AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: കാത്തിരുന്നവർക്ക് തിരിച്ചടി! സ്വർണവില വീണ്ടും മുകളിലേക്ക്; ഇന്നത്തെ നിരക്കറിയാം

Kerala Gold And Silver Rate Today: സാമ്പത്തിക വിദ​ഗ്ധരുടെ അഭിപ്രായത്തിൽ വരും ദിവസങ്ങളിലും സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ സംഭവിക്കാനാണ് സാധ്യത. വരും ദിവസങ്ങളിലും അന്താരാഷ്ട്ര തലത്തിൽ സാമ്പത്തിക മാറ്റങ്ങൾ തുടരുകയാണെങ്കിൽ വിലയിൽ നേരിയ ഇടിവ് ഇനിയും പ്രതീക്ഷിക്കാവുന്നതാണ്.

Kerala Gold Rate: കാത്തിരുന്നവർക്ക് തിരിച്ചടി! സ്വർണവില വീണ്ടും മുകളിലേക്ക്; ഇന്നത്തെ നിരക്കറിയാം
Gold Rate KeralaImage Credit source: PTI
Neethu Vijayan
Neethu Vijayan | Updated On: 14 Feb 2026 | 09:21 AM

അഭരണപ്രിയരെ സന്തോഷിക്കാൻ വരട്ടെ. ഇന്ന് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഒരു പവൻ സ്വർണത്തിന് 1,920 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ 1,13,760 രൂപയായിരുന്ന സ്വർണവില 1,15,680 എന്ന നിരക്കിലേക്ക് ഉയർന്നിരിക്കുകയാണ്. ഒരു ​ഗ്രാമിന് 240 രൂപ വർദ്ധിച്ച്, 14220 രൂപയിൽ നിന്ന് 14,460 രൂപയിലേക്കാണ് ഉയർന്നത്. ഇന്നലെ മാത്രം രണ്ട് തവണയാണ് സ്വർണവില ഇടിഞ്ഞത്. രാവിലെ 114240 രൂപയായിരുന്നിടത്ത് വൈകുന്നേരത്തോടെ 1,13,760 രൂപയിലേക്ക് താഴുകയായിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസമായി സംസ്ഥാനത്തെ സ്വർണവിലയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ രാവിലെ മാത്രം സ്വർണവിലയിൽ 1,920 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ 1,16,160 രൂപയായിരുന്ന സ്വർണവില 1,14,240 രൂപയിലേക്ക് കൂപ്പുകുത്തി. പിന്നീട് ഉച്ചയ്ക്ക് ശേഷം വീണ്ടും കുറയുകയായിരുന്നു.  ഒരു പവന് 480 രൂപയാണ് കുറഞ്ഞത്.  ഇതോടെ സ്വർണവില 1,13,760 രൂപയിലേക്ക് എത്തുകയായിരുന്നു. ഒരു ഗ്രാമിനാകട്ടെ 240 കുറഞ്ഞ് 14,280 രൂപയിലേക്കും വിലയെത്തി.

ഇന്നലത്തെ വിലക്കുറവ് സ്വർണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ച് വലിയ ആശ്വാസമാണ് നൽകിയത്. വെള്ളിവിലയിലും ഇന്നലെ ഇടിവാണ് രേഖപ്പെടുത്തിയത്. 20 രൂപ ഗ്രാമിന് കുറഞ്ഞ് 280 രൂപയും കിലോയ്ക്ക് 20,000 രൂപ കുറഞ്ഞ് 2,80,000 രൂപയുമായിരുന്നു ഇന്നലത്തെ വില. സാമ്പത്തിക വിദ​ഗ്ധരുടെ അഭിപ്രായത്തിൽ വരും ദിവസങ്ങളിലും സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ സംഭവിക്കാനാണ് സാധ്യത.

ALSO READ: ഇന്ന് തന്നെ സ്വര്‍ണം വാങ്ങിച്ചോളൂ; വില ഓക്കെയാണ്‌

ആഗോള വിപണിയിലെ മാറ്റങ്ങളും ഡോളറിൻ്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനവുമാണ് സ്വർണവില താഴാൻ കാരണമാകുത്. വരും ദിവസങ്ങളിലും അന്താരാഷ്ട്ര തലത്തിൽ സാമ്പത്തിക മാറ്റങ്ങൾ തുടരുകയാണെങ്കിൽ വിലയിൽ നേരിയ ഇടിവ് ഇനിയും പ്രതീക്ഷിക്കാവുന്നതാണ്. എന്നാൽ, സ്വർണവില എപ്പോൾ വേണമെങ്കിലും തിരിച്ചു കയറാൻ സാധ്യതയുള്ളതിനാൽ, കുറഞ്ഞ നിരക്കിൽ തുടരുമ്പോൾ വാങ്ങുന്നതാണ് ബുദ്ധി.

Follow Us