Insurance Policy: ഏപ്രില്‍ 1 മുതല്‍ ഇന്‍ഷുറന്‍സ് പോളിസി നിയമങ്ങളും മാറും; ഇതറിഞ്ഞുവെച്ചോളൂ
Insurance Sector Faces Big Change From April 1: പഴയ രീതിയില്‍ പോളിസി ഉടമകള്‍ പ്രീമിയം അടയ്ക്കുമ്പോള്‍ തന്നെ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ലാഭം കാണാനാകുമായിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം പതുക്കെ മാത്രമേ ലാഭം കണക്കാക്കൂ. ഇത് കമ്പനികളുടെ യഥാര്‍ഥ പ്രകടനം വ്യക്തമായി മനസിലാക്കാന്‍ സഹായിക്കും.
ഏപ്രില്‍ 1 മുതല്‍ ഇന്ത്യയിലെ ഇന്‍ഷുറന്‍സ് മേഖലയുമായി ബന്ധപ്പെട്ടും ഒട്ടേറെ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുകയാണ്. ഇന്‍ഷുറന്‍സുകള്‍ ഇന്ത്യന്‍ അക്കൗണ്ടിങ് സ്റ്റാന്‍ഡേര്‍ഡുകളിലേക്കാണ് മാറുന്നത്. ഇത് ഇന്‍ഷുറര്‍മാര്‍ തങ്ങളുടെ സാമ്പത്തിക കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രീതി മാറ്റിമറിക്കും. എന്തെല്ലാം കാര്യങ്ങളാണ് ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ടതെന്ന് നോക്കാം.
പുതിയ അക്കൗണ്ടിങ് നിയമങ്ങള്‍
നിലവില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉപയോഗിക്കുന്നത് റെഗുലേറ്ററി അക്കൗണ്ടിങ് ചട്ടക്കൂടിന് കീഴിലുള്ള നിയമമാണ്. എന്നാല്‍ ഇതിന് പകരമായി ഇന്‍ഡ് എഎസ്, ഇന്‍ഡ് എഎസ് 117, ഇന്‍ഡ് എസ്എസ് 109 എന്നിവയായിരിക്കും ഏപ്രില്‍ 1 മുതല്‍ പ്രയോഗത്തിലുണ്ടായിരിക്കുക.
ഐഎഫ്ആര്‍എസ് അതായത്, ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ്‌സിനെ അടിസ്ഥാനമാക്കി തയാറാക്കിയതാണ് പുതിയ അക്കൗണ്ടിങ് സമ്പ്രദായം. കൂടുതല്‍ വ്യക്തത, കമ്പനികളുടെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മാറ്റം.
പഴയ രീതിയില്‍ പോളിസി ഉടമകള്‍ പ്രീമിയം അടയ്ക്കുമ്പോള്‍ തന്നെ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ലാഭം കാണാനാകുമായിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം പതുക്കെ മാത്രമേ ലാഭം കണക്കാക്കൂ. ഇത് കമ്പനികളുടെ യഥാര്‍ഥ പ്രകടനം വ്യക്തമായി മനസിലാക്കാന്‍ സഹായിക്കും.
Also Read: Online Payment: ഓണ്‍ലൈന്‍ പേയ്‌മെന്റുകളും മാറുന്നു; ഏപ്രില്‍ 1 മുതല്‍ ഇടപാടുകള്‍ ശ്രദ്ധിച്ചുമതി
പോളിസി ഉടമകള്‍ പുതിയ നിയമത്തില്‍ ശ്രദ്ധിക്കേണ്ടതായി ഒന്നുമില്ല. പോളിസിയിലോ പ്രീമിയത്തിലോ മാറ്റം സംഭവിക്കില്ല. നിങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളിലും മാറ്റം വരുന്നതല്ല. ഇന്‍ഷുറന്‍സ് കമ്പനികള്‍ കൂടുതല്‍ സുതാര്യവും വിശ്വസനീയവുമാകും, സാമ്പത്തികമായി സ്ഥിരതയുള്ള കമ്പനികളായിരിക്കും, കുറഞ്ഞ റിസ്‌ക് എന്നിവയാണ് നേട്ടം.