AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Welfare Pension: ക്ഷേമപെൻഷൻകാർക്ക് ഇത് സർക്കാർ വക വിഷുക്കൈനീട്ടം, വോട്ടിനു മുമ്പ് കയ്യിൽ കിട്ടും രണ്ടുമാസത്തെ തുക

Kerala Welfare Pension disbursement of 4000 rupees for two months: വോട്ടെടുപ്പിന് മുൻപ് വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യം. പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് തന്നെ ഇതിനാവശ്യമായ തുക അനുവദിച്ചതിനാൽ വിതരണത്തിന് സാങ്കേതിക തടസ്സങ്ങളില്ലെന്ന് സർക്കാർ വ്യക്തമാക്കി. സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും വിവിധ ക്ഷേമനിധി ബോർഡ് പെൻഷൻകാരുമുൾപ്പെടെ ഏകദേശം 62 ലക്ഷത്തോളം പേർക്ക് ഇതിന്റെ ഗുണം ലഭിക്കും.

Welfare Pension: ക്ഷേമപെൻഷൻകാർക്ക് ഇത് സർക്കാർ വക വിഷുക്കൈനീട്ടം, വോട്ടിനു മുമ്പ് കയ്യിൽ കിട്ടും രണ്ടുമാസത്തെ തുക
Welfare PensionImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 22 Mar 2026 | 06:55 AM

തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസിക്കാം. ഇത്തവണ രണ്ടുമാസത്തെ പെൻഷൻ തുക ഒരുമിച്ച് വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനം. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ പെൻഷൻ തുകയാണ് വിഷുവിനും നിയമസഭാ തിരഞ്ഞെടുപ്പിനും മുൻപായി ഗുണഭോക്താക്കളുടെ കൈകളിലെത്തുക. ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം ഈ മാസം 31 മുതൽ ആരംഭിക്കും.

രണ്ടുമാസത്തെ പെൻഷനായി ഓരോ ഗുണഭോക്താവിനും 4000 രൂപ അതായത് പ്രതിമാസം 2000 രൂപ വീതം ലഭിക്കും. മാർച്ചിലെ പെൻഷൻ ഈ മാസം 25 മുതൽ വിതരണം ചെയ്യും. ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം മാർച്ച് 31-ന് ആരംഭിക്കും. ഏപ്രിൽ 14-ന് വിഷു ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് ഏപ്രിലിലെ പെൻഷൻ നേരത്തെ നൽകാൻ സർക്കാർ തീരുമാനിച്ചത്.

ALSO READ: റെയിൽവേ ജീവനക്കാർക്ക് വൻ ശമ്പളവർദ്ധനവ്, അലവൻസുകളിലും മാറ്റം?

വോട്ടെടുപ്പിന് മുൻപ് വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യം. പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് തന്നെ ഇതിനാവശ്യമായ തുക അനുവദിച്ചതിനാൽ വിതരണത്തിന് സാങ്കേതിക തടസ്സങ്ങളില്ലെന്ന് സർക്കാർ വ്യക്തമാക്കി. സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും വിവിധ ക്ഷേമനിധി ബോർഡ് പെൻഷൻകാരുമുൾപ്പെടെ ഏകദേശം 62 ലക്ഷത്തോളം പേർക്ക് ഇതിന്റെ ഗുണം ലഭിക്കും. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഉത്സവകാലവും തിരഞ്ഞെടുപ്പും കണക്കിലെടുത്താണ് കുടിശ്ശികയില്ലാതെ പെൻഷൻ നൽകാൻ സർക്കാർ നടപടി സ്വീകരിച്ചിരിക്കുന്നത്.

Follow Us