AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Gold Rate: വില കുറഞ്ഞത് കണ്ട് ആശ്വസിക്കേണ്ട, സ്വര്‍ണം തിരിച്ചുകയറും

Gold Price Forecast: ട്രംപിന്റെ താരിഫ് യുദ്ധങ്ങള്‍ തന്നെയാണ് സ്വര്‍ണത്തിനും വിനയായത്. സാമ്പത്തിക, വ്യാപാര, നയതന്ത്ര മേഖലകളില്‍ ട്രംപിനെതിരെ രാജ്യങ്ങള്‍ തിരിയുന്നത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കും. അധികാരമേറ്റ് നാളുകള്‍ക്കുള്ളില്‍ തന്നെ സഖ്യരാജ്യങ്ങളെ പിണക്കാനും ട്രംപിന് സാധിച്ചു.

Gold Rate: വില കുറഞ്ഞത് കണ്ട് ആശ്വസിക്കേണ്ട, സ്വര്‍ണം തിരിച്ചുകയറും
Gold Rate Image Credit source: PTI
Shiji M K
Shiji M K | Published: 02 Feb 2026 | 12:21 PM

സ്വര്‍ണവില ഗംഭീരമായ കുതിപ്പുകള്‍ക്ക് ശേഷം ഫെബ്രുവരിയുടെ തുടക്കം മുതല്‍ക്കെ താഴോട്ടിറങ്ങുകയാണ്. എന്നാല്‍ ഇത് ആശ്വസിക്കാവുന്ന ഇറക്കമല്ലെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. വിവിധ കാരണങ്ങളാണ് പെട്ടെന്ന് സ്വര്‍ണവില കുറയ്ക്കാന്‍ കാരണമായത്. ഡോളറിനെതിരെയുള്ള ഇന്ത്യന്‍ രൂപയുടെ മൂല്യവും, ഡോളര്‍ നിരക്കും, അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാനായി കെവിന്‍ വാര്‍ഷ് എത്തുമെന്നുമുള്ള അഭ്യൂഹങ്ങളും വിലയിടിവിന് ആക്കംക്കൂട്ടി.

ട്രംപിന്റെ താരിഫ് യുദ്ധങ്ങള്‍ തന്നെയാണ് സ്വര്‍ണത്തിനും വിനയായത്. സാമ്പത്തിക, വ്യാപാര, നയതന്ത്ര മേഖലകളില്‍ ട്രംപിനെതിരെ രാജ്യങ്ങള്‍ തിരിയുന്നത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കും. അധികാരമേറ്റ് നാളുകള്‍ക്കുള്ളില്‍ തന്നെ സഖ്യരാജ്യങ്ങളെ പിണക്കാനും ട്രംപിന് സാധിച്ചു. യൂറോപ്യന്‍ യൂണിയന്‍, ഇന്ത്യ, കാനഡ തുടങ്ങിയ രാജ്യങ്ങളുമായെല്ലാം നിലവില്‍ യുഎസ് അകല്‍ച്ചയിലാണ്.

അമേരിക്കന്‍ കേന്ദ്ര ബാങ്ക് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ജെറോം പവലിനെ നീക്കം ചെയ്യാന്‍ ഏറെ നാളുകളായി ട്രംപ് ശ്രമിക്കുന്നുണ്ട്. നിലവില്‍ ചെയര്‍മാനായി കെവിന്‍ വാര്‍ഷ് ചുമതലയേല്‍ക്കാന്‍ പോകുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ശക്തമാണ്. ഈ സാഹചര്യവും സ്വര്‍ണവിലയെ ഇടിച്ചു. വാര്‍ഷ് സ്ഥാനമേല്‍ക്കും മുമ്പ് ഉയര്‍ന്ന വിലയില്‍ സ്വര്‍ണം വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് നിക്ഷേപകര്‍.

Also Read: Gold: സ്വർണം പവന് ഒരു ലക്ഷമല്ല, വില കുറവിൽ ആഭരണങ്ങൾ ധരിക്കാൻ വഴിയുണ്ട്!

എന്നാല്‍ ഇപ്പോഴുണ്ടായിരിക്കുന്ന ആശ്വാസം അധികകാലം നീണ്ടുനില്‍ക്കില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കെവിന്‍ വാര്‍ഷ് ചെയര്‍മാനാകുകയാണെങ്കില്‍ ട്രംപിന് അനുകൂലമായ നിലപാടുകളായിരിക്കും സ്വീകരിക്കുക എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അടിസ്ഥാന പലിശ നിരക്ക് ഇനിയും കുറയും. ഇത് യുഎസിലെ ബാങ്ക് നിക്ഷേപങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ പലിശ കുറയ്ക്കും.

പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളില്‍ നിന്നും ലാഭം കുറയുമ്പോഴാണ് ആളുകള്‍ കൂടുതലായി സ്വര്‍ണത്തിലേക്ക് എത്തുന്നത്. ഇങ്ങനെ സംഭവിക്കുന്നത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വീണ്ടും ഉയര്‍ത്തും, ഇതോടെ വിലയും ഉയരും. എന്നാല്‍ ട്രംപിന്റെ അന്താരാഷ്ട്ര സമീപനങ്ങള്‍ ഇതുപോലെ തുടരുകയാണെങ്കില്‍ ഡോളറിന്റെ മൂല്യം തകര്‍ന്നടിയും, ഇതും ആഗോളതലത്തില്‍ സ്വര്‍ണത്തെ പ്രതികൂലമായി ബാധിക്കും.

Follow Us