AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Pension Age: ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയരും; 60 വയസില്‍ വീട്ടിലിരിക്കേണ്ട

Government Employees May Get Higher Retirement Age: സാധാരണയായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസാണ്. ജീവനക്കാരന്‍ 60 വയസ് പൂര്‍ത്തിയാകുന്ന മാസത്തിന്റെ അവസാന ദിവസമാണ് സാധാരണയായി സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. എന്നാല്‍ ചില പ്രത്യേക തസ്തികകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പെന്‍ഷന്‍ പ്രായത്തില്‍ വ്യത്യാസമുണ്ടാകും.

Pension Age: ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയരും; 60 വയസില്‍ വീട്ടിലിരിക്കേണ്ട
പ്രതീകാത്മക ചിത്രം Image Credit source: ImagesBazaar/Getty Images
Shiji M K
Shiji M K | Published: 30 Aug 2026 | 08:28 PM

പെന്‍ഷന്‍ പ്രായത്തെ ചൊല്ലി ഇന്ത്യയില്‍ കഴിഞ്ഞയേറെ നാളുകളായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുമ്പോള്‍ മറുവശത്ത് യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കേണ്ടതിനാല്‍ പ്രായപരിധി ഉയര്‍ത്തേണ്ടതില്ലെന്നാണ് വാദം. ഇന്ത്യയില്‍ എല്ലാ ജീവനക്കാര്‍ക്കും ഒരേ വിരമിക്കല്‍ പ്രായമോ ഒരേ പെന്‍ഷന്‍ സംവിധാനമോ ഇല്ല. കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിയമങ്ങളിലും സേവന വ്യവസ്ഥകളിലും വ്യത്യാസമുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം

സാധാരണയായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസാണ്. ജീവനക്കാരന്‍ 60 വയസ് പൂര്‍ത്തിയാകുന്ന മാസത്തിന്റെ അവസാന ദിവസമാണ് സാധാരണയായി സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. എന്നാല്‍ ചില പ്രത്യേക തസ്തികകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പെന്‍ഷന്‍ പ്രായത്തില്‍ വ്യത്യാസമുണ്ടാകും. വിരമിക്കുന്നതിന് മുമ്പ് തന്നെ പെന്‍ഷന്‍, ഗ്രാറ്റുവിറ്റി, പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയ ആനുകൂല്യങ്ങളെക്കുറിച്ച് ജീവനക്കാര്‍ അറിഞ്ഞിരിക്കണം. കാരണം സര്‍വീസ് കാലാവധിയും പെന്‍ഷന്‍ പദ്ധതിയും നിയമന തീയതിയും അനുസരിച്ച് ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ വ്യത്യാസമുണ്ടാകാം.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പ്രായം

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം സംസ്ഥാനത്തിനനുസരിച്ച് വ്യത്യാസപ്പെടാം. ചില സംസ്ഥാനങ്ങളില്‍ 58 വയസും ചിലയിടങ്ങളില്‍ 60 വയസും അതില്‍ കൂടുതലുമാണ് വിരമിക്കല്‍ പ്രായം. അതുകൊണ്ട് ഒരു സംസ്ഥാനത്ത് ബാധകമായ നിയമം മറ്റൊരു സംസ്ഥാനത്തും അതുപോലെ ആയിരിക്കണമെന്നില്ല. വിരമിക്കല്‍ പ്രായം ഉയര്‍ത്തുകയോ കുറയ്ക്കുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ അതത് സംസ്ഥാന സര്‍ക്കാരുകളാണ് സാധാരണയായി എടുക്കുന്നത്.

പെന്‍ഷന്‍ എല്ലാവര്‍ക്കും ഒരുപോലെയാണോ?

ഇന്ത്യയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ സംവിധാനത്തില്‍ കാലക്രമേണ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പഴയ പെന്‍ഷന്‍ പദ്ധതി, പുതിയ പെന്‍ഷന്‍ സംവിധാനം തുടങ്ങിയ വ്യത്യസ്ത സംവിധാനങ്ങള്‍ നിലവിലുണ്ട്. ഏത് പദ്ധതിയാണ് ജീവനക്കാരന് ബാധകമാകുന്നത് എന്നത് സാധാരണയായി നിയമന തീയതിയും സര്‍വീസ് ചട്ടങ്ങളും അനുസരിച്ചായിരിക്കും.

വിരമിക്കല്‍ പ്രായം ഉയര്‍ന്നാല്‍ എന്ത് മാറ്റമുണ്ടാകും?

വിരമിക്കല്‍ പ്രായം ഉയര്‍ത്തിയാല്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ വര്‍ഷം ജോലി ചെയ്യാനും ശമ്പളം നേടാനും സാധിക്കും. എന്നാല്‍ പുതിയ തൊഴിലവസരങ്ങളെ ഇത് രൂക്ഷമായി തന്നെ ബാധിക്കുന്നതാണ്. അതേസമയം, വിരമിക്കല്‍ പ്രായം കുറയുകയാണെങ്കില്‍ ജീവനക്കാര്‍ക്ക് നേരത്തെ വിരമിക്കേണ്ടി വരും. അതിനാല്‍ പെന്‍ഷനും സമ്പാദ്യവും മറ്റ് വരുമാന മാര്‍ഗങ്ങളും മുന്‍കൂട്ടി ആസൂത്രണം ചെയ്യേണ്ടത് പ്രധാനമാണ്.

Also Read: 8th Pay Commission: 8-ാം ശമ്പള പരിഷ്കരണം മെയ് മാസത്തിൽ; കുടിശ്ശിക ഉറപ്പ്, ക്ഷാമബത്തയിൽ ഉണ്ടോ?

വിരമിക്കല്‍ പ്രായം എന്തുകൊണ്ട് പ്രധാനമാണ്?

ജോലി അവസാനിച്ചതിന് ശേഷമുള്ള സാമ്പത്തിക സുരക്ഷയില്‍ പെന്‍ഷന് വലിയ പങ്കുണ്ട്. അതുകൊണ്ട് തന്നെ പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹത നേടുന്ന വിരമിക്കല്‍ പ്രായത്തില്‍ ഉണ്ടാകുന്ന മാറ്റം ജീവനക്കാരുടെ സാമ്പത്തിക ജീവിതത്തെ നേരിട്ട് ബാധിക്കും. വിരമിക്കല്‍ പ്രായം മാറുമ്പോള്‍ പെന്‍ഷന്‍ ലഭിക്കുന്ന സമയത്തിലും പദ്ധതിയുടെ സാമ്പത്തിക ബാധ്യതയിലും മാറ്റമുണ്ടാകാം. അതിനാല്‍ പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളായവര്‍ വിരമിക്കല്‍ പ്രായവും ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.

വിരമിക്കലിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • സ്വന്തം സര്‍വീസ് രേഖകളും വിരമിക്കല്‍ തീയതിയും പരിശോധിക്കുക
  • ഏത് പെന്‍ഷന്‍ പദ്ധതിയാണ് ബാധകമെന്ന് മനസ്സിലാക്കുക
  • പെന്‍ഷന്‍, പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങള്‍ പരിശോധിക്കുക
  • വിരമിച്ച ശേഷമുള്ള മാസച്ചെലവുകള്‍ കണക്കാക്കുക
  • ആരോഗ്യ, ഇന്‍ഷുറന്‍സ് ചെലവുകള്‍ ഉള്‍പ്പെടെ വിശദമായ സാമ്പത്തിക പദ്ധതി തയാറാക്കാം

English Summary

The retirement age for government employees may increase beyond 60 under proposed changes. Know what the possible move could mean for employees and their pensions.

Follow Us