Kerala Gold Rate: സ്വർണം വാങ്ങിച്ചോളൂ, വൻ ഇടിവ്; കുറഞ്ഞത് 3,680 രൂപ
Kerala Gold Silver Rate Today: ആഗോള സമ്പദ്‍വ്യവസ്ഥയിൽ അനിശ്ചിതത്വം തുടരുന്നത് സ്വർണവിലയിലെ കുതിപ്പിന് അനുകൂലമാകാനാണ് സാധ്യത. സ്വർണത്തോടൊപ്പം വെള്ളി വിലയിലും ചാഞ്ചാട്ടം തുടരുകയാണ്.

സ്വർണവില
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതീക്ഷ നൽകി സ്വർണവില. കുതിപ്പിൽ വലഞ്ഞ സാധാരണക്കാർക്ക് ആശ്വാസമായി വിലയിൽ വൻ ഇടിവ്. ഇന്നലെ രണ്ട് തവണയാണ് വിലയിൽ മാറ്റം രേഖപ്പെടുത്തിയത്. രാവിലെ പവന് 117720 രൂപയും ഉച്ചയ്ക്ക് ശേഷം 1,16,920 രൂപ നിരക്കിലുമായിരുന്നു സ്വർണത്തിന്റെ വ്യാപാരം. എന്നാൽ ഇന്ന് കഥയാകെ മാറി. 3,680 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ ഒരു പവന് 1,13,240 രൂപയായി സ്വർണവില കുറഞ്ഞു. ഗ്രാമിന് 14,155 രൂപയാണ് നൽകേണ്ടത്.
സ്വർണത്തോടൊപ്പം വെള്ളി വിലയിലും ചാഞ്ചാട്ടം തുടരുകയാണ്. കേരളത്തിൽ വെള്ളിയുടെ ഇന്നത്തെ വില ഗ്രാമിന് 300 രൂപയും കിലോഗ്രാമിന് 3,00,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യവുമാണ് വെള്ളി വില നിശ്ചയിക്കുന്ന പ്രധാന ഘടകങ്ങൾ.
സ്വർണവില മാറ്റത്തിന് കാരണമെന്ത്?
ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരി മാസം സാധാരണക്കാരന് പ്രതീക്ഷ നൽകുന്നുണ്ട്. റെക്കോർഡുകൾ തകർത്ത കുതിപ്പിനിടെ രണ്ടാം തീയതി വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരി ഒന്നാം തീയതി പവന് 1,17,760 രൂപയായിരുന്നു വില. എന്നാൽ രണ്ടാം തീയതി 1,07,920 രൂപയായി കുറഞ്ഞു. തുടർന്ന് വില കൂടിയും കുറഞ്ഞും പ്രവചനാതീതമായി മുന്നേറുകയാണ്.
ALSO READ: വില കുറഞ്ഞത് കണ്ട് ആശ്വസിക്കേണ്ട, സ്വര്‍ണം തിരിച്ചുകയറും
ജനുവരി 29നാണ് സ്വർണവിലയിലെ റെക്കോർഡ് ഉയരം രേഖപ്പെടുത്തിയത്. 1.31 ലക്ഷം കടന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ വിലയാണ് അന്ന് രേഖപ്പെടുത്തിയത്. ഇതോടെ കുറഞ്ഞ് വിലയ്ക്ക് സ്വർണം വാങ്ങിയ നിക്ഷേപകർ സ്വർണം വിറ്റ് പരമാവധി ലാഭമുണ്ടാക്കാൻ ശ്രമിച്ചു. ഇതാണ് കേരളത്തിൽ സ്വർണവില കുറയാൻ കാരണമായത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാത്തതിനെത്തുടർന്ന് ഡോളർ കരുത്താർജ്ജിച്ചതും വില കുറയാൻ മറ്റൊരു കാരണമായി.
വില താഴ്ന്നതോടെ നിക്ഷേപകർ വീണ്ടും സ്വർണം വാങ്ങി ഡിമാൻഡ് ഉയർത്തി. ഇതോടെ സ്വർണവിലയും കൂടി. ഇറാൻ-യുഎസ് സംഘർഷ സാധ്യതയും റഷ്യ-യുക്രെയ്ൻ യുദ്ധവും ആഗോള സമ്പദ്‍വ്യവസ്ഥയിൽ അനിശ്ചിതത്വം തുടരുന്നതുമെല്ലാം സ്വർണവിലയ്ക്ക് അനുകൂലമാണ്.