AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Gold Rate: പൊന്നുദൈവം തുണച്ചു, സ്വർണം താഴേക്ക് തന്നെ; വിലയിൽ വൻ ഇടിവ്

Kerala Gold Rate Per One Pavan: ജനുവരി 29നാണ് സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് ഉയരത്തിൽ രേഖപ്പെടുത്തിയത്. ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്നത്തെ നിരക്ക്. അധികം വൈകാതെ ഒരു ലക്ഷത്തിനും താഴെ സ്വർണവില എത്തുമെന്ന പ്രതീക്ഷയിലാണ് സാധാരണക്കാരും ആഭരണപ്രേമികളും. വില കുറഞ്ഞതോടെ ജ്വല്ലറികളിലേക്കും ആളുകൾ എത്തി തുടങ്ങി.

Kerala Gold Rate: പൊന്നുദൈവം തുണച്ചു, സ്വർണം താഴേക്ക് തന്നെ; വിലയിൽ വൻ ഇടിവ്
Gold Rate Image Credit source: PTI
Nithya Vinu
Nithya Vinu | Published: 20 Mar 2026 | 07:04 PM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് രണ്ട് തവണയാണ് വിലയിൽ മാറ്റം രേഖപ്പെടുത്തിയത്. രാവിലെ പവന് 110680 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ വൈകുന്നേരത്തോടെ വില വീണ്ടും ഇടിഞ്ഞിരിക്കുകയാണ്. 1440 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,09,240 രൂപയായി. ​ഗ്രാമിന് 13,655 രൂപയാണ് നൽകേണ്ടത്.

വിപണിവില 1,09,240 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും. ഏറ്റവും കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ഇന്നലെ മാത്രം സ്വർണവില കുറഞ്ഞത് മൂന്ന് തവണയാണ്. ഒറ്റ ദിവസം കൊണ്ട് 5000 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. ആ​ഗോളവിപണിയിൽ ഉണ്ടാകുന്ന വിലയിടിവാണ് കേരളത്തിലെ വിലയിലും പ്രതിഫലിക്കുന്നത്.

ALSO READ: പെട്രോളിന് പിന്നാലെ ഡീസൽ വിലയിലും വൻ വ‍ർ‌ദ്ധനവ്, ലിറ്ററിന് 100 രൂപ കടന്നു

ജനുവരി 29നാണ് സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് ഉയരത്തിൽ രേഖപ്പെടുത്തിയത്. ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്നത്തെ നിരക്ക്. തുടർന്ന് കൂടിയും കുറഞ്ഞും പൊന്നിന്റെ സഞ്ചാരം തുടർന്നു. ഫെബ്രുവരി 2ന് 1,07,920 രൂപയായി വില ഇടിഞ്ഞെങ്കിലും 28ന് 1,23,720 രൂപയായി വില വീണ്ടും കുതിച്ചു. മാർച്ചിൽ പശ്ചിമേഷ്യയിൽ യുദ്ധം പ്രഖ്യാപിച്ചതോടെ ഞെട്ടിക്കുന്ന വർദ്ധനവാണ് സ്വർണം നടത്തിയത്. ഇതോടെ പ്രതീക്ഷ നഷ്ടപ്പെട്ടെങ്കിലും തൊട്ടടുത്ത ദിവസം വൻ ട്വിസ്റ്റോടെ വില താഴുകയായിരുന്നു.

സ്വർണവിലയിലെ ഇടിവ് സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും വലിയ പ്രതീക്ഷയാണ് നൽകുന്നത്. അധികം വൈകാതെ ഒരു ലക്ഷത്തിനും താഴെ സ്വർണവില എത്തുമെന്ന പ്രതീക്ഷയിലാണ് ഇവർ. വില കുറഞ്ഞതോടെ ജ്വല്ലറികളിലേക്കും ആളുകൾ എത്തി തുടങ്ങി. അതേസമയം വില ഇനിയും മുന്നേറുമോ എന്ന ആശങ്കയും വിദ​ഗ്ധർ പങ്ക് വയ്ക്കുന്നുണ്ട്.

Follow Us