Kerala Gold Rate: ക്ഷീണമില്ല…ആള് ഉഷാറാണ്; ഇന്നത്തെ സ്വര്‍ണവില
One Pavan Gold Rate on June 4: ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് വില 96 ഡോളറായിരുന്നു കഴിഞ്ഞ ദിവസം. അമേരിക്കന്‍ ഡോളര്‍ സൂചിക 99.26ലേക്കും ഇന്ത്യന്‍ രൂപയുടെ മൂല്യം 95.67 ആയ് താഴുകയും ചെയ്തു. ഇവയെല്ലാം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതാണ്. ക്രൂഡ് ഓയില്‍ വിലയില്‍ ഇനിയും വര്‍ധനവ് സംഭവിക്കുകയാണെങ്കില്‍ സ്വര്‍ണവില വൈകാതെ മറ്റ് റെക്കോഡുകളും കീഴടക്കും.

പ്രതീകാത്മക ചിത്രം
കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിലെ സ്വര്‍ണവിലയില്‍ മാറ്റമില്ല, ജൂണ്‍ രണ്ടിനും മൂന്നിനും ഒരേ നിരക്കില്‍ തന്നെയായിരുന്നു വില്‍പന നടന്നിരുന്നത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4480 ഡോളര്‍ എന്ന നിലവാരത്തിലായിരുന്നു നിരക്ക്. ഇതിന് ചുവടുപിടിച്ച് കേരളത്തിലെ വിലയിലും മാറ്റം സംഭവിച്ചില്ല. ക്രൂഡ് ഓയില്‍ വിലയില്‍ വലിയ മാറ്റങ്ങളില്ലാതെ തുടര്‍ന്നതും സ്വര്‍ണത്തിന് അനുകൂലമായ സാഹചര്യമൊരുക്കി.
ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, വ്യാപാരവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രതിസന്ധികള്‍, സാമ്പത്തിക അനിശ്ചിതത്വം തുടങ്ങിയ വിവിധ കാരണങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കാറുള്ളത്. ഇത്തരം വെല്ലുവിളികള്‍ ഉണ്ടാകുമ്പോള്‍ കറന്‍സി, ഓഹരി, കടപ്പത്രം തുടങ്ങിയവയിലെ നിക്ഷേപം സമ്മര്‍ദം നേരിടും. ഇതോടെ ആളുകള്‍ കൂട്ടത്തോടെ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് എത്തുന്നതാണ് കാരണം.
ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് വില 96 ഡോളറായിരുന്നു കഴിഞ്ഞ ദിവസം. അമേരിക്കന്‍ ഡോളര്‍ സൂചിക 99.26ലേക്കും ഇന്ത്യന്‍ രൂപയുടെ മൂല്യം 95.67 ആയ് താഴുകയും ചെയ്തു. ഇവയെല്ലാം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതാണ്. ക്രൂഡ് ഓയില്‍ വിലയില്‍ ഇനിയും വര്‍ധനവ് സംഭവിക്കുകയാണെങ്കില്‍ സ്വര്‍ണവില വൈകാതെ മറ്റ് റെക്കോഡുകളും കീഴടക്കും.
എണ്ണവിലയും പലിശ നിരക്കും
യുഎസും ഇറാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും കരാര്‍ വാരാന്ത്യത്തോടെ സംഭവിക്കുമെന്നുമാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്. എന്നാല്‍ അങ്ങനെ സംഭവിക്കില്ലെന്നും ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലാണെന്നും ഇറാന്‍ തിരിച്ചടിച്ചു. ചര്‍ച്ചകളിലെ അനിശ്ചിതത്വം ക്രൂഡ് ഓയില്‍ വില ഉയര്‍ത്തും. മാത്രമല്ല, പണപ്പെരുപ്പ ആശങ്കകള്‍ ഉയരുന്നതിനും ഇത് കാരണമാകുന്നതാണ്.
പണപ്പെരുപ്പം ഉണ്ടാകുമ്പോള്‍ യുഎസ് ഫെഡറല്‍ റിസര്‍വ് തങ്ങളുടെ നിലപാട് കൂടുതല്‍ കര്‍ശനമാക്കണമെന്ന വാദം എപ്പോഴും ഉയരാറുള്ളതാണ്. പലിശ നിരക്കില്‍ കുറവ് വരുത്തുന്നത് വിലയേറിയ ലോഹങ്ങളുടെ നിരക്കും ഡിമാന്‍ഡും വര്‍ധിപ്പിക്കും. എന്നാല്‍ പലിശ നിരക്ക് ഉയര്‍ത്തുകയോ അല്ലെങ്കില്‍ ഇതുപോലെ തുടരുകയോ ചെയ്താല്‍ ലോഹങ്ങള്‍ തൊട്ടാല്‍ പൊള്ളില്ല.
യുഎസ് ഡോളറിന്റെ ശക്തി
യുഎസ് ഡോളര്‍ ശക്തി പ്രാപിക്കുന്നതും ട്രഷറി ആദായം ഉയര്‍ത്തുന്നതും സ്വര്‍ണത്തിലേക്കുള്ള ആകര്‍ഷണം കുറയ്ക്കും. ഇത് സ്വര്‍ണവില 0.8 ശതമാനത്തിലധികം ഇടിഞ്ഞ് ഔണ്‍സിന് ഏകദേശം 4,449 ഡോളറിലേക്ക് എത്തുന്നതിനാണ് വഴിവെച്ചത്. യുഎസ് സാമ്പത്തിക കണക്കുകള്‍ സ്ഥിരതയോടെ തുടരുമ്പോള്‍ നിക്ഷേപകര്‍ ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കുന്ന വരുമാന മാര്‍ഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
എന്നാല്‍ ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ധനവ് സംഭവിച്ചാല്‍ സ്വര്‍ണവില എല്ലാ റെക്കോഡുകളും ഭേദിച്ച് ഇനിയും മുന്നേറും. ക്രൂഡ് ഓയില്‍ വിലയില്‍ നേരിട്ട തകര്‍ച്ചയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണത്തെ നിശ്ചലമായി തുടരാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ യുദ്ധം അവസാനിക്കാന്‍ പോകുന്നില്ലെന്ന സൂചനകള്‍ സ്വര്‍ണത്തെ കൂടുതല്‍ സമ്മര്‍ദത്തിലാക്കിയേക്കും എന്ന റിപ്പോര്‍ട്ടുകളാണ് വിപണിയില്‍ നിന്നെത്തുന്നത്.
English Summary
Gold prices in Kerala have been updated for June 4. Buyers planning to purchase gold jewellery can check the latest 22-carat and 24-carat rates and assess whether current market conditions make today a favorable day for buying gold.