AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Financial Changes From June 1: ജൂണ്‍ 1 മുതല്‍ ഇതൊക്കെ ശ്രദ്ധിക്കണം; സുപ്രധാന സാമ്പത്തിക മാറ്റങ്ങള്‍ ഇവയാണ്‌

ATM Charges, Fuel Prices and PAN Rules Set to Change From June 1: 2025ലെ ആദായ നികുതി നിയമത്തിന്റെയും 2026ലെ ആദായ നികുതി നിയമങ്ങളുടെയും പുതുതായി അവതരിപ്പിച്ച ചട്ടക്കൂടിന് കീഴിലാണ് മുന്‍കൂര്‍ നികുതിയുടെ പ്രവര്‍ത്തനം. സമയപരിധി അവസാനിക്കുന്നതിന് മുമ്പ് നികുതി അടച്ചില്ലെങ്കില്‍ 1 ശതമാനം വീതം പ്രതിമാസ പലിശ ഈടാക്കും.

Financial Changes From June 1: ജൂണ്‍ 1 മുതല്‍ ഇതൊക്കെ ശ്രദ്ധിക്കണം; സുപ്രധാന സാമ്പത്തിക മാറ്റങ്ങള്‍ ഇവയാണ്‌
പ്രതീകാത്മക ചിത്രംImage Credit source: Deepak Sethi/E+/Getty Images
Shiji M K
Shiji M K | Published: 31 May 2026 | 10:44 AM

ഓരോ മാസവും ഒട്ടേറെ സാമ്പത്തിക മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്. സാധാരണക്കാരെ പോലും നേരിട്ട് ബാധിക്കുന്ന ഇത്തരം മാറ്റങ്ങള്‍ പലപ്പോഴും കീശ കാലിയാകുന്നതിന് വരെ വഴിയൊരുക്കുന്നു. ജൂണ്‍ ഒന്ന് മുതലും ധാരാളം മാറ്റങ്ങള്‍ ഇന്ത്യക്കാരെ തേടിയെത്തുന്നുണ്ട്. നികുതി, ബാങ്കിങ്, ഊര്‍ജം തുടങ്ങി ഒട്ടനവധി മേഖലകളെ നേരിട്ട് ബാധിക്കുന്നതാണ് ഇവ. 2026 ജൂണ്‍ 1 മുതല്‍ എന്തെല്ലാം മാറ്റങ്ങളാണ് നിങ്ങളെ തേടിയെത്തുന്നതെന്ന് വിശദമായി ചുവടെ നല്‍കിയിരിക്കുന്നു.

നികുതി സമപരിധിയും പരിഷ്‌കാരങ്ങളും

ജൂണ്‍ മാസത്തില്‍ നികുതിദായകരും നിക്ഷേപകരും ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള നികുതി മുന്‍കൂറായി സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 15 ആണ്. 10,000 രൂപയില്‍ കൂടുതല്‍ കണക്കാക്കിയ മൊത്തം നികുതി ബാധ്യതയുള്ളവര്‍ ഈ തീയതിക്കകം മുന്‍കൂര്‍ നികുതിയുടെ 15 ശതമാനം അടയ്‌ക്കേണ്ടതുണ്ട്.

2025ലെ ആദായ നികുതി നിയമത്തിന്റെയും 2026ലെ ആദായ നികുതി നിയമങ്ങളുടെയും പുതുതായി അവതരിപ്പിച്ച ചട്ടക്കൂടിന് കീഴിലാണ് മുന്‍കൂര്‍ നികുതിയുടെ പ്രവര്‍ത്തനം. സമയപരിധി അവസാനിക്കുന്നതിന് മുമ്പ് നികുതി അടച്ചില്ലെങ്കില്‍ 1 ശതമാനം വീതം പ്രതിമാസ പലിശ ഈടാക്കും.

ശമ്പളക്കാരായ വ്യക്തികള്‍ക്ക് പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള പുതുക്കിയ ഇളവുകളും ലഭിക്കുന്നതാണ്. കുട്ടികളുടെ വിദ്യാഭ്യാസ അലവന്‍സ് ഇളവ്, ഒരു കുട്ടിക്ക് പ്രതിമാസം 100 രൂപയില്‍ നിന്ന് 3,000 രൂപയാക്കി ഉയര്‍ത്തി. ഹോസ്റ്റല്‍ അലവന്‍സ് ഇളവ് പ്രതിമാസം 9,000 ആക്കുകയും ചെയ്തിട്ടുണ്ട്.

ബെംഗളൂരു, പൂനെ, ഹൈദരാബാദ്, അഹമ്മാദാബാദ് എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളെ 50 ശതമാനം വീട്ടുവാടക അലവന്‍സ് ഇളവിലും ഉള്‍പ്പെടുത്തിയത് നികുതിദായകര്‍ക്ക് വലിയ ആശ്വാസമാകുന്നു.

