരണമായത്.

ഡിസംബർ 23ന് ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം കടന്നു. 101600 രൂപ നിരക്കിലായിരുന്നു വ്യാപാരം. രൂപയുടെ മൂല്യവും സ്വർണവില നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം കുറയുമ്പോൾ സ്വർണം ഇറക്കുമതി ചെയ്യാൻ കൂടുതൽ പണം നൽകേണ്ടി വരികയും ഇത് സ്വർണവില കൂടാൻ കാരണമാവുകയും ചെയ്യും. കേന്ദ്ര ബാങ്കുകളുടെ കരുതൽ ശേഖരവും, പണപ്പെരുപ്പവും, യുഎസ് ഫെഡറൽ ബാങ്കിലെ പലിശ നിരക്കും ഇവയെ സ്വാധീനിക്കുന്നുണ്ട്.

ALSO READ: പൊള്ളില്ല, ആഭരണം ഇന്നും വാങ്ങാം; കേരളത്തിലെ സ്വര്‍ണവില

മെയ് മാസത്തിലെ സ്വർണവില

മെയ് 1 (രാവിലെ) – 1,11,720
മെയ് 1 (ഉച്ചയ്ക്ക്) – 110280
മെയ് 1 (വൈകിട്ട്) – 1,09,720
മെയ് 1 (രാത്രി) – 110440
മെയ് 2 – 110680
മെയ് 3 – 1,10,680
മെയ് 4 -1,10,680
മെയ് 4 (ഉച്ചയ്ക്ക്) – 109720
മെയ് 5 – 1,09,400
മെയ് 6 (രാവിലെ) – 110960
മെയ് 6 (ഉച്ചയ്ക്ക്) – 1,11,560

English Summary:

Gold prices in Kerala rising again after noon today by Rs 600. With this increase, the price of one gold sovereign has reached Rs 1,11,560, while the rate per gram stands at Rs 13,945. International gold prices, which have climbed by $143 per ounce to $4,701, reflecting strong global market momentum.

Follow Us