AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Opposition Leader Salary: മന്ത്രിമാർക്ക് തുല്യമായ ശമ്പളം, പ്രതിപക്ഷ നേതാവ് മാസം വാങ്ങുന്നത് എത്ര?

Opposition Leader Salary Details: മന്ത്രിമാർക്കും എംഎൽഎമാർക്കും മാസശമ്പളവും അലവൻസുകളുമെല്ലാം ഉണ്ട്. എന്നാൽ പ്രതിപക്ഷ നേതാവിനോ? കേരളത്തിൽ പ്രതിപക്ഷ നേതാവിന്റെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഒരു ക്യാബിനറ്റ് മന്ത്രിക്ക് തുല്യമാണ് എന്ന് അറിയാമോ? പ്രതിപക്ഷ നേേതാവിന് ഒരു മാസം എത്ര രൂപ ശമ്പളം കിട്ടുമെന്നും മറ്റ് അലവൻസുകൾ‌ എന്തെല്ലാമാണെന്നും നോക്കാം...

Opposition Leader Salary: മന്ത്രിമാർക്ക് തുല്യമായ ശമ്പളം, പ്രതിപക്ഷ നേതാവ് മാസം വാങ്ങുന്നത് എത്ര?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 26 Mar 2026 | 02:09 PM

ഭരണപക്ഷത്തെ പോലെ തന്നെ പ്രധാനമാണ് പ്രതിപക്ഷവും. നിയമസഭയിലെ മന്ത്രിമാർക്കും എംഎൽഎമാർക്കും മാസശമ്പളവും അലവൻസുകളുമെല്ലാം ഉണ്ട്. എന്നാൽ പ്രതിപക്ഷ നേതാവിനോ? കേരളത്തിൽ പ്രതിപക്ഷ നേതാവിന്റെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഒരു ക്യാബിനറ്റ് മന്ത്രിക്ക് തുല്യമാണ് എന്ന് അറിയാമോ? പ്രതിപക്ഷ നേേതാവിന് ഒരു മാസം എത്ര രൂപ ശമ്പളം കിട്ടുമെന്നും മറ്റ് അലവൻസുകൾ‌ എന്തെല്ലാമാണെന്നും നോക്കാം…

പ്രതിപക്ഷ നേതാവിന്റെ ശമ്പളം

1951-ലെ പേയ്മെന്റ് ഓഫ് സാലറീസ് ആൻഡ് അലവൻസസ് ആക്ട് പ്രകാരമാണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവിന് അടിസ്ഥാന ശമ്പളമായി ലഭിക്കുന്നത് 2,000 രൂപയാണ്. ക്യാമ്പിനറ്റ് മന്ത്രിമാർക്കും സമാനമായ ശമ്പളമാണ്. എന്നാൽ ഇതിനോടൊപ്പം മണ്ഡലം അലവൻസ്, യാത്ര അലവൻസ് തുടങ്ങിയവയും ലഭിക്കുന്നുണ്ട്.

ALSO READ: ജയിച്ച് മന്ത്രിയായാൽ ശമ്പളം ലക്ഷങ്ങളോ? മാസം കിട്ടുന്നത്….

കൂടാതെ താമസിക്കാൻ തിരുവനന്തപുരത്ത് കന്റോൺമെന്റ് വസതിയുണ്ട്. കുക്ക് മുതൽ പ്രൈവറ്റ് സെക്രട്ടറി ഉൾപ്പെടെ മുപ്പതോളം സ്റ്റാഫും പ്രതിപക്ഷ നേതാവിന് ഉണ്ട്. കൂടാതെ പൊലീസ് എസ്കോർട്ടും പൈലറ്റും ലഭ്യമാണ്. ഔദ്യോഗിക ആവശ്യങ്ങൾക്കായി സർക്കാർ നൽകുന്ന വാഹനവും ഡ്രൈവർ, ഇന്ധനം എന്നിവയുടെ ചെലവുമെല്ലാം പ്രതിപക്ഷ നേതാവിന് ലഭിക്കുന്നുണ്ട്.

അതായത്, അധികാരമില്ലെങ്കിലും മറ്റ് മന്ത്രിമാർക്ക് ലഭിക്കുന്നത് പോലെയുള്ള സൗകര്യങ്ങൾ പ്രതിപക്ഷ നേതാവിനും ലഭിക്കുമെന്ന് അർത്ഥം. കേരളത്തിലെ പതിനൊന്നാമത് പ്രതിപക്ഷ നേതാവായാണ് വി.ഡി.സതീശൻ നിലവിൽ പ്രവർത്തിക്കുന്നത്.

Follow Us