AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: വൻ ഇടിവ്! ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില; വേ​ഗം വാങ്ങിച്ചോ

Kerala Gold Rate Today June 25th: ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് (ജൂൺ 25, വ്യാഴം) സ്വർണ വ്യാപാരം നടക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 1,02,760 രൂപയാണ്. 2,040 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്. ഇന്നലെ 104800 രൂപയായിരുന്നു സ്വർണവില. വിപണിയിലെ ഈ പെട്ടെന്നുള്ള വിലക്കുറവ് സ്വർണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവർക്ക് വലിയ രീതിയിൽ ആശ്വാസമാകും.

Kerala Gold Rate: വൻ ഇടിവ്! ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില; വേ​ഗം വാങ്ങിച്ചോ
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Updated On: 25 Jun 2026 | 09:54 AM

സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്കും നിക്ഷേപകർക്കും ഇതാ ഒരു സുവർണ്ണാവസരം (Kerala Gold Rate Today). തുടർച്ചയായ വിലക്കയറ്റത്തിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് (ജൂൺ 25, വ്യാഴം) സ്വർണ വ്യാപാരം നടക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 1,02,760 രൂപയാണ്. 2,040 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്. ഇന്നലെ 104800 രൂപയായിരുന്നു സ്വർണവില. വിപണിയിലെ ഈ പെട്ടെന്നുള്ള വിലക്കുറവ് സ്വർണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവർക്ക് വലിയ രീതിയിൽ ആശ്വാസമാകും.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടായ വ്യത്യാസവുമാണ് ആഭ്യന്തര വിപണിയിലും സ്വർണവില കുറയാൻ കാരണമായത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് ഇന്ന് വില കൂപ്പുകുത്തിയിരിക്കുന്നത്. ഒരു ഗ്രാം സ്വർണവിലയിലും ആനുപാതികമായ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ 13100 രൂപയായിരുന്ന ഒരു ​ഗ്രാം സ്വർണവില ഇന്ന് 255 രൂപ കുറഞ്ഞ് 12,845 രൂപയിലേക്കാണ് എത്തിയിരിക്കുന്നത്.

ALSO READ: അടുത്ത സ്റ്റോപ്പ് ഒരു ലക്ഷത്തിലോ? സ്വർണവിലയിൽ വൻ ഇടിവ്

സ്വർണവില എപ്പോൾ വേണമെങ്കിലും വീണ്ടും ഉയരാൻ സാധ്യതയുള്ളതിനാൽ, ഈ അവസരം കൂടുതൽ പ്രയോജനപ്പെടുത്തുന്നതാണ് സ്വർണം വാങ്ങാനിരിക്കുന്നവർക്ക് ഏറ്റവും നല്ലത്. കല്ല്യാണ ആവശ്യങ്ങൾക്ക് സ്വർണം വാങ്ങാൻ ഇരിക്കുന്നവർക്കും വലിയ ആശ്വാസമാണ് ഇന്നത്തെ വിലക്കുറവ്. വില കുറഞ്ഞ് നിൽക്കുന്ന സമയത്ത് പണം നൽകി സ്വർണം അഡ്വാൻസ് ബുക്ക് ചെയ്യുന്നത് നല്ലതാണ്. എല്ലാ ജ്വിലറികളിലും ഈ സേവനം ലഭ്യമാണ്. വില കുറഞ്ഞിരിക്കുന്ന സമയത്ത് വലിയ പണിക്കൂലി ഇല്ലാത്ത ഡിസൈനുകൾ അല്ലെങ്കിൽ ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ വാങ്ങുന്നത് കൂടുതൽ നല്ലതാണ്. വാങ്ങുന്ന സ്വർണം 916 ഹാൾമാർക്ക് മുദ്ര ഉണ്ടെന്ന് ഉറപ്പുവരുത്തുക.

വിപണി വിലയോടൊപ്പം ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വിലയിൽ നേരിയ വ്യത്യാസം വന്നേക്കും. മൂന്ന് ശതമാനമാണ് സ്വർണത്തിന് ഈടാക്കുന്ന ജിഎസ്ടി. ജ്വല്ലറികൾക്കനുസരിച്ചും ആഭരണങ്ങളുടെ ഡിസൈനുകൾക്ക് അനുസരിച്ചും പണിക്കൂലിയിൽ മാറ്റം വരും. കഴിഞ്ഞ ഒരാഴ്ച്ചത്തെ ട്രെൻഡ് നോക്കിയാൽ സ്വർണവില ഓരോ ദിവസവും കുറയുന്നതാണ് കാണാൻ സാധിക്കുന്നത്. ഇങ്ങനെ പോയാൽ വരും ദിവസങ്ങളിൽ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് കൂപ്പുകുത്തിയേക്കും.

സ്വർണവിലയിലെ മാറ്റങ്ങൾ കാരണം

കേരളത്തിലെ സ്വർണവില നിർണ്ണയിക്കുന്നതിൽ പശ്ചിമേഷ്യൻ രാഷ്ട്രീയ സാഹചര്യങ്ങൾക്കൊപ്പം തന്നെ നിർണ്ണായക പങ്കാണ് യുഎസ് ഫെഡറൽ റിസർവിൻ്റെ തീരുമാനങ്ങൾക്കുമുള്ളത്. യുഎസിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ഫെഡറൽ റിസർവ് പലിശനിരക്കുകൾ വീണ്ടും വർദ്ധിപ്പിച്ചേക്കുമെന്ന ശക്തമായ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സാധാരണഗതിയിൽ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തുമ്പോൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിനുള്ള ആകർഷണീയത കുറയാറുണ്ട്. പലിശ നിരക്കുകൾ കൂടുന്നതോടെ നിക്ഷേപകർ സ്വർണത്തിൽ നിന്നും മാറി കൂടുതൽ ലാഭം തരുന്ന മറ്റ് ബോണ്ടുകളെയോ സുരക്ഷിത നിക്ഷേപങ്ങളെയോ ആശ്രയിക്കാൻ തുടങ്ങും. വലിയ തോതിലുള്ള ഈ നിക്ഷേപ മാറ്റമാണ് നിലവിൽ സ്വർണവില കുറയാൻ പ്രധാന കാരണമാകുന്നത്.

English Summary:

Gold prices in Kerala have fallen further, bringing some relief to consumers and jewelry buyers. After being priced at Rs 104800 per sovereign and Rs 13100 per gram yesterday, the rate dropped by Rs 2,040 today. As a result, the price of one sovereign of gold has decreased to Rs 1,02,760.

 

 

 

Follow Us