AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala DA Hike : സർക്കാർ ജീവനക്കാരെ സന്തോഷിപ്പിൻ! ഡിഎ കൂട്ടി, ഈ മാസം എത്ര കിട്ടും?

Kerala Government Employees DA Hike Update : ആകെ 15 ശതമാനം ക്ഷാമബത്ത കുടിശികയാണ് സർക്കാർ ജീവനക്കാർക്ക് ലഭിക്കാനുള്ളത്. കുടിശ്ശികയിലെ ആദ്യ ഗഡു ഫെബ്രുവരി മാസത്തെ ശമ്പളത്തിനോടൊപ്പം നൽകുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിച്ചപ്പോൾ പറഞ്ഞിരുന്നു

Kerala DA Hike : സർക്കാർ ജീവനക്കാരെ സന്തോഷിപ്പിൻ! ഡിഎ കൂട്ടി, ഈ മാസം എത്ര കിട്ടും?
Representational ImageImage Credit source: Firdous Nazir/NurPhoto via Getty Images
Jenish Thomas
Jenish Thomas | Published: 09 Feb 2026 | 09:17 PM

തിരുവനന്തപുരം : ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് നൽകിയ ആദ്യ വാക്ക് പാലിച്ച് ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ. സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ലഭിക്കാനുള്ള ക്ഷാമബത്ത (DA) കുടിശ്ശികയുടെ ആദ്യ ഗഡു വർധിപ്പിച്ച് ഉത്തരവിറക്കി. മൂന്ന് ശതമാനം ഡിഎ ആണ് വർധിക്കുക. ഫെബ്രുവരി മാസത്തെ ശമ്പളത്തിനൊപ്പം (മാർച്ചിൽ) മൂന്ന് ശതമാനം ഡിഎ അധികമായി ലഭിക്കും. പെൻഷൻ ഉപയോക്താക്കൾക്കുള്ള ക്ഷാമാശ്വാസവും (DR) മൂന്ന് ശതമാനം വർധിപ്പിച്ചു. 2023 ജൂലൈയിൽ ലഭിക്കേണ്ട ഡിഎ കുടിശ്ശികയാണ് ഈ മാസം നൽകാൻ പോകുന്നത്.

ഇനി ഡിഎ എത്രയാണ്?

ഇതോടെ സർക്കാർ ജീവനക്കാർക്കുള്ള ഡിഎ 22 ശതമാനത്തിൽ നിന്നും 25 ശതമാനമായി ഉയർന്നു. നിലവിൽ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ലഭിക്കാനുള്ളത് 13 ശതമാനം ഡിഎ കുടിശ്ശികയാണ്. വരാനിരിക്കുന്ന ഡിഎ വർധനവും കൂടി പരിഗണിച്ചാൽ സർക്കാർ ജീവനക്കാർക്കുള്ള ഡിഎ കുടിശ്ശിക 15 ശതമാനമാകും. കേന്ദ്രം തങ്ങളുടെ ജീവനക്കാർക്കുള്ള നൽകുന്ന അടുത്ത ക്ഷാമബത്ത വർധന ഹോളിയോട് അനുബന്ധിച്ച് ഉണ്ടായേക്കും. സംസ്ഥാന സർക്കാർ ഇപ്പോൾ വർധിപ്പിച്ച് മൂന്ന് ശതമാനം ഡിഎ കുടിശ്ശികയിൽ നിന്നും കുറച്ചാൽ ഇനി ലഭിക്കാനുള്ള ക്ഷാമബത്ത 12 ശതമാനമാകും. ഇത് മാർച്ചോടെ നൽകുമെന്ന് ഈ കഴിഞ്ഞ ബജറ്റ് മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചത്. 12 ശതമാനം ലഭിച്ചില്ലെങ്കിലും കുറഞ്ഞപക്ഷം പത്ത് ശതമാനം ഡിഎ എങ്കിലും എൽഡിഎഫ് സർക്കാർ നൽകാനാണ് സാധ്യത.

ALSO READ : Retirement Age: വിരമിക്കല്‍ പ്രായം ഉയര്‍ത്തല്‍ യുവാക്കളുടെ കഞ്ഞിയില്‍ പാറ്റയിടും; സംഭവിക്കാന്‍ പോകുന്നത്

ഈ മാസത്തെ ശമ്പളം എത്ര കൂടും?

മൂന്ന് ശതമാനം ഡിഎ ഉയർത്തുമ്പോൾ സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത 22ൽ നിന്നും 25% ആകും. 11-ാം ശമ്പള കമ്മീഷൻ പ്രകാരം സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപയാണ്. നിലവിൽ അടിസ്ഥാന ശമ്പളത്തിന് 22 ശതമാനമായ 5,060 രൂപയാണ് സർക്കാർ ജീവനക്കാർക്ക് ഡിഎ ആയി ലഭിക്കുന്നത്. അത് 25 ശതമാനമായി വർധിക്കുമ്പോൾ ജീവനക്കാർക്ക് ലഭിക്കുന്ന ക്ഷാമബത്ത 5,750 രൂപയാകും. 690 രൂപയാണ് അടിസ്ഥാന ശമ്പളം 23,000 രൂപയുള്ള ജീവനക്കാർക്ക് ലഭിക്കാൻ പോകുന്ന ശമ്പള വർധനവ്.

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന അടിസ്ഥാന ശമ്പളം 1,66,800 രൂപയാണ്. നിലവിൽ ഇവർക്ക് ലഭിക്കുന്ന ക്ഷാമബത്ത 36,696 രൂപയാണ്. മൂന്ന് ശതമാനം വർധിച്ച് ഡിഎ 25 ശതമാനമായാൽ സംസ്ഥാന സർക്കാരിൻ്റെ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങിക്കുന്ന ജീവനക്കാർക്കുള്ള ക്ഷാമബത്ത 41,700 രൂപയായി ഉയരും. 5,004 രൂപയാണ് ഡിഎ അടുത്ത മാസത്തെ ശമ്പളത്തിൽ ഇവർക്ക് വർധിക്കുക.

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ ഉടൻ വർധിക്കും

എട്ടാം ശമ്പള കമ്മീഷനായി കാത്തിരിക്കുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അതിന് മുമ്പ് ഒരു ഡിഎയും കൂടി വർധിക്കും. ഈ കഴിഞ്ഞ ജനുവരി മാസത്തിൽ ലഭിക്കേണ്ട ഡിഎ വർധനവ് ഉടൻ നൽകാൻ ഒരുങ്ങുകയാണ് കേന്ദ്രം സർക്കാർ. ഹോളിയോട് അനുബന്ധിച്ച് ക്ഷാമബത്ത ഉയർത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ട് ശതമാനം ഡിഎ ആണ് വർധിക്കുക. ഇതോടെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 58ൽ നിന്നും 60 ശതമാനമാകും.