മിഡില്‍ ക്ലാസുകാര്‍ മണ്ടന്മാരാണോ? 7 തെറ്റുകളാണ് നിങ്ങളെ പണം സമ്പാദിക്കാന്‍ അനുവദിക്കാത്തത്
Want to Save More Money? Avoid These 7 Common Middle-Class Mistakes: എത്ര ശ്രമിച്ചാലും ശമ്പളത്തില്‍ നിന്ന് ഒരു രൂപ പോലും മിച്ചം പിടിക്കാന്‍ ഇത്തരക്കാര്‍ക്ക് സാധിക്കുന്നില്ല. മാസാവസാനം ആകുമ്പോഴേക്ക് ബാങ്ക് അക്കൗണ്ട് കാലിയാകുന്നത് എങ്ങനെ പരിഹരിക്കാമെന്ന് നോക്കാം. നിങ്ങളുടെ ശമ്പളത്തില്‍ വരുത്തുന്ന തെറ്റുകള്‍ തിരുത്തിക്കൊണ്ടാണ് നമ്മള്‍ പരിഹാരം കണ്ടെത്താന്‍ പോകുന്നത്.
മിഡില്‍ ക്ലാസുകാരനായി ജീവിക്കുന്നതില്‍ വലിയ അന്തസും അഭിമാനവും ഉള്ളവരാണ് പൊതുവേ ഇന്ത്യക്കാര്‍. എന്നാല്‍ മിഡില്‍ ക്ലാസുകാര്‍ എന്നത് എത്ര രൂപ വരുമാനമുള്ളവരാണെന്ന് അറിയുമ്പോഴാണ് പലരുടെയും കണ്ണുതള്ളുന്നത്. പണം കൃത്യമായി സമ്പാദിക്കാന്‍ സാധിക്കാതെ, കിട്ടുന്ന പണം ചെലവിന് പോലും തികയാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ നിങ്ങളുടെ ജീവിതത്തില്‍ ഇങ്ങനെ സംഭവിക്കുന്നതിന് പ്രധാന കാരണം, നിങ്ങള്‍ തന്നെയാണെന്നറിയാമോ?
എത്ര ശ്രമിച്ചാലും ശമ്പളത്തില്‍ നിന്ന് ഒരു രൂപ പോലും മിച്ചം പിടിക്കാന്‍ ഇത്തരക്കാര്‍ക്ക് സാധിക്കുന്നില്ല. മാസാവസാനം ആകുമ്പോഴേക്ക് ബാങ്ക് അക്കൗണ്ട് കാലിയാകുന്നത് എങ്ങനെ പരിഹരിക്കാമെന്ന് നോക്കാം. നിങ്ങളുടെ ശമ്പളത്തില്‍ വരുത്തുന്ന തെറ്റുകള്‍ തിരുത്തിക്കൊണ്ടാണ് നമ്മള്‍ പരിഹാരം കണ്ടെത്താന്‍ പോകുന്നത്.
അടിയന്തര ഫണ്ട് ഉണ്ടാക്കാം
ജീവിതത്തില്‍ ആദ്യം തന്നെ നിങ്ങള്‍ ചെയ്യേണ്ടത് ഒരു അടിയന്തര ഫണ്ട് എത്രയും വേഗം സൃഷ്ടിക്കുക എന്നതാണ്. പെട്ടെന്ന് ജോലി നഷ്ടപ്പെടുക, ഗുരുതരമായ രോഗം ബാധിക്കുക തുടങ്ങിയ സാഹചര്യങ്ങളിലുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ അടിയന്തര ഫണ്ടുകള്‍ നിങ്ങളെ സഹായിക്കും. കുറഞ്ഞത് ആറ് മാസത്തെ ചെലവിനുള്ള പണമെങ്കിലും അടിയന്തര ഫണ്ടായി ഉണ്ടായിരിക്കണം.
