AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Gold Rate Today: നവരാത്രിയിൽ സ്വർണ്ണം കുതിക്കുന്നു! ഇന്നത്തെ നിരക്ക് അറിയാം

Kerala Gold Rate Today October 19:ഒക്ടോബർ 11ന് ഒരു പവൻ സ്വർണത്തിന്റെ വില 1,11,040 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ആയിരുന്നു ഒക്ടോബർ 11ന്. പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിൽ സ്വർണത്തിന്റെ നിരക്ക് വർദ്ധിക്കും എന്ന് പ്രതീക്ഷിച്ചില്ലെങ്കിലും ഒൿടോബർ 15 ആയപ്പോഴേക്കും ഈ മാസത്തെ ഏറ്റവും കുറഞ്ഞ രൂപയായ 1,08,120 രൂപയിലും സ്വർണത്തിന്റെ നിരക്ക് എത്തി.............

Kerala Gold Rate Today: നവരാത്രിയിൽ സ്വർണ്ണം കുതിക്കുന്നു! ഇന്നത്തെ നിരക്ക് അറിയാം
Gold Rate October 19Image Credit source: Getty Images
Ashli C
Ashli C | Updated On: 19 Oct 2026 | 10:24 AM

തിരുവനന്തപുരം: നവരാത്രി പൂജയോട് അനുബന്ധിച്ച് സ്വർണ്ണവില കുതിക്കുകയാണ്. ഇന്ന് അതായത് ഒക്ടോബർ 19 തിങ്കളാഴ്ച സ്വർണത്തിന്റെ നിരക്ക് കഴിഞ്ഞ ദിവസത്തേക്കാൾ 280 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണ്ണത്തിന്റെ നിരക്ക് 108280 രൂപയായിരുന്നു ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 108560 രൂപയാണ്.

അതേസമയം നവരാത്രി ആരംഭിച്ച ദിവസം അതായത് ഒക്ടോബർ 11ന് ഒരു പവൻ സ്വർണത്തിന്റെ വില 1,11,040 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ആയിരുന്നു ഒക്ടോബർ 11ന്. പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിൽ സ്വർണത്തിന്റെ നിരക്ക് വർദ്ധിക്കും എന്ന് പ്രതീക്ഷിച്ചില്ലെങ്കിലും ഒൿടോബർ 15 ആയപ്പോഴേക്കും ഈ മാസത്തെ ഏറ്റവും കുറഞ്ഞ രൂപയായ 1,08,120 രൂപയിലും സ്വർണത്തിന്റെ നിരക്ക് എത്തി. എന്നാൽ പിന്നീട് അല്പം വർദ്ധിച്ചെങ്കിലും നേരിയ വർദ്ധനവ് മാത്രമാണ് ഉണ്ടായത്.

ALSO READ:മാസം 6,000 രൂപ നിക്ഷേപിച്ചാൽ 4.28 ലക്ഷത്തിലധികം നേടാം! എങ്ങനെ?

അതേസമയം ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക് 13,570 രൂപയാണ്.വിപണി വിലയോടൊപ്പം മൂന്നു ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്കിങും ചാർജ് ചെയ്യുമ്പോഴാണ് വിലയിൽ നേരിയ വ്യത്യാസം വരുന്നത്. മാത്രമല്ല നിലവിലെ ഇടിവുകൾ എല്ലാം മറികടന്ന് രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ വില ഇനിയും ഉയരുമെന്നാണ് സൂചന. ഇറാൻ- യുഎസ്, റഷ്യ- ഉക്രൈൻ സംഘർഷങ്ങളെല്ലാം ട്രംപിന്റെ താരിഫ് നയങ്ങളും എല്ലാം വില കുതിപ്പിൽ വലിയ സ്വാധീനം ചെലുത്തും.

കൂടാതെ ഭൗമ രാഷ്ട്രീയ സംഘർഷങ്ങളും പണപ്പെരുപ്പവും പലിശ പേടിയും പ്രശ്നങ്ങളും എല്ലാം തന്നെ ഓഹരി കടപത്രം കറൻസി മൂല്യം വിപണി വലിയ രീതിയിൽ സ്വാധീനിക്കും എന്നാണ് റിപ്പോർട്ട്. അതേസമയം സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുന്നത് കണക്കിലെടുത്ത് സ്വർണത്തിന്റെ അഡ്വാൻസ് ബുക്കിംഗ് വളരെയധികം ഗുണകരമായി മാറുകയാണ്. അഡ്വാൻസ് ബുക്കിംഗ് ചെയ്യുന്നതിലൂടെ ആളുകളെ സംബന്ധിച്ച് കുറഞ്ഞ നിരക്ക് സ്വർണ്ണം വാങ്ങുവാനുള്ള ഒരു അവസരമാണ് ഒരുക്കുന്നത്.

കാരണം ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയും നിങ്ങൾ സ്വർണ്ണം വാങ്ങാൻ ചെല്ലുന്ന ദിവസത്തെ വിലയും തമ്മിൽ താരതമ്യം ചെയ്ത് ഏത് ദിവസമാണ് കുറവുള്ളത്, ആ നിരക്കിലാണ് സ്വർണം വാങ്ങിക്കാൻ സാധിക്കുക. ഈ സാഹചര്യത്തിൽ വിവാഹ ആവശ്യങ്ങൾക്ക് വേണ്ടി മാസങ്ങൾക്ക് മുമ്പേതന്നെ സ്വർണം അഡ്വാൻസ് ആയിട്ട് ബുക്ക് ചെയ്യുന്നത് വലിയ സാമ്പത്തിക ബാധ്യത ഒഴിവാക്കാനായിട്ട് സഹായിക്കും.

ENGLISH SUMMARY

Gold prices are surging in connection with the Navaratri Puja. Today, Monday, October 19, the price of gold has increased by ₹280 compared to the previous day. While the price of a sovereign of gold was ₹108,280, it now stands at ₹108,560.

Follow Us