AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

LPG Subsidy: ബാങ്ക് അക്കൗണ്ട് മാറിയോ? ഗ്യാസ് സബ്സിഡി ലഭിക്കാൻ ഈ കാര്യങ്ങൾ ഉറപ്പാക്കണം

How to Update Bank Account Details for LPG Gas Subsidy: ബാങ്ക് അക്കൗണ്ട് മാറ്റിയതുകൊണ്ട് മാത്രം സബ്‌സിഡി പുതിയ അക്കൗണ്ടിലേക്ക് എത്തണമെന്നില്ല. ആധാര്‍ ബന്ധിപ്പിക്കല്‍, എന്‍പിസിഐ മാപ്പിങ് തുടങ്ങിയ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. ബാങ്ക് അക്കൗണ്ട് മാറ്റിയാല്‍ ആദ്യം ചെയ്യേണ്ടത് പുതിയ അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കുകയാണ്.

LPG Subsidy: ബാങ്ക് അക്കൗണ്ട് മാറിയോ? ഗ്യാസ് സബ്സിഡി ലഭിക്കാൻ ഈ കാര്യങ്ങൾ ഉറപ്പാക്കണം
എല്‍പിജി സിലിണ്ടര്‍ Image Credit source: PTI
Shiji M K
Shiji M K | Published: 22 Oct 2026 | 01:02 PM

പാചകവാതക സിലിണ്ടറിന് സബ്‌സിഡി ലഭിക്കുന്നവരാണോ നിങ്ങള്‍? അടുത്തിടെ ബാങ്ക് അക്കൗണ്ട് മാറ്റിയിട്ടുണ്ടെങ്കില്‍ സബ്‌സിഡി കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ സബ്‌സിഡിക്ക് അര്‍ഹരായവര്‍ പുതിയ ബാങ്ക് അക്കൗണ്ടിലേക്ക് ആനുകൂല്യം ലഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കണം.

ബാങ്ക് അക്കൗണ്ട് മാറ്റിയതുകൊണ്ട് മാത്രം സബ്‌സിഡി പുതിയ അക്കൗണ്ടിലേക്ക് എത്തണമെന്നില്ല. ആധാര്‍ ബന്ധിപ്പിക്കല്‍, എന്‍പിസിഐ മാപ്പിങ് തുടങ്ങിയ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്.

പുതിയ ബാങ്ക് അക്കൗണ്ടില്‍ ആധാര്‍ ബന്ധിപ്പിക്കണം

ബാങ്ക് അക്കൗണ്ട് മാറ്റിയാല്‍ ആദ്യം ചെയ്യേണ്ടത് പുതിയ അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കുകയാണ്. ഇതിനായി ബാങ്ക് ശാഖയെ സമീപിക്കാം. ബാങ്ക് ഓണ്‍ലൈന്‍ സേവനം നല്‍കുന്നുണ്ടെങ്കില്‍ അതുവഴിയും നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചേക്കും.

എന്നാല്‍ ആധാര്‍ ബന്ധിപ്പിച്ചതുകൊണ്ട് മാത്രം സബ്‌സിഡി ലഭിക്കുമെന്ന് ഉറപ്പില്ല. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അക്കൗണ്ടിലേക്ക് നേരിട്ട് ലഭിക്കുന്നതിനുള്ള മറ്റ് നടപടികളും പൂര്‍ത്തിയാക്കിയിരിക്കണം.

എന്‍പിസിഐ മാപ്പിങ് പരിശോധിക്കണം

സബ്‌സിഡി മുടങ്ങാതിരിക്കാന്‍ ആധാര്‍ അധിഷ്ഠിത ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (DBT) സീഡിങ് അഥവാ മാപ്പിങ് പുതിയ ബാങ്ക് അക്കൗണ്ടില്‍ പൂര്‍ത്തിയായിട്ടുണ്ടോയെന്ന് ഉറപ്പാക്കണം. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈമാറുന്നതിനായി ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് എന്‍പിസിഐ സംവിധാനത്തില്‍ മാപ്പ് ചെയ്തിട്ടുണ്ടാകണം. ഇതിനായി ബാങ്കിനെ സമീപിച്ച് പുതിയ അക്കൗണ്ടിലേക്ക് സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കേണ്ടതുണ്ടെന്ന് അറിയിക്കാം. ആധാര്‍-ഡിബിടി മാപ്പിങ്ങിന്റെ നിലവിലെ സ്ഥിതിയും ബാങ്കിനോട് ചോദിച്ചറിയണം.

Also Read: PF Filing: പിഎഫ് ഫയലിങ് തീയതി നീട്ടി; ജീവനക്കാർ അറിയേണ്ടതെല്ലാം

ഗ്യാസ് ഏജന്‍സിയിലും വിവരങ്ങള്‍ പുതുക്കണം

ബാങ്ക് അക്കൗണ്ട് മാറ്റിയ ശേഷം ഗ്യാസ് ഏജന്‍സിയുമായി ബന്ധപ്പെട്ട് പുതിയ അക്കൗണ്ട് വിവരങ്ങള്‍ നല്‍കേണ്ടതുണ്ടോയെന്ന് പരിശോധിക്കുക. ആവശ്യപ്പെട്ടാല്‍ ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് ഉള്‍പ്പെടെയുള്ള രേഖകള്‍ സമര്‍പ്പിക്കാം. ഗ്യാസ് കണക്ഷനുമായി ബന്ധപ്പെട്ട ഇ-കെവൈസി (e-KYC) നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോയെന്നും ഉറപ്പാക്കണം. ഇ-കെവൈസി പൂര്‍ത്തിയാക്കാത്തവര്‍ക്ക് ആവശ്യമായ നടപടികള്‍ ഗ്യാസ് ഏജന്‍സിയുമായി ബന്ധപ്പെട്ട് മനസിലാക്കാം.

സബ്‌സിഡി ലഭിക്കുന്നുണ്ടോയെന്ന് എങ്ങനെ അറിയാം?

നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സബ്‌സിഡി ശരിയായ ബാങ്ക് അക്കൗണ്ടിലേക്കാണോ എത്തുന്നതെന്ന് പരിശോധിക്കണം. ഇതിനായി മൈഎല്‍പിജി (MyLPG) പോര്‍ട്ടല്‍ വഴി ലഭ്യമായ സബ്‌സിഡി വിവരങ്ങള്‍ പരിശോധിക്കാം. സബ്‌സിഡി ലഭിക്കുന്നില്ലെങ്കില്‍ ആദ്യം ബാങ്കിനെ സമീപിച്ച് ആധാര്‍-ഡിബിടി മാപ്പിങ്ങിന്റെ സ്ഥിതി ഉറപ്പാക്കുക. ആവശ്യമെങ്കില്‍ ഗ്യാസ് ഏജന്‍സിയുമായും ബന്ധപ്പെടാം.

English Summary

Changed your bank account and worried about LPG subsidy payments? Learn how to link Aadhaar, complete NPCI mapping, update bank details with your gas agency and check your subsidy status to help avoid payment delays.

Follow Us