AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Gold Rate: എന്റമ്മോ… വിലയിൽ വൻ ഇടിവ്; സ്വർണം ഒരു ലക്ഷത്തിന് താഴേക്കോ?

Kerala Gold Rate Today: സ്വർണവിലയിലെ അടിക്കടിയുള്ള മാറ്റങ്ങളിൽ നിന്ന് രക്ഷനേടാനും വിലക്കയറ്റം ബാധിക്കാതെ കുറഞ്ഞ നിരക്കിൽ സ്വർണം വാങ്ങാനും അഡ്വാൻസ് ബുക്കിങ് സഹായിക്കും. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയും, നിങ്ങൾ ആഭരണം വാങ്ങാൻ ചെല്ലുന്ന ദിവസത്തെ വിലയും തമ്മിൽ താരതമ്യം ചെയ്ത്, ഏതാണോ കുറവ് ആ നിരക്കിൽ സ്വർണം സ്വന്തമാക്കാൻ സാധിക്കും.

Kerala Gold Rate: എന്റമ്മോ… വിലയിൽ വൻ ഇടിവ്; സ്വർണം ഒരു ലക്ഷത്തിന് താഴേക്കോ?
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 23 Oct 2026 | 09:39 AM

വിവാഹാവശ്യങ്ങൾക്കും മറ്റും സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് പ്രതീക്ഷയേകി സംസ്ഥാനത്ത് സ്വർണവില ഇടിയുന്നു. ഡിസംബറിൽ ഒരു ലക്ഷം കടന്ന വില റെക്കോർഡുകൾ തകർത്ത് മുന്നേറിയതോടെ സാധാരണക്കാർക്ക് പൊന്ന് ഇനി സ്വപ്നമാകുമോ എന്ന ആശങ്ക ഉയർന്നിരുന്നു. എന്നാൽ നിലവിലെ വില അധികം വൈകാതെ ഒരു ലക്ഷം താഴ്ന്നേക്കുമെന്ന പ്രതീക്ഷയാണ് നൽകുന്നത്. കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിനും ഗ്രാമിനും എത്ര രൂപയാണ് നൽകേണ്ടതെന്ന് പരിശോധിക്കാം….

ഇന്നത്തെ സ്വർണവില

സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം പവന് 1,05,880 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഇന്ന് 1400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണവില 1,04,480 രൂപയായി ഇടിഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് 13,060 രൂപയാണ് നൽകേണ്ടത്. അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങള്‍, ഡോളറിനെതിരായ രൂപയുടെ മൂല്യം, അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് സംബന്ധിച്ച തീരുമാനങ്ങള്‍, ആഗോള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എന്നിവയെല്ലാം വിലയെ സ്വാധീനിക്കും.

സ്വർണവിലയിൽ ഇനിയെന്ത്?

സ്വർണവില കൂടുമോ കുറയുമോ എന്നത് തികച്ചും പ്രവചനാതീതമാണ്. ക്രൂഡ് ഓയിൽ വില കുതിക്കുന്നതാണ് സ്വർണത്തിന് തിരിച്ചടി നൽകുന്നത്. പണപ്പെരുപ്പം, പലിശനിരക്ക് വർധന എന്നിവ സംബന്ധിച്ച ആശങ്ക ഡോളറിനും യുഎസ് ബോണ്ട് യീൽഡിനും കരുത്താകുകയും സ്വർണത്തിന് വെല്ലുവിളി ഉയർത്തുകയും ചെയ്യും. കൂടാതെ ഇന്ത്യൻ രൂപയുടെ മുന്നേറ്റവും നിർണായകമാണ്.

അതേസമയം, ധന്‍തേരസ്, ദീപാവലി തുടങ്ങിയ ആഘോഷങ്ങളോടനുബന്ധിച്ച് സ്വര്‍ണത്തിന് ആവശ്യക്കാര്‍ കൂടാറുണ്ട്. വിവാഹ സീസണും അടുത്തെത്തുന്നതിനാല്‍ ഡിമാന്‍ഡ് വര്‍ധിക്കാനുള്ള സാധ്യതയുണ്ട്. അതിനാല്‍ വില കൂടാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ അഡ്വാൻസ് ബുക്കിങ് ഗുണം ചെയ്യും.

ALSO READ: ഇപ്പോള്‍ വാങ്ങിയാല്‍ ഇരട്ടി വാങ്ങാം; ഒക്ടോബര്‍ 22-ലെ സ്വര്‍ണവില

സ്വർണവിലയിലെ അടിക്കടിയുള്ള മാറ്റങ്ങളിൽ നിന്ന് രക്ഷനേടാനും വിലക്കയറ്റം ബാധിക്കാതെ കുറഞ്ഞ നിരക്കിൽ സ്വർണം വാങ്ങാനും അഡ്വാൻസ് ബുക്കിങ് സഹായിക്കും. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയും, നിങ്ങൾ ആഭരണം വാങ്ങാൻ ചെല്ലുന്ന ദിവസത്തെ വിലയും തമ്മിൽ താരതമ്യം ചെയ്ത്, ഏതാണോ കുറവ് ആ നിരക്കിൽ സ്വർണം സ്വന്തമാക്കാൻ സാധിക്കും.

ഒക്ടോബർ മാസത്തിലെ സ്വർണവില

  • ഒക്ടോബർ 1: 109440
  • ഒക്ടോബർ 2: 110200
  • ഒക്ടോബർ 3: 109400
  • ഒക്ടോബർ 4: 109400
  • ഒക്ടോബർ 5: 109400
  • ഒക്ടോബർ 6: 1,09,280 (രാവിലെ)
  • ഒക്ടോബർ 6: 110160 (വൈകുന്നേരം)
  • ഒക്ടോബർ 7: 109680
  • ഒക്ടോബർ 8: 109680
  • ഒക്ടോബർ 9: 1,10,520
  • ഒക്ടോബർ 10: 1,11,040
  • ഒക്ടോബർ 11: 1,11,040
  • ഒക്ടോബർ 12: 110720 (രാവിലെ)
  • ഒക്ടോബർ 12: 1,09,760 (വൈകുന്നേരം)
  • ഒക്ടോബർ 13: 1,09,480
  • ഒക്ടോബർ 14: 108720
  • ഒക്ടോബർ 15: 1,08,120
  • ഒക്ടോബർ 16: 1,08,120
  • ഒക്ടോബർ 17: 1,08,280
  • ഒക്ടോബർ 18: 1,08,280
  • ഒക്ടോബർ 19: 1,08,560
  • ഒക്ടോബർ 20: 1,07,920
  • ഒക്ടോബർ 20: 1,07,120
  • ഒക്ടോബർ 21: 1,07,120
  • ഒക്ടോബർ 22: 1,05,880
  • ഒക്ടോബർ 23: 1,04,480

Follow Us