AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: സ്വര്‍ണവില ഇന്നും ആശ്വാസത്തില്‍; അവസരം മുതലെടുത്തോളൂ

Today’s Gold Price in Kerala May 18 One Pavan Rate Sees Decline: പണപ്പെരുപ്പം ഇനിയും നിയന്ത്രണത്തിലായില്ലെങ്കില്‍ സ്വര്‍ണവില താഴോട്ടിറങ്ങുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ അമേരിക്കയില്‍ നിന്നെത്തുന്നത്. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉള്‍പ്പെടെയുള്ള അനിശ്ചിതത്വ കാലങ്ങളില്‍ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് കൂടുതലാളുകള്‍ എത്തുന്നത് പതിവാണ്. എന്നാല്‍ നിലവിലെ സാഹചര്യം സ്വര്‍ണത്തിന് അനുകൂലമല്ല.

Kerala Gold Rate: സ്വര്‍ണവില ഇന്നും ആശ്വാസത്തില്‍; അവസരം മുതലെടുത്തോളൂ
ഇന്നത്തെ സ്വര്‍ണവില Image Credit source: PTI
Shiji M K
Shiji M K | Updated On: 18 May 2026 | 09:34 AM

സ്വര്‍ണം വാങ്ങാന്‍ വേഗം വിട്ടോളൂ, കേരളത്തില്‍ സ്വര്‍ണവില വീണ്ടും താഴോട്ട്. രാജ്യാന്തര വിപണിയില്‍ സംഭവിച്ച ഇടിവിന്റെ സ്വാധീനത്തില്‍ കേരളത്തിലെ വിലയും കുറഞ്ഞിരിക്കുകയാണ്. 1,15,080 രൂപയില്‍ നിന്ന് 520 രൂപ കുറഞ്ഞ് 1,14,560 രൂപയിലേക്കാണ് ഇന്ന് സ്വര്‍ണവില എത്തിയത്. ഒരു ഗ്രാമിന് 65 രൂപ കുറഞ്ഞ് 14,385 രൂപയില്‍ നിന്ന് 14,320 രൂപയിലേക്കും വില താഴ്ന്നു.

സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് വലിയ നിരാശ സമ്മാനിക്കാതെയാണ് നിലവിലെ പോക്ക്. ഇന്ത്യയിലേക്കുള്ള സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്തിയതിന് പിന്നാലെ വിലയില്‍ വന്‍ കുതിച്ചുചാട്ടം സംഭവിച്ചിരുന്നുവെങ്കിലും, പിന്നീട് പതുക്കെ താഴോട്ടിറങ്ങുകയായിരുന്നു. ഇനിയൊരു വില വര്‍ധനവ് ഉണ്ടാകും മുമ്പ് അവസരം മുതലെടുക്കാനാണ് വിദഗ്ധര്‍ പറയുന്നത്.

യുഎസ് ഡോളറിന്റെ ശക്തമായ കയറ്റവും നിക്ഷേപകര്‍ വന്‍തോതില്‍ ലാഭമെടുക്കാന്‍ ശ്രമിച്ചതും കാരണം സ്വര്‍ണവിലയില്‍ കനത്ത ഇടിവായിരുന്നു വെള്ളിയാഴ്ച സംഭവിച്ചിരുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവിന്റെ ചുവടുപിടിച്ചായിരുന്നു ഇന്ത്യയിലെയും വിലയിടിവ്.

സ്വര്‍ണവില ഇനിയും താഴോട്ട് പതിച്ചേക്കാം

പണപ്പെരുപ്പം ഇനിയും നിയന്ത്രണത്തിലായില്ലെങ്കില്‍ സ്വര്‍ണവില താഴോട്ടിറങ്ങുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ അമേരിക്കയില്‍ നിന്നെത്തുന്നത്. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉള്‍പ്പെടെയുള്ള അനിശ്ചിതത്വ കാലങ്ങളില്‍ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് കൂടുതലാളുകള്‍ എത്തുന്നത് പതിവാണ്. എന്നാല്‍ നിലവിലെ സാഹചര്യം സ്വര്‍ണത്തിന് അനുകൂലമല്ല.

യുഎസ് ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്താനോ കുറയ്ക്കാനോ നിലവില്‍ സാധ്യതയില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പലിശ നിരക്ക് സമാനരീതിയില്‍ തുടരുകയാണെങ്കില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് ഒഴുകില്ല, പലിശ നിരക്കില്‍ കുറവ് സംഭവിക്കുമ്പോഴാണ് സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി പരിഗണിച്ച് കൂടുതലാളുകള്‍ എത്തുന്നത്.

