DA Hike: നവംബറിൽ ആർക്കൊക്കെ ശമ്പളം കൂടും? 37% ഡിഎ എല്ലാവർക്കും കിട്ടില്ല!
Kerala DA Hike and November Salary Update: നിലവിലുള്ള 35 ശതമാനത്തിൽ നിന്ന് രണ്ട് ശതമാനമാണ് വർധിച്ചത്. ഇതോടെ ആകെ ഡിഎ 37 ശതമാനമായി. വർദ്ധിപ്പിച്ച നിരക്കിലുള്ള ക്ഷാമബത്ത ഒക്ടോബർ മാസത്തെ ശമ്പളത്തോടൊപ്പം, അതായത് നവംബറിൽ വിതരണം ചെയ്യുന്ന ശമ്പളത്തോടൊപ്പം ലഭിക്കും. എന്നാൽ സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഇത് ബാധകമാണോ?

പ്രതീകാത്മക ചിത്രം
സംസ്ഥാനത്തെ ലക്ഷക്കണക്കിന് ജീവനക്കാരും അധ്യാപകരും പെൻഷൻകാരും കാത്തിരുന്ന ക്ഷാമബത്ത (DA), ക്ഷാമാശ്വാസ (DR) വർദ്ധനവിന്റെ ഔദ്യോഗിക ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു. നിലവിലുള്ള 35 ശതമാനത്തിൽ നിന്ന് രണ്ട് ശതമാനമാണ് വർധിച്ചത്. ഇതോടെ ആകെ ഡിഎ 37 ശതമാനമായി. വർദ്ധിപ്പിച്ച നിരക്കിലുള്ള ക്ഷാമബത്ത ഒക്ടോബർ മാസത്തെ ശമ്പളത്തോടൊപ്പം, അതായത് നവംബറിൽ വിതരണം ചെയ്യുന്ന ശമ്പളത്തോടൊപ്പം ലഭിക്കും. എന്നാൽ സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഇത് ബാധകമാണോ?
ഡിഎ ആർക്കൊക്കെ ലഭിക്കും?
ഡിഎ അഥവാ ക്ഷാമബത്ത രാജ്യത്തെ വിലക്കയറ്റം നേരിടുന്നതിനായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്കുന്ന ഒരു സാമ്പത്തിക ആനുകൂല്യമാണ്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച പെന്‍ഷന്‍കാര്‍ക്ക് ലഭിക്കുന്ന ഇതിന് സമാനമായ അലവന്‍സാണ് ഡിആര്‍ (ക്ഷാമാശ്വാസം). സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, എയ്ഡഡ് സ്കൂളുകളിലെയും പ്രൈവറ്റ് കോളേജുകളിലെയും ജീവനക്കാർ, പോളിടെക്നിക് ജീവനക്കാർ, ഫുൾടൈം കണ്ടിൻജന്റ് ജീവനക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർക്കാണ് 37% ഡിഎ ലഭിക്കുന്നത്.
ALSO READ: ഫിറ്റ്മെന്റ് ഫാക്ടർ മാറുന്നു, മിനിമം ശമ്പളം 69,000 രൂപയോ? 8-ാം ശമ്പള കമ്മീഷനിൽ നിർണ്ണായക ചർച്ചകൾ!
സംസ്ഥാന സർവീസ് പെൻഷൻകാർ, ഫാമിലി പെൻഷൻകാർ, എക്സ്-ഗ്രേഷ്യ പെൻഷൻകാർ, എക്സ്-ഗ്രേഷ്യ ഫാമിലി പെൻഷൻകാർ എന്നിവർക്കും പാർട്ട് ടൈം അധ്യാപകർക്കും പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാർക്കും അവർ വാങ്ങുന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിലും, പുനർനിയമനം ലഭിച്ച പെൻഷൻകാർക്കും വർദ്ധിപ്പിച്ച നിരക്കിൽ ഡിഎ ലഭിക്കുന്നതാണ്.
ആർക്കൊക്കെ 37% ഡിഎ ലഭിക്കില്ല
കെ.എസ്.ഇ.ബി (KSEB), കെ.എസ്.ആര്.ടി.സി (KSRTC) തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഈ ഡിഎ വർദ്ധനവ് സര്‍ക്കാര്‍ ഉത്തരവ് നേരിട്ട് ബാധകമാകില്ല. ഈ സ്ഥാപനങ്ങള്‍ ഡിഎ വര്‍ധന സംബന്ധിച്ച് സ്വന്തമായി പ്രത്യേക ഉത്തരവുകള്‍ ഇറക്കണമെന്ന് സർക്കാർ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതുപോലെ, തദ്ദേശ സ്വയംഭരണ ജീവനക്കാരുടെ വർദ്ധിപ്പിച്ച നിരക്കുകൾ നൽകുന്നതിനുള്ള അധിക സാമ്പത്തിക ബാധ്യത തദ്ദേശ സ്ഥാപനങ്ങൾ സ്വന്തം ഫണ്ടിൽ നിന്ന് വഹിക്കേണ്ടതാണ്. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ (PSU), ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയ്ക്ക് അവരുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് അതത് ഭരണസമിതിയുടെ തീരുമാനപ്രകാരം ഈ ഡിഎ നിരക്കുകള്‍ നടപ്പിലാക്കാമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. സ്വന്തമായി ബാധ്യത ഏറ്റെടുക്കാന്‍ ഫണ്ടില്ലാത്ത സ്ഥാപനങ്ങള്‍ ഡിഎ വര്‍ധിപ്പിക്കുന്നതിന് മുമ്പ് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണ്. ശമ്പളത്തിന്റെ 90% സര്‍ക്കാര്‍ ഗ്രാന്റ് വഴി ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഈ നിബന്ധന ബാധകമല്ലെന്നും അറിയിച്ചിട്ടുണ്ട്.
English Summary:
Kerala has announced a 2% increase in Dearness Allowance for state government employees and Dearness Relief for pensioners, raising the rate from 35% to 37% of basic pay or pension. The revised benefits are expected with October salaries paid in November and November pensions.