നിക്ഷേപം വേണം
നിക്ഷേപത്തിന് വലിയ പ്രാധാന്യം കൊടുക്കാത്തവരാണ് മധ്യവര്‍ഗക്കാര്‍. എന്നാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ശമ്പളത്തില്‍ നിന്ന് നിശ്ചിത തുക നിക്ഷേപത്തിനായി മാറ്റിവെക്കണം. ശമ്പളത്തിന്റെ ഏകദേശം 20 ശതമാനം തുകയാണ് നിക്ഷേപത്തിലേക്ക് മാറ്റേണ്ടത്, അത് വളരെ ചെറിയ തുകയാണെങ്കില്‍ പോലും കൃത്യമായി നിക്ഷേപിക്കാന്‍ ശ്രമിക്കണം.
ആഡംബര ജീവിതം വേണ്ട
ആഡംബര ജീവിതത്തിലേക്ക് പോകുന്നത് നല്ലതല്ല. വിലകൂടിയ വസ്ത്രങ്ങള്‍ വാങ്ങിക്കാനോ, അവധിക്കാലം ആഘോഷിക്കാനോ അല്ലെങ്കില്‍ എല്ലാ മാസവും പുതിയ ഗാഡ്‌ജെറ്റുകള്‍ വാങ്ങാന്‍ തോന്നുന്നുണ്ടെങ്കില്‍ അത് നിയന്ത്രിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ ശമ്പളത്തിന്റെ മുക്കാല്‍ ഭാഗവും ചെലവാകുന്നത് ചിലപ്പോള്‍ ഈ ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരിക്കാം.
ഷോപ്പിങ് കുറച്ച് മതി
അമിതമായി ഷോപ്പിങിന് വേണ്ടി പണം ചെലവഴിക്കുന്നതിന് പകരം, നിങ്ങളുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനായി പണം നിക്ഷേപിക്കാം. ചെറിയ ബിസിനസ് ആരംഭിക്കുന്നതിന് ഫണ്ട് ലാഭിച്ച് തുടങ്ങാവുന്നതാണ്. അനാവശ്യ ചെലവുകള്‍ക്ക് പകരം ഉത്പാദനപരമായി കാര്യങ്ങള്‍ മുന്നോട്ടുനീക്കാം.
Also Read: PPF: NRI കള്‍ക്ക് പിപിഎഫ് ബെസ്റ്റാണ്; പോസ്റ്റ് ഓഫീസ് സേവിങ്‌സ് പദ്ധതിയെ കുറിച്ചറിയാം
ഇന്‍ഷുറന്‍സ് എടുക്കണം
എല്ലാ മാസവും പലചരക്ക് സാധനങ്ങള്‍ വാങ്ങിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഇന്‍ഷുറന്‍സ് എടുക്കുന്നത്. ആരോഗ്യ, ടേം ഇന്‍ഷുറന്‍സ് എടുക്കുകയാണെങ്കില്‍ അവശ്യഘട്ടങ്ങളില്‍ വന്‍തുക ചെലവാകുന്നത് ഒഴിവാക്കാം.
ക്രെഡിറ്റുകള്‍ക്ക് പരിധിയാകാം
വായ്പകളുടെയും ക്രെഡിറ്റ് കാര്‍ഡുകളുടെയും കെണിയില്‍ വീണുപോകരുത്. ഇത് നിങ്ങളുടെ മുഴുവന്‍ സമ്പാദ്യവും ചോര്‍ന്നുപോകുന്നതിന് വഴിയൊരുക്കും. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ എല്ലാ മാസവും മുഴുവന്‍ തുകയും അടയ്ക്കാനും ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ഇത് ഭാവിയില്‍ വലിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്.
പോര്‍ട്ട്‌ഫോളിയോയില്‍ ശ്രദ്ധിക്കാം
എല്ലാ നിക്ഷേപവും ഒരിടത്ത് തന്നെ ആരംഭിക്കുന്നത് നല്ലതല്ല. പണം നിക്ഷേപിക്കുമ്പോള്‍ പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കാന്‍ ശ്രമിക്കാം. ഒരു സ്ഥലത്ത് മാത്രം നിക്ഷേപം നടത്തുന്നത് ചിലപ്പോള്‍ അപകടസാധ്യതകളില്‍ വലിയ നഷ്ടം സംഭവിക്കുന്നതിന് വഴിയൊരുക്കും.
English Summary
Building savings can be difficult when everyday financial mistakes go unnoticed. Avoiding these seven common money mistakes can help middle-class families manage their finances better and create a stronger financial future.