AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Gold Rate: സ്വർണം വാങ്ങാൻ ഇനിയും മടിക്കണോ? വില താഴേക്ക്

Kerala Gold Rate Today: ഡോളറിനെതിരെ രൂപ നടത്തുന്ന മുന്നേറ്റമാണ് വില ഇടിവിന് കാരണം. രൂപ ശക്തമാവുകയും ഡോളർ താഴുകയും ചെയ്യുമ്പോൾ ഇറക്കുമതിച്ചെലവ് കുറയും. ഇത് ആഭ്യന്തര സ്വർണവിലയേയും സ്വാധീനിക്കും. കൂടാതെ, ക്രൂഡോയിൽ വിലയും, യു.എസ് ഡോളർ ഇൻഡക്സ് എന്നിവയുടെ മാറ്റവും സ്വർണത്തിന് തിരിച്ചടിയായി. പണപ്പെരുപ്പം, പലിശഭാരം എന്നിവ കൂടിയേക്കുമെന്ന ആശങ്ക യുഎസ് ഡോളർ സൂചികയ്ക്ക് നേട്ടമായിട്ടുണ്ട്.

Kerala Gold Rate: സ്വർണം വാങ്ങാൻ ഇനിയും മടിക്കണോ? വില താഴേക്ക്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 13 Oct 2026 | 09:55 AM

സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? വില തടസ്സമാകുമെന്ന ആശങ്ക വേണ്ട, നിലവിൽ സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്നും സ്വർണവില കുറഞ്ഞിട്ടുണ്ട്. 280 രൂപയാണ് കുറഞ്ഞത്. ഇതോടെ, പവന് വില 1,09,480 രൂപയായി. ഗ്രാമിന് 13,685 രൂപയാണ് നൽകേണ്ടത്. കഴിഞ്ഞ ദിവസം രണ്ട് തവണ സ്വർണവില കുറഞ്ഞു. ഒക്ടോബർ 11ന് ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു വ്യാപാരം. 1,11,040 രൂപയായിരുന്നു പവന്റെ വില. എന്നാൽ ഇന്നലെ 110720 രൂപയായി വില ഇടിഞ്ഞു. കൂടാതെ, വൈകിട്ട് 1,09,760 രൂപയുമായി.

വില ഇടിവിന് കാരണം

ഡോളറിനെതിരെ രൂപ നടത്തുന്ന മുന്നേറ്റമാണ് വില ഇടിവിന് കാരണം. രൂപ ശക്തമാവുകയും ഡോളർ താഴുകയും ചെയ്യുമ്പോൾ ഇറക്കുമതിച്ചെലവ് കുറയും. ഇത് ആഭ്യന്തര സ്വർണവിലയേയും സ്വാധീനിക്കും. കൂടാതെ, ക്രൂഡോയിൽ വിലയും, യു.എസ് ഡോളർ ഇൻഡക്സ് എന്നിവയുടെ മാറ്റവും സ്വർണത്തിന് തിരിച്ചടിയായി. പണപ്പെരുപ്പം, പലിശഭാരം എന്നിവ കൂടിയേക്കുമെന്ന ആശങ്ക യുഎസ് ഡോളർ സൂചികയ്ക്ക് നേട്ടമായിട്ടുണ്ട്.

സ്വർണവില തകർന്നടിയും?

സ്വര്‍ണവില സമീപകാലങ്ങളില്‍ വലിയ സമ്മര്‍ദ്ദം നേരിടുകയാണ്. യുഎസ് ഡോളറിന്റെ കരുത്ത്, ട്രഷറി ബോണ്ട് വരുമാനത്തിലെ വര്‍ധന, ഫെഡറല്‍ റിസര്‍വിന്റെ കര്‍ശനമായ പണനയ നടപടികള്‍ തുടരുമെന്ന സൂചന എന്നിവയെല്ലാം പൊന്നിന് തിരിച്ചടിയാകുന്നുണ്ട്.

ALSO READ: 1 രൂപയ്ക്ക് പോലും സ്വർണം! ദീപാവലിക്ക് പൊന്ന് ഇങ്ങനെ വാങ്ങിച്ചോളൂ…

തിങ്കളാഴ്ച സ്വര്‍ണവില ഔണ്‍സിന് 4,150-4,200 ഡോളര്‍ നിലവാരത്തിലായിരുന്നു. 18 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഡോളർ നിരക്ക്. ട്രഷറി ബോണ്ട് വരുമാനവും സ്വർണത്തിന് വെല്ലുവിളി ഉയർത്തി. പലിശനിരക്ക് കൂടുമ്പോള്‍ സര്‍ക്കാര്‍ ബോണ്ടുകള്‍ കൂടുതല്‍ ആകര്‍ഷകമായ നിക്ഷേപമായി മാറുന്നു. ഇതും സ്വർണവിലയെ സ്വാധീനിക്കും.

ലണ്ടൻ ബുള്ളിയൻ മാർക്കറ്റിലെ സ്വർണ വ്യാപാരവും ന്യൂയോർക്കിലെ ഫ്യൂച്ചേഴ്സ് ട്രേഡിംഗുമാണ് ആഗോളതലത്തിൽ സ്വർണവില നിശ്ചയിക്കുന്നത്. ഈ വിപണികളിലുണ്ടാകുന്ന മാറ്റങ്ങൾ പ്രാദേശിക വിലയെ നേരിട്ട് ബാധിക്കും. സംസ്ഥാനത്തെ പ്രതിദിന സ്വർണവില നിശ്ചയിക്കുന്നത് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആണ്. രാജ്യത്തെ ഏറ്റവും വലിയ സ്വർണ വിപണികളിൽ ഒന്നാണ് കേരളത്തിലേത്. പ്രതിദിനം കോടിക്കണക്കിന് രൂപയുടെ വ്യാപാരമാണ് സംസ്ഥാനത്ത് നടക്കുന്നത്. ആഗോളതലത്തിലെ വിലയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും വിപണിയെ വലിയ രീതിയിൽ സ്വാധീനിക്കാറുണ്ട്.

ഒക്ടോബർ മാസത്തിലെ സ്വർണവില

  1. ഒക്ടോബർ 1: 109440
  2. ഒക്ടോബർ 2: 110200
  3. ഒക്ടോബർ 3: 109400
  4. ഒക്ടോബർ 4: 109400
  5. ഒക്ടോബർ 5: 109400
  6. ഒക്ടോബർ 6: 1,09,280 (രാവിലെ)
  7. ഒക്ടോബർ 6: 110160 (വൈകുന്നേരം)
  8. ഒക്ടോബർ 7: 109680
  9. ഒക്ടോബർ 8: 109680
  10. ഒക്ടോബർ 9: 1,10,520
  11. ഒക്ടോബർ 10: 1,11,040
  12. ഒക്ടോബർ 11: 1,11,040
  13. ഒക്ടോബർ 12: 110720 (രാവിലെ)
  14. ഒക്ടോബർ 12: 1,09,760 (വൈകുന്നേരം)
  15. ഒക്ടോബർ 13: 1,09,480

English Summary:

Gold prices have witnessed a significant decline, with rates dropping by another Rs 280 today. Following the latest reduction, the price of one sovereign of gold has fallen to Rs 1,09,480, while the price per gram stands at Rs 13,685.

Follow Us