AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kinder Joy: കളിയും മധുരവും ഒന്നിച്ച്, കുട്ടികളെ വീഴ്ത്തിയ ‘കിൻഡർ ജോയ്’ തന്ത്രം!

Kinder Joy Success Story: ഇറ്റലിയിലെ ആൽബ എന്ന മനോഹരമായ ചെറുപട്ടണത്തിൽ 'ഫെറേറോ'  കുടുംബത്തിന്റെ ചിന്തകളിൽ നിന്നാണ് കിൻഡർ എന്ന ആശയത്തിന്റെ തുടക്കം. ഇറ്റലിയിൽ വിപണിയിലെത്തിയ 'കിൻഡർ ജോയ്', ഇന്ന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയപ്പെട്ട പലഹാരവും കളിപ്പാട്ടവുമാണ്. ഭക്ഷണവും കളിപ്പാട്ടവും ഒരുമിച്ച് നൽകുന്ന ഡിസൈൻ ഈ ഉൽപന്നത്തെ വിപണിയിലെ വിജയശിഖരത്തിലെത്തിച്ചു. 

Kinder Joy: കളിയും മധുരവും ഒന്നിച്ച്, കുട്ടികളെ വീഴ്ത്തിയ ‘കിൻഡർ ജോയ്’ തന്ത്രം!
പ്രതീകാത്മക ചിത്രംImage Credit source: social media
Nithya Vinu
Nithya Vinu | Updated On: 17 Oct 2026 | 04:47 PM

മുട്ട പോലത്തെ രൂപവും അതിനകത്ത് ഒന്നല്ല, രണ്ട് സർപ്രൈസും…. കുട്ടികളുടെ മനസിനെ പോലും കീഴടക്കിയ ലോകപ്രസിദ്ധമായ ബ്രാൻഡ്… ഇറ്റാലിയിൽ പിറന്ന് ഇന്ന് ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലും പടർന്നെത്തിയ ഈ ചോക്ലേറ്റ് ബ്രാൻഡിന്റെ കഥ ബിസിനസ് സ്വപ്നം കാണുന്ന ഓരോരുത്തർക്കും മാതൃകയാണ്. ഒരു സാധാരണ ബേക്കറിക്കാരന്റെ മകന്റെ ആ വിജയം എങ്ങനെയായിരുന്നുവെന്ന് അറിഞ്ഞാലോ….

ഇറ്റലിയിലെ ആൽബ എന്ന മനോഹരമായ ചെറുപട്ടണത്തിൽ ‘ഫെറേറോ’  കുടുംബത്തിന്റെ ചിന്തകളിൽ നിന്നാണ് കിൻഡർ എന്ന ആശയത്തിന്റെ തുടക്കം. ഇറ്റലിയിൽ വിപണിയിലെത്തിയ ‘കിൻഡർ ജോയ്’, ഇന്ന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയപ്പെട്ട പലഹാരവും കളിപ്പാട്ടവുമാണ്. ഭക്ഷണവും കളിപ്പാട്ടവും ഒരുമിച്ച് നൽകുന്ന ഡിസൈൻ ഈ ഉൽപന്നത്തെ വിപണിയിലെ വിജയശിഖരത്തിലെത്തിച്ചു.

കിൻഡർ ജോയ് – പിറവി

1925ൽ ഇറ്റലിയിലെ പീറ്റ് മൌണ്ടിൽ പിയേറക്കും പിയട്രോയ്ക്കും ഒരു കുഞ്ഞ് ജനിച്ചു. മിക്കേല ഫെറേറോ. പിയേറോ ആൽബ് പട്ടണത്തിൽ ഒരു ബേക്കറി നടത്തിയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തോടെ ഇറ്റലിയിൽ ചോക്ലേറ്റ് ഒരു ലക്ഷ്വറി ഐറ്റം ആയി മാറി. വൻവിലയിൽ ചോക്ലേറ്റ് വാങ്ങുന്നതും ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതും വെല്ലുവിളിയായി. ഇതാണ് കിൻഡർ ജോയുടെ പിറവിയുടെ ആദ്യത്തെ പടി. പിയട്രോയുടെ സഹോദരൻ ജിയോവിനെയാണ് ചോക്ലേറ്റിന് ഒരു ബദൽ കണ്ടെത്തിക്കൂടെ എന്ന ചോദ്യം ഉന്നയിച്ചത്.