ഡിജിറ്റല്‍ പേയ്‌മെന്റുകളില്‍ മാറ്റം

ഡിജിറ്റല്‍ തട്ടിപ്പുകള്‍ തടയുന്നതിനായി സുപ്രധാന നീക്കം നടത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോഴോ, മൊബൈല്‍ നമ്പര്‍ നല്‍കുമ്പോഴോ യുപിഐ ആപ്പുകള്‍ സ്വീകര്‍ത്താവിന്റെ പേരും വിവരങ്ങളും പരിശോധിച്ച് ബാങ്ക് രജിസ്റ്റര്‍ ചെയ്ത വിവരങ്ങള്‍ സ്‌ക്രീനില്‍ കാണിക്കുമെന്ന് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. ഇതുവഴി ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ തടയാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ വഴി നേരിട്ടുള്ള യുപിഐ പിന്‍വലിക്കലുകള്‍ സാധ്യമാകുകയാണ്. പരമ്പരാഗത രീതിക്ക് ഒരു ബദലായാണ് പുതിയ മാറ്റം.

ബാങ്കിങ് നിരക്കുകള്‍ മാറും

ഇനി മുതല്‍ പരമ്പരാഗത ബാങ്കിങ് സംവിധാനം അല്‍പം ചെലവേറിയതാണ്. ബാങ്കുകള്‍ ഇടപാടുകള്‍ക്ക് വ്യത്യസ്ത നിരക്കും നടപടികളുമാണ് മുന്നോട്ടുവെക്കുന്നത്. എടിഎം പണം പിന്‍വലിക്കലുകള്‍, മിനി സ്റ്റേറ്റ്‌മെന്റ് അഭ്യര്‍ത്ഥനകള്‍, ബാലന്‍സ് പരിശോധനകള്‍ എന്നിവയ്‌ക്കെല്ലാം ഫീസ് വര്‍ധിക്കും.

Also Read: RBI Currency Update: 100, 500 നോട്ടുകളില്‍ വമ്പന്‍ മാറ്റം; ഇതറിയാതിരുന്നാല്‍ പെട്ടുപോകും

ഇന്ധന വില വീണ്ടും ഉയരും

എല്ലാ മാസവും ഒന്നാം തീയതി രാജ്യത്തെ ഇന്ധന വിതരണ കമ്പനികള്‍ എല്‍പിജി, പിഎന്‍ജി വിലകളില്‍ മാറ്റം വരുത്താറുണ്ട്. ഇത് പതിവുപോലെ ജൂണ്‍ ഒന്നിനും നടക്കും. ഇതോടൊപ്പം ഇന്ധന വിലയും ഉയരാന്‍ തന്നെയാണ് സാധ്യത. പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണം വൈകാതെ മറ്റൊരു വില വര്‍ധനവ് ഉണ്ടാകുമെന്ന സൂചനയാണ് വരുന്നത്.

സോളാര്‍ പാനല്‍ നിയന്ത്രണങ്ങള്‍

ഊര്‍ജ മേഖലയില്‍ വമ്പന്‍ മാറ്റങ്ങള്‍ എപ്പോഴും ഉണ്ടാകാറുള്ളത്. പുതിയ സോളാര്‍ പാനല്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. സര്‍ക്കാര്‍ സബ്‌സിഡിയോട് കൂടിയതോ അല്ലെങ്കില്‍ നെറ്റ് മീറ്ററിങ് സംവിധാനമുള്ളതോ ആയ എല്ലാ സോളാര്‍ പ്രൊജക്ടുകളിലും കേന്ദ്ര സര്‍ക്കാരിന്റെ അംഗീകൃത പട്ടികയില്‍ പേരുള്ള നിര്‍മാതാക്കളുടെ സോളാര്‍ മൊഡ്യൂളുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് തീരുമാനം.

പാന്‍ നിയമങ്ങള്‍

50,000 രൂപയില്‍ കൂടുതലുള്ള സ്റ്റാന്‍ഡേര്‍ഡ് പ്രതിദിനം പണമിടപാടുകള്‍ക്ക് ഇനി മുതല്‍ പാന്‍ നമ്പര്‍ നിര്‍ബന്ധമല്ല. 20 ലക്ഷം രൂപയും അതിന് മുകളിലുമുള്ള പ്രോപ്പര്‍ട്ടി വില്‍പനയ്ക്ക് മാത്രമേ ഇനി പാന്‍ കാര്‍ഡ് വേണ്ടതുള്ളൂ. എന്നാല്‍ 45 ലക്ഷം രൂപയില്‍ കൂടുതലുള്ള പ്രോപ്പര്‍ട്ടി ഇടപാടുകള്‍, ഗിഫ്റ്റ് ഡീഡുകള്‍, സംയുക്ത വികസന കരാറുകള്‍ എന്നിവയ്ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. 10 ലക്ഷം രൂപയില്‍ കൂടുതലുള്ള വാര്‍ഷിക പിന്‍വലിക്കുകള്‍ ഓട്ടോമേറ്റഡ് പാന്‍ റിപ്പോര്‍ട്ടിങിന് വിധേയമാകുകയും ചെയ്യും.

English Summary

Several financial changes will take effect from June 1, including revisions to fuel prices, higher ATM transaction charges, updates to PAN card rules, tax deadlines, and banking and digital payment regulations. These changes could affect the daily finances of consumers across India.

Follow Us