AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

DA Arrears: ക്ഷാമബത്ത കുടിശ്ശിക നൽകാൻ സർക്കാർ; ജീവനക്കാർക്ക് അക്കൗണ്ടിൽ എത്ര കിട്ടും?

Government Employees DA Arrears: അടുത്ത മാസത്തോടെ കേന്ദ്ര സർക്കാർ 2026 ജനുവരി പ്രാബല്യത്തിൽ പുതിയ ഗഡു പ്രഖ്യാപിക്കുന്നതോടെ കുടിശ്ശിക 15 ശതമാനമായി കൂടും. ഈ തുക മുഴുവൻ രണ്ട് ഗഡുക്കളായി ജീവനക്കാർക്ക് വിതരണം ചെയ്യുന്നതാണ്.

DA Arrears: ക്ഷാമബത്ത കുടിശ്ശിക നൽകാൻ സർക്കാർ; ജീവനക്കാർക്ക് അക്കൗണ്ടിൽ എത്ര കിട്ടും?
പ്രതീകാത്മക ചിത്രംImage Credit source: David Talukdar/Moment/Getty Images
Nithya Vinu
Nithya Vinu | Published: 04 Feb 2026 | 10:31 AM

കേരളത്തിലെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഏറെ ആശ്വാസം നൽകുന്ന വാർത്തയാണ് കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി കെഎൻ ബാല​ഗോപാൽ പ്രഖ്യാപിച്ചത്. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ക്ഷാമബത്ത, ക്ഷാമആശ്വാസം കുടിശ്ശികകൾ ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് പൂർണ്ണമായും വിതരണം ചെയ്യുമെന്ന് ധനമന്ത്രി പറഞ്ഞിരുന്നു. നിലവിൽ കുടിശ്ശികയുള്ള 13 ശതമാനവും വരാനിരിക്കുന്ന ഒരു ഗഡുവും ഉൾപ്പെടെ ആകെ 15 ശതമാനത്തോളം ആനുകൂല്യം ജീവനക്കാർക്ക് ലഭിക്കുമെന്നാണ് വിവരം.

ലഭിക്കാനുള്ള ഡിഎ കുടിശ്ശികകൾ രണ്ട് ഘട്ടങ്ങളിലായാണ് നൽകുക. ഇതിന്റെ ആദ്യ ഗഡു ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പവും ബാക്കിയുള്ള തുക മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പവും ജീവനക്കാർക്ക് ലഭിക്കും. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

ക്ഷാമബത്ത കുടിശ്ശിക എത്ര?

 

2023 ജൂലൈ മുതൽ: 3%

2024 ജനുവരി മുതൽ: 3%

2024 ജൂലൈ മുതൽ: 3%

2025 ജനുവരി മുതൽ: 2%

2025 ജൂലൈ മുതൽ: 2%

ALSO READ: സർക്കാർ ജീവനക്കാർക്ക് ആശ്വാസം; ക്ഷാമബത്ത 63% കൂടിയേക്കും

ഇതനുസരിച്ച് ആകെ നിലവിൽ 13% കുടിശ്ശികയാണ് ഉള്ളത്.  കൂടാതെ, അടുത്ത മാസത്തോടെ കേന്ദ്ര സർക്കാർ 2026 ജനുവരി പ്രാബല്യത്തിൽ പുതിയ ഗഡു പ്രഖ്യാപിക്കുന്നതോടെ കുടിശ്ശിക 15 ശതമാനമായി കൂടും. ഈ തുക മുഴുവൻ രണ്ട് ഗഡുക്കളായി ജീവനക്കാർക്ക് വിതരണം ചെയ്യുന്നതാണ്.

ക്ഷാമബത്ത കുടിശ്ശിക നൽകുന്നതിനോടൊപ്പം സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനായി 12-ാം കമ്മീഷനെ നിയോഗിച്ചതായും ബജറ്റിൽ പറഞ്ഞിരുന്നു. മൂന്ന് മാസത്തിനകം കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതാണ്. കൂടാതെ പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരം പുതിയ ‘അഷ്വേർഡ് പെൻഷൻ പദ്ധതി’ നടപ്പിലാക്കും. ഏപ്രിൽ 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. അവസാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി ഉറപ്പാക്കുന്നതാണ് ഈ പദ്ധതി.

Follow Us