പിന്നീട് അതിൻറെ ഗവേഷണത്തിലായി പിയട്രോ. ഹേസൽനെറ്റ് ബട്ടറും കൊക്കോയും ചേർത്ത് ഒരു പ്രത്യേക മിശ്രിതം പിയട്രോ വികസിപ്പിച്ചു.  അങ്ങനെ ജെൻഡൂയ എന്ന പേരിൽ പിയട്രോ  ഒരു ചോക്ലേറ്റ് ബാർ വിപണിയിൽ ഇറക്കി. 1946 ൽ സഹോദരൻ ജിയോവിനിയുമായി ചേർന്ന് ഫെറോറോ എന്ന പേരിൽ ഒരു കമ്പനി തുടങ്ങി.

ALSO READ: പിഎഫ് ഫയലിങ് തീയതി നീട്ടി; ജീവനക്കാർ അറിയേണ്ടതെല്ലാം

ഫെറോറ കമ്പനിയും മിക്കേലയും

51 ആം വയസ്സിൽ പിയട്രോ മരിച്ചു ഇതോടെ മകൻ മിക്കേല അമ്മാവൻ ജിയോവിനിയുമായി ചേർന്ന് കമ്പനിയുടെ ഉത്തരവാദിത്വങ്ങൾ നോക്കി നടത്തി. 10 വർഷങ്ങൾക്കു ശേഷം അമ്മാവൻ ജിയോവിനിയും മരിച്ചു. ഫെറോറോ എന്ന കമ്പനി മിക്കേലയുടെ പൂർണ്ണ ഉത്തരവാദിത്വമായി. അച്ഛന്റെ സ്വപ്നമായ ആ ചെറു ബേക്കറി വളർത്തണമെന്ന് മിക്കേല തീരുമാനിച്ചു. ജെൻഡൂയ എന്ന ചോക്ലേറ്റ് ബാറിന് പകരം സൂപ്പർ ക്രീമ അവതരിപ്പിച്ചു. ബട്ടർ പോലെ ബ്രെഡിൽ പുരട്ടാവുന്ന ചോക്ലേറ്റിന് മിഖേല നൽകിയ പേരായിരുന്നു സൂപ്പർ ക്രീമ. ഇതോടെ ചോക്ലേറ്റ് ഒരു ദൈനംദിന ഉൽപന്നമായി മാറി.

ചോക്ലേറ്റ് കഷ്ണത്തേക്കാൾ ബ്രെഡിനൊപ്പം പുരട്ടി കഴിക്കാവുന്ന ക്രീമി ചോക്ലേറ്റ് ആളുകൾക്ക് ഇഷ്ടമായി.  മൊത്ത കച്ചവടക്കാർ വഴി വിതരണം ചെയ്യുന്നതിനു പകരം പ്രതിനിധികൾ നേരിട്ട് സ്റ്റോറുകളിലേക്ക് പോയി സൂപ്പർ ക്രീമ നൽകി. ഇതുവഴി വില കുറച്ചു വിൽക്കാനും കഴിഞ്ഞു. ഉപഭോക്താക്കളുടെ മനസ്സിലാകട്ടെ സൂപ്പർ ക്രീമ ഹിറ്റായി. ഉൽപന്നങ്ങൾ ഉണ്ടാക്കുക മാത്രമല്ല അവയ്ക്ക് വിപണി ഒരുക്കാനും തന്ത്രങ്ങൾ മെനയാനും മിഖേല സമർത്ഥനായിരുന്നു.

