LPG E-KYC: സെപ്റ്റംബർ 1 മുതൽ ആർക്കൊക്കെ LPG ലഭിക്കില്ല? അവസാന തീയതി ഇന്ന്, നൽകേണ്ടത് വാണിജ്യ വില!
LPG e-KYC Deadline Today: ഇ-കെ.വൈ.സി പൂർത്തിയാക്കുന്നതിനുള്ള സമയപരിധി 2026 ഓഗസ്റ്റ് 31-ന് അവസാനിക്കും. ഇതോടെ സെപ്റ്റംബർ 1 മുതൽ ഇ-കെ.വൈ.സി പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് ഗ്യാസ് സിലിണ്ടർ വിതരണം തടസ്സപ്പെടുകയോ, ഗാർഹിക സിലിണ്ടറുകൾക്ക് വാണിജ്യ നിരക്കിലുള്ള ഉയർന്ന തുക നൽകേണ്ടി വരികയോ ചെയ്തേക്കാം.

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇന്ത്യയിൽ എൽപിജി സിലിണ്ടറുകൾക്കുള്ള ആധാർ അധിഷ്ഠിത ഇ-കെ.വൈ.സി (e-KYC) പൂർത്തിയാക്കുന്നതിനുള്ള സമയപരിധി 2026 ഓഗസ്റ്റ് 31-ന് അവസാനിക്കും. ഇതോടെ സെപ്റ്റംബർ 1 മുതൽ ഇ-കെ.വൈ.സി പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് ഗ്യാസ് സിലിണ്ടർ വിതരണം തടസ്സപ്പെടുകയോ, ഗാർഹിക സിലിണ്ടറുകൾക്ക് വാണിജ്യ നിരക്കിലുള്ള ഉയർന്ന തുക നൽകേണ്ടി വരികയോ ചെയ്തേക്കാം.
എൽപിജി ഇ-കെ.വൈ.സി ചെയ്യാൻ നൽകിയ സമയപരിധി 2026 ആഗസ്റ്റ് 16ൽ നിന്ന് ആഗസ്റ്റ് 23ലേക്കും തുടർന്ന് ആഗസ്റ്റ് 31 ലേക്കും മാറ്റുകയായിരുന്നു. ആഗസ്റ്റ് 31ാം തിയതിയിലെ സമയപരിധി ഇനി നീട്ടി നൽകില്ലെന്ന് എണ്ണക്കമ്പനികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ, ഇ-കെ.വൈ.സി നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കേണ്ടതാണ്. മയപരിധി പാലിക്കാൻ സാധിക്കാത്ത പക്ഷം നിലവിലുള്ള എൽപിജി ഉടമകൾക്ക് താൽക്കാലികമായി സിലണ്ടറുകൾ ലഭിക്കുന്നത് തടസ്സപ്പെടാനോ അല്ലെങ്കിൽ വാണിജ്യ സിലിണ്ടറുകളുടെ ഉയർന്ന തുക, ഗാർഹിക സിലിണ്ടറുകൾക്ക് നൽകേണ്ടതായോ വന്നേക്കാം.
ഇ- കെവൈസി എന്തിന്?
2024 മുതലാണ് ഇ- കെവൈസി ആരംഭിച്ചത്. എന്നാൽ, പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സിലിണ്ടര്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് ഇ- കെവൈസി അപ്ഡേഷന്‍ കര്‍ശനമാക്കിയത്. ഗ്യാസ് സിലിണ്ടര്‍ യഥാര്‍ഥ ഉടമകള്‍ തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പിക്കാനാണ് അപ്ഡേഷന്‍ എന്നാണ് കമ്പനികള്‍ അറിയിക്കുന്നത്.