2026ല്‍ സ്വര്‍ണവില എവിടെയെത്തും?

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അതിശയകരമായ വളര്‍ച്ചയാണ് സ്വര്‍ണവിലയില്‍ സംഭവിച്ചത്. 2025 മെയ് മുതല്‍ 2026 മെയ് മാസം വരെയുള്ള കാലയളവില്‍ സ്വര്‍ണവില രാജ്യാന്തര വിപണിയില്‍ 3,335 ഡോളറില്‍ നിന്ന് 4,732 ഡോളറിലേക്കാണ് വളര്‍ച്ച പ്രാപിച്ചത്. അതായത് വെറും ചുരുങ്ങിയ മാസങ്ങള്‍ കൊണ്ട് ഉണ്ടായത് 41 ശതമാനത്തിന്റെ വര്‍ധനവ്.

Also Read: Gold Rate Forecast: സ്വര്‍ണവില ഇനി പിടിച്ചാല്‍ കിട്ടില്ല; ഒന്നര ലക്ഷം ഉടന്‍ കീഴടക്കും

ലോകമെമ്പാടും നടക്കും സംഘര്‍ഷങ്ങളും സാമ്പത്തിക അനിശ്ചിതത്വവും കാരണം സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. 2026 ല്‍ ഉടനീളം ഈ വിലവര്‍ധനവ് തുടര്‍ന്നേക്കാനാണ് സാധ്യത. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് സ്വര്‍ണവിലയില്‍ സ്‌ഫോടനാത്മകമായ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് നാഷണല്‍ മൈനിങ് അസോസിയേഷന്റെ ഡാറ്റ വ്യക്തമാക്കുന്നത്. 2016നും 2025 അവസാനത്തിനും ഇടയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,250 ഡോളറില്‍ നിന്ന് 4,318 ഡോളറായി വര്‍ധിച്ചു. 2016ല്‍ സ്വര്‍ണത്തിന് വെറും 1,250 ഡോളറായിരുന്നു വില. അന്ന് 10,000 ഡോളറിന് ഫിസിക്കല്‍ ഗോള്‍ഡ് വാങ്ങിച്ചിരുന്നവര്‍ക്ക് ഇന്ന് കോടികളാണ് ലാഭം നേടാനാകുന്നത്.

എന്തുകൊണ്ട് സ്വര്‍ണവില കൂടി?

2016നും 2019നും ഇടയില്‍ സ്വര്‍ണത്തിന്റെ വിലയില്‍ കാര്യമായ ചലനങ്ങളൊന്നും തന്നെ സംഭവിച്ചിട്ടില്ല. നേരിയ ഏറ്റക്കുറച്ചിലുകള്‍ക്ക് മാത്രമാണ് ഈ വര്‍ഷങ്ങള്‍ സാക്ഷ്യം വഹിച്ചത്. കൊവിഡ് 19 മൂലമുണ്ടായ സാമ്പത്തിക അനിശ്ചിതത്വം, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, വര്‍ധിച്ചുവരുന്ന പണപ്പെരുന്നം എന്നിവ ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ കാരണം 2020ല്‍ സ്വര്‍ണത്തിന്റെ ട്രെന്‍ഡ് മാറി.

സമ്പദ്‌വ്യവസ്ഥയെയും ഓഹരി വിപണിയെയും കുറിച്ച് ആളുകള്‍ക്ക് ആശങ്ക വര്‍ധിച്ചതോടെ സ്വര്‍ണത്തിന്റെ സുരക്ഷിതമനായി അവര്‍ പരിഗണിച്ച് തുടങ്ങി. ഇതാണ് വില കുതിച്ചുയരാന്‍ വഴിയൊരുക്കിയത്. 2025ല്‍ സ്വര്‍ണവിലയില്‍ വന്‍ കുതിച്ചുചാട്ടം തന്നെ സംഭവിച്ചു. 2025ന്റെ അവസാനത്തോടെ 1 ലക്ഷം എന്ന കടമ്പയാണ് സ്വര്‍ണം കീഴടക്കിയത്.

English Summary

Gold prices in Kerala declined on May 18, offering relief to jewellery buyers. The rate of one pavan of gold saw a noticeable drop, making it a favourable time for purchases.

Follow Us