പരസ്യങ്ങളിലും പുത്തൻ ആശയം

ഇന്നത്തെ കാലത്തെ പോലെ സോഷ്യൽ മീഡിയയോ മാധ്യമങ്ങളോ അന്ന് പ്രവർത്തിച്ചിരുന്നില്ല പരസ്യത്തിനായി മിഖേല ആദ്യം ചെയ്തത് കമ്പനിയുടെ ലോഗോ പതിച്ച ട്രക്കുകൾ ഇറക്കുകയായിരുന്നു. ഇറ്റലിയിൽ ഈ ട്രക്കുകൾ കറങ്ങി നടന്നു കുട്ടികൾക്ക് ചോക്ലേറ്റ് വിതരണം ചെയ്തു. ആ തന്ത്രം വിജയിച്ചു. 10 വർഷങ്ങൾക്കുള്ളിൽ ഫെറേറോ മൂന്ന് ഫാക്ടറികൾ തുറന്നു.

1964 ലാണ് ഫെറേറോയുടെ തലവര മാറുന്നത്.  സൂപ്പർ ക്രീമയുടെ പേര് മാറ്റി ന്യൂട്ടേല എന്നാക്കി. അതെ, ഇന്നത്തെ ഹിറ്റ് ന്യൂട്ടെല്ല തന്നെ.  1968 ൽ കുട്ടികൾക്കായി കിൻഡർ പുറത്തിറക്കി പക്ഷേ അത് ഇന്ന് കാണുന്ന പോലെ ആയിരുന്നില്ല, ഒരു ചോക്ലേറ്റ് ബാർ ആയിരുന്നു. 1969ൽ ടിക് ടാക് അവതരിപ്പിച്ചു.

കിൻഡർ ജോയുടെ വരവ്

1974ൽ മിക്കേല കിൻഡർ സർപ്രൈസ് ഇറക്കി. കുട്ടികൾക്കിടയിൽ കിൻഡർ വമ്പൻ ഹിറ്റായി കളിപ്പാട്ടം അകത്തൊളിപ്പിച്ചും കണ്ടാലേ കൗതുകം തോന്നുന്ന തരത്തിൽ ഒരു മുട്ടയുടെ ആകൃതി കൊടുത്തതും കിൻഡറിനെ ജനപ്രിയമാക്കി. ഇത്തരത്തിൽ പല പ്രോഡക്റ്റുകളിലൂടെ ഫെറേറോ വളർന്നു. 2012 ലും 2014 ലുലുമായി ഇറ്റലിയിലെയും തുർക്കിയിലെയും പ്രധാന ഹെയ്സൽ നെറ്റ് ഉൽപാദകരെ ഫെറേറോ വിലക്ക് വാങ്ങി തങ്ങളുടെ പ്രധാന ചേരുവയായ ഹെയ്സൽനെറ്റിന് ഒരിക്കലും ക്ഷാമം വരില്ലെന്ന് ഉറപ്പുവരുത്തി.

ഫാക്ടറികളിലെ ഉൽപാദനമോ ചോക്ലേറ്റുകളുടെ കൂട്ടോ ഫെറേറോ ഇതുവരെയും പരസ്യപ്പെടുത്തിയിട്ടില്ല. അതീവ രഹസ്യമായി അത് തുടരുന്നു. 2015 ഫെബ്രുവരിയിൽ ഒരു വാലന്റൈൻസ് ദിനത്തിൽ മിക്കേല അന്തരിച്ചു. അതിനുശേഷം മിക്കേലയുടെ മക്കൾ കമ്പനിയുടെ തലപ്പത്തേക്ക് എത്തി. 2023ൽ ഫെറേറോയുടെ വരുമാനം 18 ബില്യൺ ഡോളർ ആയിരുന്നു. ഇന്നും ആ ജൈത്രയാത്ര തുടരുന്നു….

English Summary:

Kinder Joy has become a favourite treat among millions of children and adults worldwide. Its unique concept of combining a sweet treat with a toy in a single package has played a major role in its global success, making it a popular product that brings together the joy of eating and the excitement of play.

Follow Us