ALSO READ: ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയരും; 60 വയസില്‍ വീട്ടിലിരിക്കേണ്ട
വിതരണ ഏജന്‍സികള്‍ മുഖേനെയും കമ്പനികളുടെ ആപ്പ് വഴി ഓണ്‍ലൈനായും അപ്ഡേഷന്‍ നടത്താവുന്നതാണ്. ഇൻഡേൻ ഗ്യാസ് ഉപഭോക്താക്കൾക്ക് ‘IndianOil ONE’ മൊബൈൽ ആപ്പ് വഴിയോ, ഡിസ്ട്രിബ്യൂട്ടർ ഏജൻസി സന്ദർശിച്ചോ, ഡെലിവറി ജീവനക്കാർ മുഖേനെയോ ഇത് പൂർത്തിയാക്കാം. ഇൻഡേൻ, ഭാരത് ഗ്യാസ്, എച്ച്പി ഗ്യാസ് ഉപഭോക്താക്കൾക്ക് ഓൺലൈനായി ഇ-കെവൈസി ചെയ്യാവുന്നതാണ്. ഓണ്‍ലൈന്‍ അപ്ഡേഷനായി കമ്പനി ആപ്പും ചിത്രം എടുക്കാനായി ആധാര്‍ ഫെയ്സ് ആര്‍ഡി ആപ്പും ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ. സംശയങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പര്‍: 1800 2333555ല്‍ ബന്ധപ്പെടാവുന്നതാണ്.
ഇ- കെവൈസി – ചെയ്യേണ്ട വിധം
- എല്‍പിജി സിലിണ്ടര്‍ കമ്പനിയുടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.
- എല്‍പിജി അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
- രജിസ്റ്റര്‍ ചെയ്ത നമ്പറിലേക്ക് വരുന്ന ഒടിപി നല്‍കി മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്യുക.
- എല്‍പിജി അക്കൗണ്ട് ലിങ്ക് ചെയ്യുകയോ ആക്‌സസ് ചെയ്യുകയോ ചെയ്യുക.
- ഇന്‍ഡേന്‍ ഗ്യാസ് – അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ 16 അക്ക എല്‍പിജി ഐഡി നല്‍കുക.
- ബിപിസിഎല്‍, എച്ച്പിസിഎല്‍ ആപ്പുകളില്‍ ഇ-കെവൈസി ഓപ്ഷന്‍ നേരിട്ട് ലഭ്യമാണ്.
- ഇ- കെവൈസി ഓപ്ഷന്‍ ഓപ്പണ്‍ ചെയ്യുക.
- ഇന്‍ഡേന്‍ ഗ്യാസ് – മൈ പ്രൊഫൈല്‍ വിഭാഗത്തിന് കീഴില്‍ ഇ-കെവൈസി ഓപ്ഷന്‍ കാണാം.
- ഭാരത് ഗ്യാസ് – ഹോം പേജില്‍ തന്നെ ഇ-കെവൈസി ഓപ്ഷന്‍ ലഭ്യമാണ്.
- എച്ച്പി ഗ്യാസ് – എച്ച്പി പേ ആപ്പില്‍ എല്‍പിജി സെക്ഷന് കീഴില്‍ ഇ- കെവൈസി ഓപ്ഷന്‍ ഉണ്ടായിരിക്കും.
- നിബന്ധനകള്‍ മനസിലാക്കിയ ശേഷം ആധാര്‍ അധിഷ്ഠിത ഫെയ്‌സ് ഓതന്റിക്കേഷന് സമ്മതം നല്‍കാം.
- ‘AadhaarFaceRD’ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ മുഖം സ്കാൻ ചെയ്ത് ആവശ്യമായ നിർദ്ദേശങ്ങൾ പൂർത്തിയാക്കുന്നതോടെ ഇ-കെവൈസി പ്രക്രിയ പൂർത്തിയാകും.
English Summary:
Deadline for completing Aadhaar-based e-KYC for domestic LPG connections ends on August 31, 2026, with oil marketing companies indicating that the deadline will not be extended. Consumers who fail to complete the verification may face temporary disruption in LPG cylinder supplies and could even be required to pay the higher commercial-cylinder rate for a domestic refill.