AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Gold Rate Today: പൊന്നിന് ഇന്നും വയ്യേ.. അതോ ​ഗമയോ? പെരുന്നാൾ ദിനത്തിലെ നിരക്ക് അറിയാം

Gold Rate Today March 20: ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 1, 10,200 ആയിരുന്നു. ഇന്നലെ 3 തവണയാണ് സ്വർണ്ണത്തിന്റെ വിലകുറഞ്ഞത്. രാവിലെ ഒരു പവൻ സ്വർണത്തിന് 113400 രൂപയായിരുന്നു. ഉച്ചയ്ക്ക് 111400 രൂപയായി ഒരു പവൻ സ്വർണത്തിന്. പിന്നീട് വൈകുന്നേരം വീണ്ടും കുറഞ്ഞു 1,10,200 എന്ന നിരക്കിൽ എത്തിയത്. അത്തരത്തിൽ ഇന്ന് സ്വർണ്ണത്തിന്റെ നിരക്ക്...

Gold Rate Today: പൊന്നിന് ഇന്നും വയ്യേ.. അതോ ​ഗമയോ? പെരുന്നാൾ ദിനത്തിലെ നിരക്ക് അറിയാം
Kerala Gold Rate TodayImage Credit source: PTI Photos
Ashli C
Ashli C | Updated On: 20 Mar 2026 | 10:04 AM

സ്വർണ്ണത്തിന്റെ നിരക്ക് ഇന്ന് കൂടി. കഴിഞ്ഞ ദിവസത്തെക്കാൾ 480 രൂപയാണ് വർദ്ധിച്ചത്. കഴിഞ്ഞ ആഴ്ചയിൽ സ്വർണത്തിന്റെ വിലയിൽ വലിയ തോതിലുള്ള ഇടിവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം മാസത്തിലെ തന്നെ ഏറ്റവും കുറഞ്ഞ സ്വർണ്ണവിലയായിരുന്നു രേഖപ്പെടുത്തിയത്. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 1, 10,200 ആയിരുന്നു.

ഇന്നലെ 3 തവണയാണ് സ്വർണ്ണത്തിന്റെ വിലകുറഞ്ഞത്. രാവിലെ ഒരു പവൻ സ്വർണത്തിന് 113400 രൂപയായിരുന്നു. ഉച്ചയ്ക്ക് 111400 രൂപയായി ഒരു പവൻ സ്വർണത്തിന്. പിന്നീട് വൈകുന്നേരം വീണ്ടും കുറഞ്ഞു 1,10,200 എന്ന നിരക്കിൽ എത്തിയത്. അത്തരത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 110,680 രൂപയാണ്. കഴിഞ്ഞ ദിവസത്തേക്കാൾ 480 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. അതുപോലെ ഒരു ഗ്രാം സ്വർണത്തിന് നിരക്ക് ഇന്ന് 13835 രൂപയാണ്.

ALSO READ:

ഇന്ന് അല്പം വർദ്ധിച്ചുവെങ്കിലും കഴിഞ്ഞ ദിവസങ്ങളായി സ്വർണ്ണത്തിന്റെ നിരക്ക് കുറയുന്ന ഒരു ട്രെൻഡിങ് ആണുള്ളത്. സ്വർണ്ണവില കുറയുന്നത് ആഭരണപ്രേമികളെ പോലെ തന്നെ സ്വർണ്ണ വ്യാപാരികളെ സംബന്ധിച്ചും ആശ്വാസകരമായ കാര്യമാണ്. പെട്ടെന്നാണ് സ്വർണത്തിന് നിരക്ക് വർധിക്കാൻ തുടങ്ങിയത്. ഇതോടെ ആളുകൾക്ക് സ്വർണത്തോടുള്ള കമ്പവും ഏതാണ്ട് അവസാനിച്ച മട്ടായിരുന്നു.

സ്വർണ്ണം വാങ്ങിക്കാനുള്ള തിടുക്കം കുറഞ്ഞതോടെ സ്വർണ്ണ വ്യാപാരികളെ സംബന്ധിച്ചും ബിസിനസിലും വലിയ ഇടിവുണ്ടായി. മാത്രമല്ല വാങ്ങിക്കുന്നവർ തന്നെ പലരും ബാറുകളും കോയിനുകളും ആയി സ്വർണം വാങ്ങാൻ തുടങ്ങിയത് ജ്വല്ലറിക്കാരെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരുന്നു. കാരണം ആഭരണങ്ങൾ വാങ്ങുമ്പോഴാണ് പണിക്കൂലിയും മറ്റുമായി വ്യാപാരികൾക്ക് ലാഭം കൊയ്യാൻ സാധിക്കുന്നത്.

Follow Us